പദാനി
- को प्रकाशित
അര്‍ഥയുക്തഃ അക്ഷരസംഘാതഃ ശബ്ദഃ ധാതുഃ പ്രത്യയോ വാ ഭവതി പദം. ശബ്ദഃ വ്യാകരണശാസ്ത്രേ പ്രാതിപദികം ഇതി വ്യവഹ്രിയതേ. ശബ്ദേന സഹ പ്രത്യയസ്യ സംയോഗേന പദം നിഷ്പന്നം ഭവതി. വാക്യേഷു പദാനാമേവ പ്രയോഗഃ ഭവതി, ന തു പ്രാതിപദികാനാം. ഏകഃ വര്‍ണഃ അപി അര്‍ത്ഥപൂര്‍ണഃ സന്‍ ശബ്ദോ ഭവിതുമര്‍ഹതി. അ ഇതി വിഷ്ണുപര്യായഃ.
(അര്‍ത്ഥയുക്തമായ ശബ്ദം, ധാതു, പ്രത്യയം എന്നിവയാണ് പദം. വ്യാകരണശാസ്ത്രത്തില്‍ ശബ്ദം പ്രാതിപദികം എന്ന് പറയപ്പെടുന്നു. ശബ്ദത്തോടൊപ്പം പ്രത്യയം ചേരുമ്പോള്‍ പദമുണ്ടാകും. വാക്യങ്ങളില്‍ പദങ്ങളാണ് പ്രയോഗിക്കുന്നത്, പ്രാതിപദികങ്ങളല്ല. ഒരു വര്‍ണം പോലും അര്‍ഥയുക്തമായാല്‍ ശബ്ദമായിത്തീരും. അ എന്നത് വിഷ്ണുപര്യായമാണ്.)
പദേഷു സ്വരാക്ഷരാണി വ്യഞ്ജനാക്ഷരാണി ച മിശ്രിതാനി വര്‍ത്തന്തേ. ഉദാ - ന്+ആ – നാ, ന്+അ+ര് +അഃ -നരഃ, ഭ് +ഊ – ഭൂ, ഭ് +ഊ +മ് +ഇഃ -ഭൂമിഃ. സംസ്കൃതഭാഷായാം പദേ അക്ഷരാണാം യ ഉച്ചാരണക്രമഃ സ ഏവ ലിപ്യാമപി പാല്യതേ. സര്‍വേഷാം വര്‍ണാനാം സ്പഷ്ടതയാ ഉച്ചാരണമാവശ്യകം. പദസ്യ ഉച്ചാരണേ ലേഖനേ ച സാധ്യതാ സമ്പാദനായ തസ്മിന്‍ സ്വരവ്യഞ്ജനവിന്യാസഃ സമ്യഗവഗന്തവ്യഃ. അധോ ദത്താനി ഉദാഹരണാനി അവധാതവ്യാനി.
ആ +ക് +ആ +ശ് +അഃ, ക് +ഉ +സ് +ഉ +മ് +അ +മ്, വ് +ആ +ണ് +ഈ
(പദങ്ങളില്‍ സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും കൂടിച്ചേര്‍ന്നാണിരിക്കുന്നത്. ഉദാ - ന്+ആ- നാ(മനുഷ്യന്‍), ന് +അ +ര് +അഃ - നരഃ(നരന്‍), ഭ് +ഊ- ഭൂ (ഭൂമി). ഭ് +ഊ +മ് +ഇഃ -ഭൂമി. സംസ്കൃതഭാഷയില്‍ പദങ്ങളില്‍ അക്ഷരങ്ങള്‍ക്ക് ഏതാണോ ഉച്ചാരണക്രമം അതു തന്നെയാണ് ലിപിയിലും പാലിക്കപ്പെടുന്നത്. എല്ലാ വര്‍ണങ്ങളിലും സ്പഷ്ടമായ ഉച്ചാരണക്രമം പാലിക്കേണ്ടതാണ്. പദങ്ങളുടെ ഉച്ചാരണത്തിലും എഴുത്തിലും സാധ്യതയ്ക്കായി അതിലെ സ്വരവ്യഞ്ജനവിന്യാസം നന്നായി മനസ്സിലാക്കേണ്ടതാണ്. താഴെകൊടുത്ത ഉദാഹരണങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ഉദാ- ആ +ക് +ആ +ശ് +അഃ, ക് +ഉ +സ് +ഉ +മ് +അ +മ്, വ് +ആ +ണ് +ഈ.)
