വസിഷ്ഠൻ തുടർന്നു;..മനസ്സിനെ ഒരു വിദേശിയായോ, ഒരു കഷണം കല്ലോ മരമായോ കണക്കാക്കുക. അനന്താവബോധത്തിൽ മനസ്സില്ല. അതുകൊണ്ട് ഈ അയഥാർത്ഥമായ മനസ്സുണ്ടാക്കുന്നതൊന്നും യാഥാർഥ്യമല്ലെന്ന സത്യത്തിൽ അടിയുറപ്പിക്കുക. മനസ്സിന് അസ്തിത്വമില്ല. അഥവാ താല്‍ക്കാലികമായി ഉണ്ടായിരുന്നുവെങ്കിൽത്തന്നെ അതിന് അന്ത്യമായിരിക്കുന്നു. മരിച്ചുവെങ്കിലും ഈ മനസ്സ് എല്ലാം കാണുന്നു. അതുകൊണ്ട് അതു നൽകുന്നത് തെറ്റായ ധരണകളാണ്... ഈ അറിവ് ഉറപ്പാക്കുക. അസ്തിത്വമില്ലാത്ത ഈ മനസ്സിന്റെ വരുതിയിൽ കാലം കഴിച്ചുകൂട്ടുന്നവൻ ഭ്രാന്തനത്രേ. അവന് ഇടിമിന്നൽപ്പിണരുകള്‍ ചന്ദ്രനിൽ നിന്നിറങ്ങി വരുന്നതായി തോന്നും. അതുകൊണ്ട് മനസ്സ് സത്യമാണെന്ന മിഥ്യാധാരണയെ നീ ദൂരെ ഉപേക്ഷിക്കുക. എന്നിട്ട് ഉചിതമായി ചിന്തിക്കുകയും ധ്യാനം പരിശീലിക്കുകയും ചെയ്യുക. രാമ: ഞാൻ മനസ്സിനെ ഏറെക്കാലം അന്വേഷിച്ചിരിക്കുന്നു. ഒരിടത്തും അതെനിക്ക് കണ്ടെത്തനായിട്ടില്ല. കാരണം അനന്താവബോധം മാത്രമേ സത്തായി നിലനിൽക്കുന്നുള്ളു..
yogavasishtamnithyaparayanam
No comments:
Post a Comment