यदा किञ्चिज्ञोऽहं गज इव मदान्धः समभवम्
तदा सर्वज्ञोऽस्मीत्यभवदवलिप्तं मम मनः।
यदा किञ्चित् किञ्चित् बुधजनसकाशादवगतम्।
तदा मूर्खोऽस्मीति ज्वर इव मदो मे व्यपगतः।।
तदा सर्वज्ञोऽस्मीत्यभवदवलिप्तं मम मनः।
यदा किञ्चित् किञ्चित् बुधजनसकाशादवगतम्।
तदा मूर्खोऽस्मीति ज्वर इव मदो मे व्यपगतः।।
യദാ കിഞ്ചിജ്ഞോऽഹം ഗജ ഇവ മദാന്ധ: സമഭവം
തദാ സർവജ്ഞോऽസ്മീത്യഭവദവലിപ്തം മമ മന:
യദാ കിഞ്ചിൽ കിഞ്ചിൽ ബുധജനസകാശാദവഗതം
തദാ മൂർഖോऽസ്മീതി ജ്വര ഇവ മദോ മേ വ്യപഗത:.
തദാ സർവജ്ഞോऽസ്മീത്യഭവദവലിപ്തം മമ മന:
യദാ കിഞ്ചിൽ കിഞ്ചിൽ ബുധജനസകാശാദവഗതം
തദാ മൂർഖോऽസ്മീതി ജ്വര ഇവ മദോ മേ വ്യപഗത:.
എപ്പോൾ സ്വൽപ്പം പഠിച്ചേനതുപൊഴുതു മദാന്ധത്വമാർന്നേൻഗജംപോ -
ലപ്പോളെല്ലാമറിഞ്ഞോനിവനിതി മമ
ചിത്തത്തിൽഗർവ്വം കലർന്നൂ
അൽപസ്വൽപം പഠിച്ചേൻ ബുധജനസവിധത്തിങ്കൽ- നിന്നെപ്പൊഴപ്പോ-
ളൽപൻ ഞാനെന്നറിഞ്ഞേൻ മദമൊരു പനിപോലെന്നിൽനിന്നും മറഞ്ഞൂ.
ലപ്പോളെല്ലാമറിഞ്ഞോനിവനിതി മമ
ചിത്തത്തിൽഗർവ്വം കലർന്നൂ
അൽപസ്വൽപം പഠിച്ചേൻ ബുധജനസവിധത്തിങ്കൽ- നിന്നെപ്പൊഴപ്പോ-
ളൽപൻ ഞാനെന്നറിഞ്ഞേൻ മദമൊരു പനിപോലെന്നിൽനിന്നും മറഞ്ഞൂ.
യദാ അഹം കിഞ്ചിജ്ഞ:= എപ്പോൾ ഞാൻ കുറച്ചു മാത്രം അറിയുന്നവനായിരുന്നുവോ
ഗജ: ഇവ മദാന്ധ: സമഭവം= ഒരു ആനയെപ്പോലെ മദം കൊണ്ടു അന്ധനായിത്തീർന്നു.
തദാ = അപ്പോൾ
അഹം സർവജ്ഞ: അസ്മി ഇതി = ഞാൻ സർവജ്ഞനാണു എന്നു
മമ മന: അവലിപ്തം അഭവത് = എന്റ മനസ്സ് ഗർവിഷ്ഠമായി.
യദാ = എപ്പോൾ
കിഞ്ചിത് കിഞ്ചിൽ = കുറച്ചു കുറച്ചായി
ബുധജനസകാശാത്= പണ്ഡിതന്മാരുടെ അടുത്തുനിന്നും
അവഗതം = പഠിച്ചുവോ
തദാ = അപ്പോൾ
മൂർഖ: അസ്മി ഇതി = ഞാൻ വെറും വിഡ്ഢിയാണു എന്നു
മേ മദ: = എന്റെ ഗർവ്വം
ജ്വര: ഇവ വ്യപഗത:= ഒരു പനിയെപ്പോലെ ഇല്ലാതായി..

എനിക്കു കുറച്ചു മാത്രം അറിവുണ്ടായിരുന്നപ്പോൾ ഒരുആനയെപ്പോലെ ഞാൻ മദം കൊണ്ടു അന്ധനായി.അപ്പോൾ ഞാൻ സർവജ്ഞനാണു എന്നു എന്റെ മനസ്സു ഗർവിഷ്ഠമായി.
പിന്നെ കുറച്ചു കുറച്ചു പണ്ഡിതന്മാരിൽനിന്നു പഠിച്ചപ്പോൾ ഞാൻ വെറും മൂഢനാണു എന്നു മനസ്സിലാക്കി ഒരു പനിയെപ്പോലെ എന്റെ ഗർവ്വം ഇല്ലാതായി.
പിന്നെ കുറച്ചു കുറച്ചു പണ്ഡിതന്മാരിൽനിന്നു പഠിച്ചപ്പോൾ ഞാൻ വെറും മൂഢനാണു എന്നു മനസ്സിലാക്കി ഒരു പനിയെപ്പോലെ എന്റെ ഗർവ്വം ഇല്ലാതായി.
കുറച്ചുമാത്രം പഠിച്ചവൻ താൻ വിദ്വാനാണെന്നു വിചാരിച്ചു ഗർവിഷ്ഠനാകും. വിദ്വാന്മാരിൽനിന്നു കുറച്ചു കുറച്ചായി വീണ്ടും പഠിക്കുമ്പോൾ തന്റെഅറിവു എത്ര ചെറുതാണെന്നറിഞ്ഞു അവന്റെ ഗർവ്വം ഇല്ലാതാകും
No comments:
Post a Comment