ബ്രഹ്മാവ് 'സമഷ്ടി' എന്നും,' വൃഷ്ടി ' രണ്ട് ശരീരങ്ങള്‍ സൃഷ്ടിച്ചു. പിന്നീട് ഭഗവാന്‍ നിര്‍ദേശിച്ച പോലെ പരസ്പര പൂരകങ്ങളല്ലാത്ത ഈ രണ്ടു ശരീരങ്ങളും ഒരണ്ഡത്തിലാക്കി പരിണാമ കാരിണിയായ ജലത്തില്‍ ഒഴുക്കി. ഈ അപൂര്‍ണ്ണതയിലുള്ള സൃഷ്ടിക്കുള്ളില്‍ ചൈതന്യമായി ഈശ്വരന്‍ പ്രവേശിച്ചു. ജീവന്റെണ തുടുപ്പ് അണ്ഡത്തിനുണ്ടായി. ക്രമേണ അണ്ഡത്തെ പിളര്‍ന്ന്, അസംഖ്യം ശിരസ്സുകളും, പാദങ്ങളും, എണ്ണമറ്റ കൈകളും, നേത്രങ്ങളും ഉള്ള ഭഗവാന്റെ് 'വിരാട്ട്' സ്വരൂപം പുറത്തു വന്നു. ആ വിരാട്ട് പുരുഷന്റെ അരക്കെട്ടു മുതല്‍ കീഴ്‌പോട്ടുള്ള ഭാഗങ്ങളെ ഏഴു അധോലോകങ്ങലായും, മുകളിലേക്കുള്ളത് ഊര്‍ധ്വ ലോകങ്ങളായും വിവക്ഷിക്കുന്നു. .: (ഭാഗവതം)
No comments:
Post a Comment