ലളിതജീവിതവും ത്യാഗവുമൊക്കെ മഹത്തായ ജീവിതാദര്‍ശമായി കരുതിയിരുന്ന ഒരു സമൂഹമാണ് നമ്മുടെ നാട്ടില്‍ രണ്ട് തലമുറമുമ്പുവരെ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നാകാഴ്ച്ചപ്പാടിനു മാറ്റം വന്നിരിക്കുന്നു. ഇന്നു സുഖഭോഗങ്ങള്‍ക്കാണ് കൂടുതല്‍പേരും പ്രാധാന്യം നല്‍കുന്നത്. ആഡംബരവും ദുര്‍വ്യയവും ജീവിതശൈലിയായി മാറിയിരിക്കുന്നു. നമ്മുടെ നാട്ടില്‍ കാണുന്ന കൂറ്റന്‍വീടുകളും വന്‍കിട ഹോട്ടലുകളും സൂപ്പര്‍മാര്‍ക്കറ്റുകളും വിലകൂടിയ വാഹനങ്ങളുമൊക്കെ ഈ മാറ്റത്തെയാണ് വിളിച്ചറിയിക്കുന്നത്.
സുഖസൗകര്യങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും വേണ്ടി അമിതമായി പണം ചെലവാക്കുന്നവരെ നമുക്കു കാണാം. അതേസമയം അയലത്തെ വീട്ടുകാര്‍ ആഹാരത്തിനു വകയില്ലാതെ പട്ടിണി കിടക്കുകയായിരിക്കും. ആയിരം രൂപ സ്ത്രീധനം നല്‍കാനില്ലാത്തതുകാരണം ഒരു വീട്ടിലെ പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങുന്നു. മറ്റൊരുവീട്ടില്‍ ഓഹരി കുറവായതുകൊണ്ടു ഭര്‍ത്താവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ അവളുടെ വീട്ടിലേക്കു പറഞ്ഞുവിടുന്നു. അതേസമയം അടുത്തവീട്ടുകാര്‍ മകളുടെ വിവാഹം കെങ്കേമമായി ആഘോഷിക്കാന്‍ ലക്ഷക്കണക്കിനു രൂപ ചെലവിടുകയും ചെയ്യുന്നു. ഇല്ലായ്മമൂലം കുറെപ്പേര്‍ കഷ്ടതയനുഭവിക്കുമ്പോള്‍ മറ്റുള്ളവര്‍ ധൂര്‍ത്തിലും അമിതമായ സുഖഭോഗങ്ങളിലും മുഴുകുന്നത് തീര്‍ച്ചയായും അധര്‍മ്മമാണ്. തനിക്കു കഴിവുണ്ടായിട്ടും കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ തയ്യാറാകാതിരിക്കുന്നത് പാപം തന്നെയാണ്.
എന്തും ആവശ്യത്തിന് ഉപയോഗിക്കാം. അമിതമായാല്‍ എന്തും അധര്‍മ്മമാണ്.
ഭാരതീയര്‍ കൂടുതല്‍ ആഡംബരം കാണിക്കുന്ന ഒരു രംഗമാണ് വിവാഹം. രജിസ്റ്റര്‍ കച്ചേരിയില്‍ വെച്ച് വേണമെങ്കിലും വിവാഹം നടത്താം. എങ്കിലും വിവാഹം ഒരു കൂട്ടായ്മയും മംഗളകര്‍മമവുമാണ്. ആ അവസരത്തില്‍ ബന്ധുമിത്രാദികളെയും അയല്‍വാസികളെയും സന്തോഷിപ്പിക്കുക, അവരുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും വധൂവരന്മാര്‍ക്കുണ്ടാവുക, അവരുടെ ജീവിതത്തില്‍ ശാന്തിയുടെയും സന്തോഷത്തിന്റെയും മധുരം നിറയ്ക്കുക ഇതൊക്കെയായിരുന്നു പണ്ടൊക്കെ വിവാഹ കര്‍മ്മത്തിന്റെ പ്രധാന ഉദ്ദേശം. ഇന്ന് അതിന്റെ സ്ഥാനത്ത് പണക്കൊഴുപ്പ് ലോകരെ അറിയിക്കുന്ന ചടങ്ങായി മാറി വിവാഹം. എന്നാല്‍ മനസ്സില്‍ അല്പം കരുണ ഉണ്ടായാല്‍ അനാവശ്യച്ചെലവ് കുറച്ച് ആ പണം സാധുക്കളായ പെണ്‍കുട്ടികള്‍ക്ക് വിവാഹച്ചെലവിനു നല്‍കാം.

മറ്റൊന്നു പറയാനുള്ളത് നമ്മുടെ സ്വര്‍ണ്ണഭ്രമത്തെക്കുറിച്ചാണ്. മനുഷ്യര്‍ക്കു പൊതുവെയും മലയാളികള്‍ക്ക് പ്രത്യേകിച്ചും സ്വര്‍ണ്ണം മനസ്സിന്റെ ഒരു ദൗര്‍ബ്ബല്യമാണ്. പെണ്ണെന്നുപറഞ്ഞാല്‍ അതിനു പൊന്നെന്നും കൂടി അര്‍ത്ഥം നമ്മുടെ സമൂഹം കല്‍പിച്ചുകൊടുത്തിട്ടുണ്ട്. ആനയെ എഴുന്നള്ളിക്കുമ്പോള്‍ നെറ്റിപ്പട്ടംകെട്ടി അലങ്കരിക്കുന്നതിലും കൂടുതലായാണ് സ്ത്രീയെ സ്വര്‍ണ്ണംകൊണ്ട് അലങ്കരിക്കുന്നത്. അത് കഴുത്തിലും കൈയിലുമൊക്കെ നിറയെ ഇല്ലെങ്കില്‍ പൂര്‍ണ്ണമായില്ലെന്നൊരു തോന്നലാണ്. അത് അഭിമാനത്തിന്റെ ചിഹ്നം പോലെയാണ്. സ്വര്‍ണ്ണം വാങ്ങുന്നതു തെറ്റാണെന്ന് അമ്മ കരുതുന്നില്ല. സ്വര്‍ണ്ണം വാങ്ങിയാല്‍ അതൊരു നിക്ഷേപമാണ്. എന്നാല്‍ അതിനോടുള്ള അമിതമായ ഭ്രമം ആപത്തുമാണ്. പ്രത്യേകിച്ച് കല്യാണത്തിന് അച്ഛനമ്മമാര്‍ കടം വാങ്ങിയും വസ്തുക്കള്‍ പണയംവെച്ചും മക്കള്‍ക്ക് സ്വര്‍ണ്ണം വാങ്ങിക്കൊടുക്കേണ്ടിവരുന്ന രീതി അപകടകരമാണ്. യഥാര്‍ത്ഥത്തില്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണത്തോട് അത്ര ഭ്രമമുണ്ടെന്നു തോന്നുന്നില്ല. സമൂഹം വളര്‍ത്തിയെടുത്ത ഒന്നാണ് സ്വര്‍ണ്ണത്തിനോടുള്ള ആസക്തി.
ഇന്നു പല കുട്ടികളും ടിവിയും സിനിമയും മറ്റും കണ്ടിട്ടു് അതിലെ വിവാഹമാണു സ്വപ്‌നംകാണുന്നത്. അമ്മ ഒരു സംഭവം ഓര്‍ക്കുന്നു. ഒരു പെണ്‍കുട്ടിയെ ഒരു സിനിമ വളരെയധികം സ്വാധീനിച്ചിരുന്നു. ആ ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ വലിയ പണക്കാരാണ്. വലിയവീട്, കാറ്, വിലകൂടിയ വസ്ത്രങ്ങള്‍, എന്നുവേണ്ട എല്ലാ സൗകര്യങ്ങളും അവര്‍ക്കുണ്ട്. എന്നും വൈകുന്നേരം രണ്ടുപേരും കാറില്‍ ബീച്ചില്‍പ്പോകുന്നു. അങ്ങനെ സന്തോഷമൊഴിഞ്ഞ സമയമില്ല. ഈ സിനിമ കണ്ടതിനുശേഷം ആ പെണ്‍കുട്ടി സിനിമയിലേതുപോലെ ഒരുജീവിതം ഭാവന ചെയ്തുകൊണ്ടിരുന്നു. താമസിയാതെ പെണ്‍കുട്ടിയുടെ വിവാഹം നടന്നു. പക്ഷേ, ഭര്‍ത്താവിനു ചെറിയ ജോലിയേ ഉണ്ടായിരുന്നുള്ളൂ. വേണ്ടത്ര പണമില്ല. ഭാര്യയുടെ ഇഷ്ടത്തിനൊത്തു നീങ്ങാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. ഭാര്യയ്ക്കു നിരാശമാത്രം. അവസാനം വഴക്കായി, രണ്ടുകൂട്ടര്‍ക്കും സ്വസ്ഥതയില്ലാതായി. താമസിയാതെ വിവാഹവും വേര്‍പെടുത്തി.
എന്നാല്‍ പണ്ടുള്ളവരെ നോക്കുക. ഭാര്യ, ഭര്‍ത്താവിനുവേണ്ടിയും ഭര്‍ത്താവ് ഭാര്യയ്ക്കുവേണ്ടിയും മരിക്കുവാന്‍വരെ തയ്യാറായിരുന്നു. രണ്ടു ശരീരമാണങ്കിലും അവര്‍ക്കൊരു ഹൃദയമായിരുന്നു. മക്കളേ, ത്യാഗവും സ്‌നേഹവുമാണു കുടുംബജീവിതത്തിന്റെ ചിറകുകള്‍. അതാണു സന്തോഷത്തിന്റെയും സംതൃപ്തിയുടെയും വിഹായസ്സിലേക്കു പറന്നുയരാന്‍ സഹായിക്കുന്നത്.
പൊതുവെ എല്ലാ കാര്യങ്ങളിലും നമ്മള്‍ മിതത്വവും ലാളിത്യവും ശീലിക്കണം. ഉദാഹരണത്തിന് പാത്രം കഴുകുമ്പോഴും കൈ കഴുകുമ്പോഴും കുളിയ്ക്കുമ്പോഴുമെല്ലാം വെള്ളം പാഴാകാതെ ശ്രദ്ധിയ്ക്കണം. ട്രെയിനിലായാലും ശരി താമസിക്കുന്ന ഹോട്ടലിലായാലും ശരി ലൈറ്റും ഫാനും വെറുതെ പ്രവര്‍ത്തിക്കുന്നതു കണ്ടാല്‍ ഓഫ് ചെയ്യണം.

ആഹാരകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കോടിക്കണക്കിനുപേര്‍ പട്ടിണികിടക്കുന്ന ഈ ലോകത്ത് ഭക്ഷണം പാഴാക്കിക്കളയാന്‍ നമുകെന്തവകാശം? മറ്റുള്ളവരെക്കുറിച്ച് ചിന്തയില്ലാതെ ഭൂമിയിലെ വിഭവങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് മനുഷ്യരാശിയോടുള്ള അപരാധമാണ്.
നമ്മുടെ സ്വാര്‍ത്ഥതയില്‍ സന്തോഷം കണ്ടെത്തുന്നതിനു പകരം മറ്റുള്ളവരുടെ ക്ഷേമത്തില്‍ സന്തോഷം കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍ ജീവിതം ധന്യമായി. അതു നമ്മുടെയും അവരുടെയും ജീവിതത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും പ്രകാശം പരത്തും..

ജന്മഭൂമി: http://www.janmabhumidaily.com/news724576#ixzz4wBZnpxXZ
No comments:
Post a Comment