ഏററവും ഉന്നതരായവർ ശാന്തരും മൗനികളും അജ്ഞാതരുമായിരിക്കും. അവർ വിചാരത്തിന്റെ ശക്തി യഥാർത്ഥമായ റിയാവുന്നവരാണ്. തങ്ങൾ ഒരു ഗുഹയിൽച്ചെന്നു വാതിലടച്ചിരുന്ന് നാലഞ്ചു സത്യാശയങ്ങൾ വിചാരിക്കുക മാത്രം ചെയ്തു മരിച്ചു പോയാലും ആ നാലഞ്ചു സത്യാശയങ്ങൾ അനശ്വരമായി ജീവിക്കുമെന്ന് അവർക്കു റപ്പുണ്ട്. അത്തരം വിചാരങ്ങൾ പർവ്വതങ്ങൾ പിളർന്ന്, കടലുകൾ കടന്ന്, ലോകമൊക്കെ സഞ്ചരിക്കും, അവ മനുഷ്യഹൃദയങ്ങളിലും മസ്തിഷ്കങ്ങളിലും ആഴത്തിൽ പ്രവേശിച്ച്, ജീവിത വ്യവഹാരങ്ങളിൽ അവയ്ക്കു പ്രായോഗിക പ്രകടനം നൽകുന്ന സ്ത്രീ പുരുഷന്മാരെ ഉയർത്തിക്കൊണ്ടുവരും. ഈ പരമസാത്വികന്മാർക്ക് കർമ്മ പരായണന്മാരായിരുന്നു സമരം ചെയ്യാനും പ്രവൃത്തിയെടുക്കാനും മല്ലടിക്കുവാനും പ്രസംഗിക്കുവാനും സാധാരണ പറയാറുള്ളതുപോലെ - 'ലോകത്തിനു നന്മ ചെയ്യാനും' കഴിയാത്ത വിധം അവർ അത്ര മാത്രം ഈശ്വരന്റെ സമീപത്തിരിക്കുന്നവരാകുന്നു. എത്ര നല്ലവരായാലും കർമ്മ പരായണ രായ ആളുകളിൽ ലേശം അജ്ഞാനം അവശേഷിച്ചിരിക്കുന്നുണ്ട്. നമ്മുടെ പ്രകൃതിയിൽ അല്പമെങ്കിലും മാലിന്യം ശേഷിക്കുന്നുണ്ടെങ്കിലേ നമുക്കു കർമ്മം ചെയ്യാൻ കഴിയൂ. സാധാരണമായി സ്വാർത്ഥത്തിന്റേയും ആസക്തിയുടേയും പ്രചോദനമുണ്ടാവുക എന്നുള്ളത് കർമ്മത്തിന്റെ സ്വഭാവത്തിൽപ്പെട്ടതാണ്. ഒരു കുരിയിൽ (കുരുവി ) പ്പക്ഷിയുടെ പതനത്തെപ്പോലും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന, സദാ ജാഗരൂകനായ, ജഗന്നിയന്താവിന്റെ സാന്നിദ്ധ്യത്തിൽ മനുഷ്യന് സ്വന്തം കർമ്മത്തിന് വല്ല പ്രാധാന്യവും കല്പിക്കാൻ എങ്ങനെ സാധിക്കും? ഏറ്റവും അണുവായ വസ്തുക്കളെപ്പോലും അവൻ കാത്തു കൊള്ളുന്നുണ്ടെന്ന് നമുക്കറിവുള്ളപ്പോൾ, അങ്ങനെ സങ്കല്പിക്കുന്നത് ഈശ്വരനിന്ദയാകയില്ലേ? അവന്റെ മുന്നിൽ ഭയഭക്ത്യാദര സമന്വിതം നിന്ന്, 'അങ്ങയുടെ ഇച്ഛപോലെ ' എന്നു പറയുക മാത്രമാണ് നമുക്കു കരണീയം. പരമോ ത്കൃഷ്ട പദത്തിലെത്തിയ മനുഷ്യർക്ക് കർമ്മം ചെയ്യാൻ കഴിവില്ല. എന്തെന്നാൽ അവരിൽ ആസക്തി ഒട്ടുമില്ല. യാ വ ചിലരുടെ ആത്മാവ് സമ്പൂർണ്ണം പരമാത്മാവിൽ വിലയിച്ചിരിക്കുന്നുവോ, യാ വ ചിലരുടെ അഭിലാഷങ്ങൾ ആത്മാവിൽ ത്തന്നെ ഒതുങ്ങി നില്ക്കുന്നുവോ,
യാ വ ചിലർ പരമാത്മാവുമായി നിത്യ സമ്പർക്കത്തിലിരിക്കുന്നുവോ, അങ്ങനെയുള്ളവർക്ക് കർമ്മമില്ല. അങ്ങനെയുള്ളവരത്രേ മനുഷ്യ സമുദായത്തിലെ പരമോ ത്കൃഷ്ടന്മാർ. അവരൊഴിച്ചുള്ള സകലരും കർമ്മം ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെ കർമ്മത്തിൽ ഏർപ്പെടുമ്പോൾ, ഈ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ വസ്തുവിനെപ്പോലും സഹായിച്ച് മുന്നോട്ടു വിടുവാൻ നമുക്കു ത്രാണിയുണ്ടെന്ന് ഒരിക്കലും വിചാരിച്ചു പോകരുത്. അതു നമമാൽ സാദ്ധ്യമല്ല തന്നെ .ഈ ലോകമാകുന്ന വ്യായാമശാലയിൽ നാം നമ്മെത്തന്നെ സഹായിക്കുന്നതേയുള്ളൂ. ഇതാണ് കർമമാനുഷ്ഠാനത്തിൽ ഉണ്ടായിരിക്കേണ്ട ശരിയായ മനോഭാവം . നാം ഈ രീതിയിൽ കർമ്മങ്ങൾ ചെയ്താൽ, ഇപ്രകാരമുള്ള കർമ്മാനുഷ്ഠാനത്തിനു തൽക്കാലം കൈവന്നിരിക്കുന്ന ഒരവസരം നമുക്കു തന്നിട്ടുള്ള ഒരനുഗ്രഹമെന്നു കരുതിയാൽ, നാം ഒന്നിനോടും സക്തരായിപ്പോവില്ല. നിങ്ങളെപ്പോലെയും എന്നെപ്പോലെയും ലക്ഷോപലക്ഷം ജനങ്ങൾ, തങ്ങൾ ലോകത്ത് വലിയ ആളുകളാണെന്നു വിചാരിക്കുന്നുണ്ട്. എന്നാൽ നാമെല്ലാവരും മരിക്കും; മരിച്ച് അഞ്ചു നിമിഷത്തിനകം ലോകം നമ്മെ വിസ്മരിക്കുകയും ചെയ്യും. ഈശ്വരാ യുസ്സാവട്ടെ, അനന്തമാകുന്നു. 'ഈ സർവ്വശക്തനായ ഏകൻ ഇച്ഛിക്കുന്നില്ലെങ്കിൽ, ഒരു നിമിഷമെങ്കിലും ജീവിക്കാൻ, ഒരു നിമിഷം ശ്വസിക്കാൻ ആർക്കു കഴിയും?' സദാ കർമ്മനിരതനായ വിധാതാവ് ഈശ്വരനാകുന്നു. സർവ്വ ശക്തികളും അവന്റെേ തും അവന്റെ വരുതിയിലുമാകുന്നു. അവന്റെ ആജ്ഞ കൊണ്ടു കാറ്റടിക്കുന്നു, സൂര്യൻ പ്രകാശിക്കുന്നു, ഭൂമി നിലകൊള്ളുന്നു, മൃത്യു ഈ ലോകത്തിൽ നീളെ നടക്കുന്നു. സർവ്വത്തിലുമുള്ള സർവ്വവും അവൻ തന്നെ;അവൻ സർവ്വവും സർവ്വാന്തര്യാമിയുമത്രേ. നമുക്ക് അവനെ ആരാധിക്കാനേ കഴിയൂ. സർവ്വകർമ മഫലങ്ങളേയും ഉപേക്ഷിക്കുക;നന്മക്കു വേണ്ടി മാത്രം നന്മ ചെയ്യുക; എങ്കിൽ മാത്രമേ പൂർണ്ണമായ നിസ്സംഗത്വം കൈവരൂ.അങ്ങനെ ഹൃദയ ഗ്രന്ഥികൾ ഭേദിക്കും, പൂർണ്ണ സ്വാതന്ത്ര്യം പ്രാപിക്കയും ചെയ്യും . ഈ സ്വാതന്ത്ര്യം തന്നെയാണ് കർമ്മയോഗലക്ഷ്യം.
(വിവേകാനന്ദസാഹിത്യ സർവ്വസ്വം)

No comments:
Post a Comment