Thursday, November 15, 2018

ഗായത്രീമാഹാത്മ്യം :-
*********************************
ഗായത്രീസ്മൃതി :-
ഗായത്രിയുടെ ഇരുപത്തിനാലു അക്ഷരങ്ങൾ എന്തല്ലാം വിഭൂതികളെ വിഭാവനചെയ്യുന്നു എന്നു ഗായത്രീസ്മൃതി വിവരിക്കുന്നു.
ഭൂഃ = ശരീരം,
ഭുവഃ = സംസാരം,
സ്വഃ = ആത്മാവ്
ഇവ മൂന്നും പരമാത്മാവിന്റെ
ക്രിഡാസ്ഥാനങ്ങളത്രേ.
ഓം ഭുഃ
ഭുവഃ
സ്വഃ
….പ്രണവം പരമാത്മാവിന്റെ വൈദിക നാമമാണ്
തത് ;-
അജ്ഞനത്തെ നിശ്ശേഷം ഇല്ലാതക്കി ബ്രാഹ്മണനെ തത്ത്വദർശിയാക്കി മാറ്റുന്നു.
സ :- ബലത്തെ വർദ്ധിപ്പിക്കുന്നു. സഹസം ശൗര്യം ഇവ വർദ്ധിപ്പിക്കുന്നു. പുരുഷഭാവം വളർത്തുന്നു., അന്യായത്തെ ഇല്ലാതാക്കുന്നു.
വി ;- ധനസമ്പത്ത് വർദ്ധിപ്പിക്കുന്നു. ഉചിതാമായ പ്രവർത്തികളിലേക്ക്ബുദ്ധിയെ നയിക്കുന്നു.
തു :- പരിശ്രമശീലനാകുന്നു. വിഷമസന്ധികളിൽ ആവിശ്യമായ വിവേകം, ധൈര്യം, പരിശ്രമം, എനിവയെ ഉത്തേജിപ്പിക്കുന്നു. ആനന്ദമായ ജീവിത രസം ആസ്വാദന യോഗ്യമാക്കുന്നു.
വ :- സ്ത്രീമുഖേനയാണ്പ്രപഞ്ചത്തിൽ
സൃഷ്ടിവർദ്ധിക്കുന്നത്. ഈ അക്ഷരം സ്തീത്വമഹത്വത്തെ ചൂണ്ടിക്കട്ടുന്നു. സ്തീക്രിയാശീലത്തിന്റെ പര്യായമാണ് . അഥവാ സ്ത്രീ ഉത്തമ ക്ഷേത്രമെന്നറിയപ്പെടുന്നു. ആ ക്ഷേത്രത്തിലെ തന്ത്രിയാണ്പുരുഷൻ.
രേ ;- സ്തീനിർമ്മലയാണ്, എന്നും പൂജ്യയാണ്, ഐശ്വര്യശീലയായ ലക്ഷ്മിയാണ് ('സ്ത്രീയഃ ശ്രിയശ്ചഗേഹേഷു ... സ്ത്രീഗ്രഹത്തിലെ ലക്ഷ്മിയാണ് - മനുസ്മൃതി) എന്നിങ്ങനെ വിദ്വാന്മാർ വാഴ്ത്തുന്നു. ധനവും സ്വത്തും മറ്റും ഭൗതിക വസ്തുക്കളും എല്ലാം നിർജ്ജിവ ലക്ഷ്മിയാണ്. സ്തീയാകട്ടെ മഹാലക്ഷ്മിയുടെ സമൂർത്തഭാവമാണ് . "രേ" എന്ന അക്ഷരം സമസ്താഭിവൃദ്ധിയെയും ലക്ഷ്യമിടുന്നു.
ണി ;- പ്രകൃതിയുടെ നിയമത്തിനും ആജ്ഞയ്ക്കും അനിസൃതമായി ഓരോ ജീവജാലങ്ങളും നിത്യജീവിതം നയിക്കുന്നു. ആഹാര നീഹാര നിദ്രാ മൈഥുനങ്ങൾ, എല്ലാ ജീവരാശികളുടെയും സഹജപ്രകൃതിയാണ്. ഇവയെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്ന അക്ഷരസംജ്ഞയാണ് 'ണി'
.
യം :- നാം നമ്മോട്ഏതുപ്രകാരം വ്യഹരിക്കുന്നുവോ അതുപോലെ വേണം അന്യരോട്പെരുമാറാൻ. ശ്രേഷ്ഠ്തയോടും കൃതജ്ഞതയോടും, കൂടി അന്യരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. എല്ലാവർക്കും സുഖവും ശാന്തിയും ഉണ്ടാകട്ടെ എന്നതാണ് 'യം' അർത്ഥമാക്കുന്നത്.
" ആത്മവത്സതതംപശ്യേദപികീടാപിപീലികാം'
എറുമ്പിനേയും പുഴുവിനേയും സഹജീവികളായി തന്നെപോലെ തന്നെ ദർശിക്കനാണ്സനാതനധർമ്മം അനുശാസിക്കുന്നത്.
ഭ :- മാനസ്സികമായും എല്ലാ വ്യഗ്രതകളെയും അകറ്റിനിർത്തു. മനസ്സിന്റെ ശാന്തതയും സന്തുലിതാവസ്ഥയും കൈവിടാതിരിക്കൂ. ആവേശം, ഉത്തേജനം, ആതുരത ഇവയെല്ലാം മാനസിക ജ്വരലക്ഷണങ്ങളാണ്. ഇവയെല്ലാംഅതിജീവിക്കൂ. കാരണം ഇവകൾക്ക്അടിമപ്പെടുമ്പോൾ ജ്ഞാനവും വിവേകവും നഷ്ടമാകുന്നു. ഇവയെ കീഴ്പ്പെടുത്തുമ്പോൾ വിവേകവും ദീർഘദൃഷ്ടിയും(ജ്ഞാനദൃഷ്ടിയും) സ്വയമേവ ലഭിക്കുന്നു.
ഗോ :- നമ്മുടെ അകമെങ്ങനെയാണോ അതുപോലെയാണ്ബാഹ്യലോകവും കാണുക. അകക്കമ്പ്നിമ്മലവും ശിദ്ധവുമായാൽ പുറത്ത്യതൊന്നും അനിഷ്ട്മായി കാണൻ സാധിക്കുകയില്ല. ഈശ്വരനായി സ്വയംഭാവന കൈവന്നാൽ പുറത്തും ഈശ്വരൻ നിറഞ്ഞു കവിഞ്ഞിരിക്കുന്നതായി കാണാം. എല്ലാവരെയും ആത്മമിതമായും ഗുരുജനമായും കാണുകയും തിതിക്ഷാ ( ' സഹനം സർവ്വദുഃഖാനാമ പ്രതികാരപൂർവ്വകം ചിന്താവിലാപരഹിതം സാതിതിക്ഷനിഗദ്യതേ' ... (എന്തുസഹിക്കനുള്ള കഴിവ്).... ) മനോഭാവം നിലനിർത്തുകയും ചെയ്യുക എന്നതാണ് 'ഗോ' എന്ന അക്ഷരം വിഭാവനം ചെയ്യുന്നത്.
ദേ :- ദമനം എന്നർത്ഥം. ഇന്ദ്രിയങ്ങളെ സ്വന്തം വശവർത്തിയാക്കി നിർത്തുക, അഥവാ ഇന്ദ്രീയങ്ങൾ ആത്മാവിന്റെ സേവകന്മാരാണ്എന്നറിയുക. ആത്മാവിന്റെ പ്രേരണക്ക്കാരണം പരമാത്മാവും. അന്തഃകരണങ്ങളുടെ വിവിധതൃഷ്ണകൾക്ക്അനുസൃതമായി ഇന്ദ്രീയങ്ങൾപ്രവർത്തിക്കുന്നു. അന്തഃകരണങ്ങളെ ( അന്തരീക ക്ഷേത്രങ്ങൾ) ചൈതന്യപൂർണ്ണമാകുമ്പോൾ ആന്തരീക സംതൃപ്തിലഭിക്കുന്നു. നിയന്ത്രിതമായ ഇന്ദ്രിയങ്ങൾ തന്റെ ബന്ധുവാണെന്നും അനിയന്ത്രിതമായ ഇന്ദ്രിയങ്ങൾ ശത്രുവാണെന്നും ' ദേ' ഓർമ്മിപ്പിക്കുന്നു.