അധഃ പ്രദത്താനാം പദാനാം അക്ഷരവിന്യാസക്രമം ലിഖത-
(താഴെ കൊടുത്തിട്ടുള്ള പദങ്ങളിലെ അക്ഷരങ്ങള്‍ പിരിച്ചെഴുതുക
ബാലഃ - ...............................................................
ജീവനം - .............................................................
കൂര്‍മഃ - ..............................................................
ഓദനഃ - ...............................................................
കൌതുകം - .......................................................
ലിംഗബോധഃ (ലിംഗബോധം)
പുല്ലിംഗഃ, സ്ത്രീലിംഗഃ, നപുംസകലിംഗശ്ചേതി നാമപദാനാം ത്രൈവിദ്ധ്യമസ്തി. നാമലിംഗാനുശാസനേ ആചാര്യേണ പ്രദര്‍ശിതമതാനുസാരമിദം വിഭജനം. ശബ്ദാനാം രൂപം വിശേഷണാനാം സാമിപ്യം കാവ്യാദിഷു പൂര്‍വസൂരിണാം പ്രയോഗഞ്ച പരീക്ഷ്യ ശബ്ദാനാം ലിംഗനിര്‍ണയഃ സാധു അവഗന്തവ്യഃ. അകാരഃ അന്തഃ യേഷാം തേ അകാരാന്താഃ, ഇകാരഃ അന്തഃ യേഷാം തേ ഇകാരാന്താഃ. ഉകാരഃ അന്തഃ യേഷാം തേ ഉകാരാന്താഃ. ഋകാരഃ അന്തഃ യേഷാം തേ ഋകാരാന്താഃ. ഏകാരഃ അന്തഃ യേഷാം തേ ഏകാരാന്താഃ. ഐകാരഃ അന്തഃ യേഷാം തേ ഐകാരാന്താഃ. ഓകാരഃ അന്തഃ യേഷാം തേ ഓകാരാന്താഃ. ഔകാരഃ അന്തഃ യേഷാം തേ ഔകാരാന്താഃ. വ്യഞ്ജനാക്ഷരാണി അന്താനി യേഷാം താനി വ്യഞ്ജനാന്താനി ഇത്യുച്യതേ. ശബ്ദാനാം ലിംഗനിര്‍ണയഃ ശബ്ദമേവ ആശ്രയതേ ന തു അര്‍ത്ഥം.
(പദങ്ങളെ പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഈ വേര്‍തിരിവിനടിസ്ഥാനം നാമലിംഗാനുശാസനം എന്ന അമരകോശഗ്രന്ഥമാണ്. പ്രയോഗത്തില്‍ ശബ്ദത്തിന്റെ സ്വരൂപം, വിശേഷണവിശേഷ്യങ്ങളുടെ സാമിപ്യം, കാവ്യങ്ങളില്‍ പൂര്‍വസൂരികളുടെ പ്രയോഗം തുടങ്ങിയവ നിരീക്ഷിച്ച് ലിംഗവ്യത്യാസം തിരിച്ചറിയാവുന്നതാണ്. അകാരത്തില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ അകാരാന്തവും, ഇകാരത്തില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ ഇകാരാന്തവും, ഉകാരത്തില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ ഉകാരാന്തവും, ഋകാരത്തില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ ഋകാരാന്തവും, ഏകാരത്തില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ ഏകാരാന്തവും, ഐകാരത്തില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ ഐകാരാന്തവും, ഓകാരത്തില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ ഓകാരാന്തവും, ഔകാരത്തില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ ഔകാരാന്തവും ആയിരിക്കും. വ്യഞ്ജനത്തില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ വ്യഞ്ജനാന്തവുമായി പറയപ്പെടുന്നു. ശബ്ദങ്ങളുടെ ലിംഗനിര്‍ണയം അര്‍ത്ഥത്തെ ആശ്രയിക്കുന്നില്ല. ശബ്ദത്തെ മാത്രമാണ് ആശ്രയിക്കുന്നത്.)
