Tuesday, November 13, 2018

ഈ ലോകത്ത് നിന്ന് ഒരാള്‍ മരിച്ചു പോകുമ്പോള്‍ അയാള്‍ വായുദേവതയെ പ്രാപിക്കുന്നു. വായു അയാള്‍ക്ക് രഥത്തിന്റൈ ചക്രത്തോളം വലിപ്പമുള്ള ദ്വാരം ഉണ്ടാക്കി നല്‍കുന്നു. അതിലൂടെ അയാള്‍ മുകളിലേക്ക് പോകുന്നു. പിന്നീട് ആദിത്യനെ പ്രാപിക്കുന്നു. ആദിത്യന്‍ ലംബരം എന്ന വാദ്യത്തിന്റെ വലുപ്പത്തിലുള്ള ദ്വാരം തന്നില്‍ ഉണ്ടാക്കി കൊടുക്കുന്നു. അതിലൂടെ അയാള്‍ മുകളിലേക്ക് പോകും. പിന്നെ  ചന്ദ്രനിലെത്തുന്നു. ചന്ദ്രന്‍ പെരുമ്പറയോളം ദ്വാരം തന്നിലുണ്ടാക്കി നല്‍കുന്നു. അതു വഴി വീണ്ടും മുകളിലേക്ക് പോകുന്നു. പിന്നീട് ദുഃഖവും തണുപ്പുമില്ലാത്ത ലോകത്തിലെത്തുന്നു. അവിടെ അയാള്‍ വളരെയധികം വര്‍ഷങ്ങള്‍ വസിക്കും. മരണാനന്തരം വായു, ആദിത്യന്‍, ചന്ദ്രന്‍ എന്നിവയിലൂടെ ഹിരണ്യഗര്‍ഭ ലോകത്ത് എത്തിച്ചേരുന്നു. ദുഃഖവും തണുപ്പുമില്ലാത്ത ലോകമെന്ന് വിശേഷിപ്പിച്ചത് ഹിരണ്യഗര്‍ഭ ലോകമെന്ന ബ്രഹ്മലോകത്തെയാണ്. അവിടെ കല്‍പാന്ത കാലം വരെ കഴിയാം.
"യദാ വൈ പുരുഷോളസ്മാല്ലോകാത്  പ്രൈതി......."

No comments: