ഹരേ ഗുരുവായൂരപ്പാ.. ഇന്ന് അങ്ങ് ഊഞ്ഞാലിൽ ഇരുന്ന് .. പൊന്നോട കുഴൽ അരയിൽ തിരുകി... ആഭരണ ശോഭ കൊണ്ടും വനമാല ശോഭ കൊണ്ടു മനോഹരമായിരിക്കുന്നു.... ഊഞ്ഞാലിൽ ഇരുന്ന് രാസക്രീഡക്ക് പ്രതിക്ഷിച്ചിരിക്കുകയോ അതോ ചൈമ്പൈ സംഗീതം ആസ്വദിക്കുകയോ അറിയില്ല.... ഹരേ ഹരേ....
ഈശാവാസ്യോപനിഷത്തിലെ പതിനഞ്ചാം ശ്ലോകമാണ് ഇത്....
" ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം
തത്ത്വം പൂഷന്നപാവ്രണു സത്യധർമായ ദൃഷ്ടയേ."
തത്ത്വം പൂഷന്നപാവ്രണു സത്യധർമായ ദൃഷ്ടയേ."
സത്യം മിഥ്യാധാരണയ്ക്കിട കൊടുക്കുന്ന പ്രാപഞ്ചികവ്യാമോഹങ്ങളാൽ മറയപ്പെട്ടാണിരിക്കുന്നത്. അല്ലയോ സൂര്യദേവ യഥാർത്ഥ തത്വമറിയാൻ അങ്ങ് അജ്ഞാനത്തിന്റെ ആവരണം നീക്കിയാലും.
ഭഗവാൻ പ്രേമ സ്വരൂപനാണ് എന്നാൽ അത് അനുഭവിച്ചറിയാൻ ഭഗവാനെ ഉപാസിക്കേണ്ടതുണ്ട്... പക്ഷേ മിഥ്യാധാരണക്ക് അടിമപ്പെട്ട് നമ്മൾ ഭയത്തോടെയോ മറ്റോ ഭഗവാനെ ഭജിക്കാൻ നിർബന്ധിതരാവുന്നത് അതുകൊണ്ട് ശരിക്കും അനുഭവിക്കാൻ സാധിക്കാറില്ല. പക്ഷേ ഭാഗവത മാകുന്ന ജ്ഞാന സൂര്യന്റെ വാക്മയ രശ്മികൾ നമ്മുടെ ശ്രവണ ത്തിൽ കൂടി കടക്കുമ്പോൾ ഉള്ളിലെ അജ്ഞാനം നീങ്ങി ആത്മപ്രകാശം അനുഭവവേദ്യമാകുന്നു....... ഹരേ ഹരേ...
ഗുരുവായൂർ മന്ദിരേശാ.... ഹരേ ഹരേ... അങ്ങയുടെ കൃപാകടാക്ഷം അനുഭവ വേദ്യമാകണേ..... പ്രഭോ....
sudhir chulliyil
No comments:
Post a Comment