അജന്തപുല്ലിംഗശബ്ദഃ(അജന്തപുല്ലിംഗശബ്ദങ്ങള്‍)
അകാരാന്തപുല്ലിംഗശബ്ദാനാം പരിചായനായ അധഃ പ്രദത്താം പട്ടികാം നിരീക്ഷതാം.
(അകാരന്തപുല്ലിംഗശബ്ദങ്ങര്‍ പരിചയപ്പെടുന്നതിന് താഴെ കൊടുത്തിട്ടുള്ള പട്ടിക നിരീക്ഷിക്കുക.)
ബാലഃ സൂര്യഃ ഗജഃ മൂഷകഃ വിദ്യാലയഃ ശുകഃ
കരഃ അജഃ മാര്‍ജാരഃ കരദീപഃ ഖഗഃ കര്‍ണഃ
ദീപഃ വാനരഃ ദിവാകരഃ സര്‍പഃ പാദഃ കാകഃ
ഋഷഭഃ സ്ഥലദീപഃ വൃക്ഷഃ സിംഹഃ ചന്ദ്രഃ സൈനികഃ
ഹംസഃ അശ്വഃ കൂപഃ മാധവഃ ഇത്യാദയഃ.
(ആണ്‍കുട്ടി സൂര്യന്‍ ആന എലി വിദ്യാലയം തത്ത
കൈ ആട് പൂച്ച കൈവിളക്ക് പക്ഷി ചെവി
വിളക്ക് കുരങ്ങന്‍ ദിവാകരന്‍ പാമ്പ് കാല്‍ കാക്ക
കാള നിലവിളക്ക് വൃക്ഷം സിംഹം ചന്ദ്രന്‍ സൈനികന്‍
അരയന്നം കുതിര കിണര്‍ മാധവന്‍ മുതലായവ.
ഇകാരാന്തപുല്ലിംഗശബ്ദാഃ (ഇകാരാന്തപുല്ലിംഗശബ്ദങ്ങള്‍)
മുനിഃ ഹരിഃ ഋഷിഃ അഗ്നിഃ മണിഃ രവിഃ
കപിഃ അസിഃ കവിഃ ഇത്യാദയഃ.
(മുനി ഹരി മുനി അഗ്നി മണി സൂര്യന്‍
കുരങ്ങ് വാള്‍ കവി മുതലായവ.
ഉകാരാന്തപുല്ലിംഗശബ്ദാഃ (ഉകാരാന്തപുല്ലിംഗശബ്ദങ്ങള്‍)
ഗുരുഃ തരുഃ ഭാനുഃ ശിശുഃ സൂനുഃ സേതുഃ ഇത്യാദയഃ
(ഗുരു മരം സൂര്യന്‍ കുട്ടി മകന്‍ പാലം മുതലായവ)
ഋകാരാന്തപുല്ലിംഗശബ്ദാഃ(ഋകാരാന്തപുല്ലിംഗശബ്ദങ്ങള്‍)
വക്തൃ ശ്രോതൃ പിതൃ ഭ്രാതൃ ഇത്യാദയഃ
(പറയുന്നവന്‍ കേള്‍ക്കുന്നവന്‍ പിതാവ് സഹോദരന്‍ മുതലായവ)
ഐകാരാന്തപുല്ലിംഗശബ്ദഃ (ഐകാരാന്തപുല്ലിംഗശബ്ദം)
രൈ (രൈ)
ഓകാരാന്തപുല്ലിംഗശബ്ദഃ (ഓകാരാന്തപുല്ലിംഗശബ്ദം)
ഗ്ലൗ (ഗ്ലൗ)
ഹലന്തപുല്ലിംഗശബ്ദാഃ (ഹലന്തപുല്ലിംഗശബ്ദങ്ങള്‍)
ആത്മന്‍ വിദ്വസ് മരുത് ബ്രഹ്മന്‍ പുംസ്
സുഹൃദ് ചന്ദ്രമസ് ജലമുച് വേധസ് വണിജ് ഇത്യാദയഃ.
