Wednesday, October 18, 2017

നാരായണീയം. . 5 10
അണ്ഢം തൽ ഖലു പൂർവ്വ സൃഷ്ടസലിലേ
തിഷ്ഠത്സഹസ്രംസമഃ
നിർഭിന്നന്ദ കൃഥാശ്ചതുർദ്ദശ ജഗദ്രുപം വിരാഡാഹ്വയം:
സാഹസ്രൈക കരപാദമൂർദ്ധ നിവഹൈ --
ർന്നിശ്ശേഷ ജീവാത്മകോ
നിർഭാതോ ഽസി മരുത്പുരാധിപ! സ മാം
ത്രായസ്വ സർവ്വാമയാൽ
ആ അണ്ഢമാകട്ടെ, പൂർവ്വസൃഷ്ടമായ ആവരണ ജലത്തിൽത്തന്നെ ആയിരം സംവത്സരം സ്ഥിതി ചെയ്തു അതിനു ശേഷം അങ്ങ് സ്വാംശം കൊണ്ട് അതിന്റെ അന്തർഭാഗത്തെ പ്രവേശിച്ചിട്ട് വിവിധ പ്രകാരത്തിൽ വിഭജിച്ച് പതിന്നാലു ലോക സ്വരൂപമായതും അതി ശോഭയോടു കൂടിയതിനാൽ വിരാട് എന്ന് പേരുള്ളതുമായ സ്വശരീരമാക്കി മാറ്റി. അനന്തരം, സഹസ്രങ്ങളായ കരങ്ങളുടേയും പാദങ്ങളുടേയും മൂർദ്ധാവുകളുടേയും സമൂഹങ്ങളോടു കൂടി സമസ്ത ചരാചര പ്രപഞ്ച ങ്ങളുടേയും സമഷ്ടിജീവനാകുന്ന ആത്മാവോടു കൂടിയവനായി, ഹിരണ്യഗർഭനായി ശോഭിച്ചു. അപ്രകാരമെല്ലാമിരിക്കുന്ന അല്ലയോ ഗുരുവായൂരപ്പാ! അങ്ങ് എന്നെ സകല രോഗങ്ങളിൽ നിന്നും രക്ഷിച്ചാലും. .

No comments: