ഒരു മനുഷ്യന്‍ ആദ്യം ആനന്ദംതേടി ലോകത്തെ ആശ്രയിക്കുന്നു, മറ്റുള്ളവരെയും അര്‍ത്ഥകാമങ്ങളെയും ആശ്രയിക്കുന്നു. അത് നിത്യമല്ലെന്നനുഭവിച്ചു ദുഃഖിക്കുമ്പോള്‍ അവനവനെത്തന്നെ ആശ്രയിച്ചു തുടങ്ങും. അവിടെ ശാശ്വതമായ ആനന്ദം അനുഭവിക്കുകയും ചെയ്യും.
തന്നില്‍ത്തന്നെയുള്ള നിത്യാനന്ദത്തില്‍ ആശ്രയം തേടുന്നതുവരെ മാത്രമാണ് ഏതൊരാള്‍ക്കും ബന്ധനങ്ങളും ദുഃഖങ്ങളും ഉള്ളത്. അങ്ങനെവരുമ്പോള്‍ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും എല്ലാ ദുഃഖങ്ങളും നമ്മെ സത്യത്തിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നത് എന്നു കാണാം. എല്ലാം ഈശ്വരഹിതമെന്നല്ലാതെ എന്തു പറയും നാം!..krishnakumar kp
No comments:
Post a Comment