(ആത്മന്‍ വിദ്വസ് മരുത് ബ്രഹ്മന്‍ പുംസ്
സുഹൃദ് ചന്ദ്രമസ് ജലമുച് വേധസ് വണിജ് മുതലായവ)
അജന്തസ്ത്രീലിംഗശബ്ദാഃ (അജന്തസ്ത്രീലിംഗശബ്ദങ്ങള്‍)
ആകാരാന്തസ്ത്രീലിംഗശബ്ദാഃ (ആകാരാന്തസ്ത്രീലിംഗശബ്ദങ്ങള്‍)
അജാ പ്രാര്‍ത്ഥനാ ബാലാ പേടികാ മാലാ
വനിതാ നൗകാ പാഠശാലാ ജായാ ദേവപ്രിയാ ഇത്യാദയഃ.
(പെണ്ണാട് പ്രാര്‍ത്ഥന പെണ്‍കുട്ടി പെട്ടി മാല
സ്ത്രീ നൗകാ പാഠശാല ഭാര്യാ ദേവപ്രിയ മുതലായവ)
ഇകാരാന്തസ്ത്രീലിംഗശബ്ദാഃ (ഇകാരാന്തസ്ത്രീലിംഗശബ്ദങ്ങള്‍)
അംഗുലിഃ ബുദ്ധിഃ പ്രകൃതിഃ രാത്രിഃ ഭൂമിഃ ഇത്യാദയഃ
(വിരല്‍ ബുദ്ധി പ്രകൃതി രാത്രി ഭൂമി മുതലായവ)
ഈകാരാന്തസ്ത്രീലിംഗശബ്ദാഃ (ഈകാരാന്തസ്ത്രീലിംഗശബ്ദങ്ങള്‍)
ജനനീ കൗമുദീ മഹീ നര്‍ത്തകീ നാരീ ലേഖനീ നദീ ഇത്യാദയഃ
(അമ്മ നിലാവ് ഭൂമി നര്‍ത്തകി സ്ത്രീ പേന നദി മുതലായവ)
ഉകാരാന്തസ്ത്രീലിംഗശബ്ദാഃ (ഉകാരാന്തസ്ത്രീലിംഗശബ്ദങ്ങള്‍)
രേണുഃ തനുഃ ധേനുഃ ചഞ്ചുഃ ഇത്യാദയഃ
(രേണു ശരീരം പശു പക്ഷിയുടെകൊക്ക് മുതലായവ)
ഊകാരാന്തസ്ത്രീലിംഗശബ്ദാഃ (ഊകാരാന്തസ്ത്രീലിംഗശബ്ദാഃ)
വധൂഃ ചമ്പൂഃ ശ്വശ്രൂഃ ഇത്യാദയഃ
(വധു ചമ്പു അമ്മായിയമ്മ മുതലായവ)
ഋകാരാന്തസ്ത്രീലിംഗശബ്ദാഃ (ഋകാരാന്തസ്ത്രീലിംഗശബ്ദങ്ങള്‍)
മാതൃ സ്വസൃ ദുഹിതൃ ഇത്യാദയഃ
അമ്മ സഹോദരി മകള്‍ മുതലായവ
ഓകാരാന്തസ്ത്രീലിംഗശബ്ദഃ (ഓകാരാന്തസ്ത്രീലിംഗശബ്ദം)
ദ്യോ (ദ്യോ)
ഔകാരാന്തസ്ത്രീലിംഗശബ്ദഃ (ഔകാരാന്തസ്ത്രീലിംഗശബ്ദം)
നൗ (നൗ)
ഹലന്തസ്ത്രീലിംഗശബ്ദഃ (ഹലന്തസ്ത്രീലിംഗശബ്ദങ്ങള്‍)
ദിശ് സരിത് യോഷിത് വാച്
(ദിശ സരിത് യോഷിത് വാച്)
വ്യഞ്ജനാന്ത(ഹലന്ത)സ്ത്രീലിംഗശബ്ദാഃ 'ആ' ഇതി സ്ത്രീപ്രത്യയയോജനേന ആകാരാന്തവദപി പ്രയുജ്യന്തേ. (വ്യഞ്ജനാന്തസ്ത്രീലിംഗശബ്ദങ്ങളെ 'ആ' എന്ന സ്ത്രീപ്രത്യയം ചേര്‍ത്ത് ആകാരാന്തമായും പ്രയോഗിക്കും.)
ഉദാ:- തൃട് തൃഷാ
ഷുധ് ഷുധാ
വാക് വാചാ
ദിക് ദിശാ
നിശ് നിശാ ഇത്യാദയഃ
(ദാഹം വിഷപ്പ് വാക്ക് ദിശ രാത്രി മുതലായവ)
അജന്തനപുംസകലിംഗശബ്ദാഃ (അജന്തതനപുംസകലിംഗശബ്ദങ്ങള്‍)
അകാരാന്തനപുംസകലിംഗശബ്ദാഃ (അകാരാന്തനപുംസകലിംഗശബ്ദങ്ങള്‍)
വനം സുഖം പുസ്തകം
ധനം ദുഃഖം വാതായനം
ജലം വസ്ത്രം നയനം
ഗൃഹം മുഖം
പത്രം പാത്രം ഇത്യാദയഃ
(വനം സുഖം പുസ്തകം ധനം ദുഃഖം വാതായനം ജലം വസ്ത്രം നയനം
ഗൃഹം മുഖം പത്രം പാത്രം മുതലായവ)
ഇകാരന്ത നപുംസകലിംഗശബ്ദാഃ (ഇകാരന്ത നപുംസകലിംഗശബ്ദങ്ങള്‍)
വാരി ദധി അക്ഷി ഇത്യാദയഃ
(വാരി ദധി അക്ഷി മുതലായവ)
ഉകാരാന്ത നപുംസകലിംഗശബ്ദഃ (ഉകാരാന്ത നപുംസകലിംഗശബ്ദങ്ങള്‍)
മധു വസ്തു ശ്മശ്രു
ജാനു അശ്രു അംബു ഇത്യാദയഃ
(മധു വസ്തു ശ്മശ്രു
ജാനു അശ്രു അംബു മുതലായവ)
ഋകാരാന്ത നപുംസകലിംഗശബ്ദഃ (ഋകാരാന്ത നപുംസകലിംഗശബ്ദങ്ങള്‍)
കര്‍ത്തൃ (കര്‍ത്തൃ)
ഹലന്ത നപുംസകലിംഗശബ്ദാഃ (ഹലന്ത നപുംസകലിംഗശബ്ദങ്ങള്‍)
നാമന്‍ മനസ് യശസ്
ധാമന്‍ നഭസ് തപസ്
ജഗത് കര്‍മന്‍ പയസ് ഇത്യാദയഃ
(നാമ മനസ് യശസ്
ധാമ നഭസ് തപസ്
ജഗത് കര്‍മന്‍ പയസ് മുതലായവ)
ശബ്ദോ ദ്വിവിധോ ഭവതി. സുബന്തശബ്ദാഃ തിങ്ങന്തശബ്ദാഃ ച. നാമശബ്ദാഃ, സര്‍വനാമശബ്ദാഃ, വിശേഷണാനി അവ്യയാനി ഇത്യദീനി സുബന്തപദാനി.
(ശബ്ദങ്ങള്‍ രണ്ടുവിധത്തിലുണ്ട്. സുബന്തശബ്ദങ്ങള്‍, തിങന്തശബ്ദങ്ങള്‍, നാമശബ്ദങ്ങള്‍,സര്‍വ്വനാമശബ്ദങ്ങള്‍, വിശേഷണങ്ങള്‍, അവ്യയം തുടങ്ങിയവ സുബന്ത പദങ്ങളാണ്.)
നാമശബ്ദഃ ഉദാ------- രാമഃ
സര്‍വനാമശബ്ദാഃ ഉദാ------- സര്‍വ
വിശേഷണം ഉദാ------- സുന്ദരഃ, സുന്ദരീ, സുന്ദരം
അവ്യയം ഉദാ------- ഉച്ചൈ, നീചൈഃ
(നാമം ഉദാ------- രാമന്‍
സര്‍നാമശബ്ദാഃ ഉദാ------- സര്‍വ
വിശേഷണം ഉദാ------- സുന്ദരന്‍,സുന്ദരീ, സുന്ദരം
അവ്യയം ഉദാ------- …........)
അജന്തനാമശബ്ദാഃ (അജന്തനാമശബ്ദങ്ങള്‍ ഉദാഹരണസഹിതം)
അന്തഃ പുല്ലിംഗം സ്ത്രീലിംഗം നപുംസകലിംഗം
അകാരാന്തഃ ബാലഃ ---- വനം
ആകാരാന്തഃ വിശ്വപാഃ ബാലാ ----
ഇകാരാന്തഃ കവിഃ ഭൂമിഃ വാരി
ഈകാരാന്തഃ സേനാനീഃ നദീ ---
ഉകാരാന്തഃ ഗുരുഃ ധേനു മധു
ഊകാരാന്തഃ ഖലപുഃ വധു ---
ഋകാരാന്തഃ പിതൃ മാതൃ കര്‍ത്തൃ
ഐകാരാന്തഃ രൈ --- ---
ഓകാരാന്തഃ ഗോ ദ്യോ ---
ഔകാരാന്തഃ ഗ്ലൗ നൗ ---
(അകാരാന്തം ബാലന്‍ ---- വനം
ആകാരാന്തം വിശ്വപാഃ ബാലാ ----
ഇകാരാന്തം കവിഃ ഭൂമിഃ വാരി
ഈകാരാന്തം സേനാനീഃ നദീ ---
ഉകാരാന്തം ഗുരുഃ ധേനു മധു
ഊകാരാന്തം ഖലപുഃ വധു ---
ഋകാരാന്തം പിതൃ മാതൃ കര്‍ത്തൃ
ഐകാരാന്തം രൈ --- ---
ഓകാരാന്തം ഗോ ദ്യോ ---
ഔകാരാന്തം ഗ്ലൗ നൗ ---)
വ്യഞ്ജാനാന്തശബ്ദാഃ (ഹലന്തശബ്ദാഃ) (വ്യഞ്ജാനാന്തശബ്ദങ്ങള്‍ - ഹലന്തശബ്ദങ്ങള്‍)
അന്തഃ പുല്ലിംഗം സ്ത്രീലിംഗം നപുംസകലിംഗം
കകാരാന്തഃ സര്‍വസക് ------ --------
ചകാരാന്തഃ ജലമുക് വാച്/വാക് തിര്യഞ്ച്
ജകാരാന്തഃ വണിക് സ്രക് അസ്യക്
തകാരാന്തഃ മരുത് ഹരിത് പചത്
നകാരാന്തഃ രാജന്‍ സീമന്‍ നാമന്‍
ണകാരാന്തഃ സുഗണ് --- ---
ദകാരാന്തഃ സുപാദ് ശരദ് ----
സകാരാന്തഃ വിദ്വസ് --- മനസ്
പകാരാന്തഃ ഗുപ് ആപഃ/നിത്യബഹുവചനാന്തഃ
(കകാരാന്തം സര്‍വസക് ------ --------
ചകാരാന്തം ജലമുക് വാച്/വാക് തിര്യഞ്ച്
ജകാരാന്തം വണിക് സ്രക് അസ്യക്
തകാരാന്തം മരുക് ഹരിക് പചത്
നകാരാന്തം രാജന്‍ സീമന്‍ നാമന്‍
ണകാരാന്തം സുഗണ് --- ---
ദകാരാന്തം സുപാദ് ശരദ് ----
സകാരാന്തം വിദ്വസ് --- മനസ്
പകാരാന്തം ഗുപ് ആപഃ/ നിത്യബഹുവചനാന്തഃ)
അധോ ദത്താനി പദാനി പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗ ക്രമേണലിഖത.
(താഴെകൊടുത്ത പദങ്ങളെ പുല്ലിംഗ, സ്ത്രീലിംഗം, നപുംസകലിംഗ ക്രമത്തില്‍ എഴുതുക)
No comments:
Post a Comment