വ :- പവിത്രതയാണ്പ്രസന്നതാ. ശീതളവും, ശാന്തിദായകവും പ്രസന്നവുമായ ഭാവത്തെ കുറിക്കുന്നു പവിത്രത. ബ്രഹ്മത്വപ്രാപ്തിക്കുള്ള പ്രാഥമിക യോഗ്യതയാണ്പവിത്രത. ധ്യാനമാണ്ആന്തരീകമായ ജീർണ്ണോദ്ധാരണത്തിനുള്ള ഏകപോംവഴി.
സ്യ :- ജീവിക്കുക എന്നത്ജീവിതത്തിന്റെ ജീവിതത്തിന്റെ നിത്യകർമ്മമാണ്. ഉദാരതയിൽ അധിഷ്ഠിതമാണ്ധർമ്മമാർഗ്ഗം. 'സ്യ' എന്ന ശബ്ദം പ്രേരണനൽക്കുന്നത്എന്ന അർത്ഥത്തിലാണ്ഉപയോച്ചിരിക്കുന്നത് .
ധീ : - എല്ലാ മേഖലകളിലുമുള്ള മുന്നേറ്റം . സ്വസ്ഥ്യബലം, വിദ്യാബലം, ധനബലം, പ്രതിഷ്ഠാബലം, എന്നിവയെല്ലാം 'ധീ' എന്ന ശബ്ദം കുറിക്കുന്നു. ഈ ബലങ്ങൾ ഒരാൾ പരമശ്രേഷ്ഠ്നായി ജീവിക്കുന്നു.
മ :- പരമാത്മസ്വരൂപന്റെ നിയമത്തെ കുറിക്കുന്നു….. ലോകത്തിലെ നിത്യനിദാനങ്ങൾ ചിട്ടപ്രകാരം നടത്തുക. കർമ്മനുസൃതമായ ഫലത്തെ നൽക്കുക ഇവ രണ്ടും ഈശ്വരപ്രേരണയാണ്. ഈശ്വരന്റെ അസ്തിത്ത്വത്തിലും സർവ്വജ്ഞതയിലും നിത്യതൃപ്തിയിലും സ്വതന്ത്രതയിലും അനന്തമായ ശക്തിയിലും ഉള്ള വിശ്വാസം ദൃഢമായിതീരട്ടെ.
"സർവ്വജ്ഞതാതൃപ്തിരനാദിബോധാ
സ്വതന്ത്രതാനിത്യമലുപ്ത്ശക്തിഃ
അനന്തശക്തിശ്ചവിഭോർവിധിജ്ഞാ
ഷഡാഹുരംഗാനിമഹേശ്വരസ്യ" ----- (വതുലോത്തരതന്ത്രം)
ഈശ്വരാധനയുടെ രഹസ്യതത്ത്വമാണ്ഇത്.
ഹി :- ദേശത്തിനും കാലത്തിനും വിവേക ബുദ്ധിക്കു അനുസൃതമായ ധ്യാനോപസനകൾ വിഹിതങ്ങളാണ്എന്ന്ഓർമ്മിപ്പിക്കുന്നു.
ധീ :- ജനനമരണങ്ങളുടെ രഹസ്യം വെളിപ്പെടുമ്പോൾ ആത്യന്തികമായ വിവേകം ഉദിക്കും. സുഖവും ദുഃഖവും ജീവിതത്തിലെ കേവലം രണ്ടു മാനസികഭവങ്ങൾ മാത്രമാണ്. അതിൽ ഒട്ടും അഭിമാനിക്കതിരിക്കുക. സദാകർമ്മനിരതനും പ്രയത്നശീലനും ആയിരിക്കുക.
യോ :- ധർമ്മമാർഗത്തിലൂടെ ജീവിക്കൂ. ധർമ്മം അഭിനയിക്കരുത്. അത്ദുരാചാരമാണ്. അത്യുത്തമം എന്നാണ് "യോ" എന്ന അക്ഷരം ബോധിപ്പിക്കുന്നത് .
യോ :- വ്യസനം മനുഷ്യന്റെ സഹജാവസ്ഥയ്ക്കു വിപരീതമാണ്. ദുശ്ശീലങ്ങളെ ഒഴിവാക്കൂ എന്ന്ആഹ്വാനം ചെയ്യുന്നു.
നഃ :- ഈ ഒറ്റവചകം മുറകെ പിടിക്കു. സദാ ജാഗ്രത്തായിരിക്കുക. (ഉത്തിഷ്ഠ്തജാഗ്രത) അക്ഷമനും അലസനും ഒന്നും നേടുകയില്ല. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സ്യര്യം എന്നീ ആറു മാനസീക ശക്തികൾക്ക്എതിരെ ജാഗ്രത പാലിക്കുക. സുരക്ഷിതനായിരിക്കുക.
പ്ര :- ഉദാരചിത്തത്വം ഉദാരവീക്ഷണം, ഉദാരവിചാരം എന്നിവയാൽ ചിത്തത്തെശുദ്ധമാക്കി വെക്കുക. മനസ്സ്സദാ പ്രേമനിബദ്ധമായിരിക്കട്ടെ.
ചോ :- മനുഷ്യ മനസ്സ്സ്വതേ നിർമ്മലമാണ്. സംസ്ക്കാരം, അനുകരണം, ഇവയാണ് മനസ്സിനെമലിനമാക്കുന്നത്. നന്മയോടു സദാ പ്രതിബദ്ധത കണികൂ.
ദ :- ആത്മാവിനെ അറിഞ്ഞ്ആത്മാവിന്റെ മഹത്വം അനുഭവിച്ചറിയൂ. ആത്മാവ്ഈശ്വരാംശമാണെന്നും ആത്മാവിന്റെ മഹത്വം ദൈവീകതയാണെന്നും, ദൈവികത അതുല്യവും അത്യുന്നതവും ആണെന്നും അറിയുക.
യാൽ :- ബുദ്ധി കൊണ്ടും അനുഭവപാഠങ്ങൾ കൊണ്ടും കർത്തവ്യ നിരതനായിരിക്കു. പിതൃപുത്രബന്ധം പോലെ ഈശ്വരസത്തയും ജീവസത്തയും മഹത്തരമാണെന്നറിയൂ......
ഈ ഇരുപത്തിനാലു അക്ഷരങ്ങളുടെ സാരാംശം സംഗ്രഹിച്ചാൽ ഇനിപറയുന്ന അത്യുച്ചപദത്തിലെത്താം . .
" അഹംദേവോനചാന്യേസ്മിബ്രഹ്മൈവാഹംനശോകഭാക്സച്ചിദാനന്ദരൂപോയംനിത്യമുക്തസ്വഭാവവാൻ".
ഞാൻ ദേവനല്ലതെ മറ്റൊന്നല്ല, ബ്രഹ്മസ്വരൂപനായ ഞാൻ യാതൊരു ശോകങ്ങൾക്കും അടിമയല്ല . സത് - ചിത് (ജ്ഞാനം) - ആനന്ദം പൂർണനായ ഞാൻ നിത്യമുക്തനും നിത്യധന്യനുമാണ് - ഇതായിരിക്കട്ടേ
നമ്മുടെ നിത്യപ്രാർത്ഥനാ…… __/|\__

No comments: