ദേവി ത്രിശൂല ധാരിയാണ്. ഈ ത്രിശൂലം ഇച്ഛാശക്തി-ക്രിയാശക്തി-ജ്ഞാനശക്തി പ്രതീകമാണ്. എന്തിനും ഇച്ഛാശക്തിയാണാദ്യം ഉണ്ടാകേണ്ടത്. പിന്നാലെ ആ ഇച്ഛാശക്തിയെ പ്രാപ്തമാക്കുവാനുള്ള ക്രിയകള്‍ (പ്രവര്‍ത്തനങ്ങള്‍) ഉണ്ടാകണം. പിഴവു കൂടാത്ത കര്‍മ്മത്തിലൂടെ അതിന്റെ ഫലപ്രാപ്തിയായ ജ്ഞാനശക്തി ഉണ്ടാകുന്നു.
ജ്ഞാനോദയം എല്ലാത്തരം വിജയങ്ങളുടെയും പരിസമാപ്തിയാണ്. ഈ മൂന്നു ശക്തികളും ദേവിയില്‍ നിക്ഷിപ്തമായിരിക്കുന്നു. ഇതുതന്നെയാണ് ദേവിയുടെ ത്രിപുരസുന്ദരീഭാവവും.
‘സോഹം’ ജപം ദേവിയുടെ ശക്തി തന്നെയാണ്. പ്രാണായാമ പ്രക്രിയയിലൂടെ ഫലം ചെയ്യുന്നു.
‘സോഹം’ ജപം ദേവിയുടെ ശക്തി തന്നെയാണ്. പ്രാണായാമ പ്രക്രിയയിലൂടെ ഫലം ചെയ്യുന്നു.
സോ-എന്ന് പുറത്തേക്കു പൂര്‍ണമായി ഉച്ഛ്വസിക്കുകയും ചെയ്യണം. ഇത് വേഗത്തിന്റെ അടിസ്ഥാനത്തില്‍, സാവധാനം സോ…ഹം എന്നു തുടങ്ങി നാലു മാത്രകളില്‍ സോഹം, സോഹം, സോഹം എന്നുവളരെ വേഗതയില്‍ വരെ ഉച്ചരിക്കുക. ശ്വാസസംബന്ധമായ രോഗ ങ്ങളുള്ളവര്‍ക്ക് ”സോ ഹം” ജപം ആശ്വാസം നല്‍കുന്നതാണ്.
ഭണ്ഡാസുരനെ നേരിടുവാന്‍, അയാള്‍ ക്കുള്ള ശക്തമായ വര സിദ്ധികള്‍ കാരണം, സാധ്യമല്ലാതെ വന്നപ്പോള്‍, ദേവന്മാര്‍ ദേവിയെ ശരണം പ്രാപിച്ച്, രക്ഷയ്ക്കായി അപേക്ഷിച്ചു. ഒരു യോജന വിസ്തൃതമായ യാഗാഗ്നിയില്‍ (ചിദഗ്നി കുണ്ഡം) ദേവി ആവിര്‍ഭവിച്ച് ഭണ്ഡാസുരനെ വധിച്ച് ദേവന്മാരുടെ രക്ഷ ഉറപ്പാക്കി. ”ലളിതാംബ” (ലളിതാപരമേശ്വരി) എന്ന ഭാവത്തിലാണ് ദേവി ഉദ്ഭവിച്ചത്.
”ചിദഗ്നികുണ്ഡസംഭൂത,” ശുദ്ധ ബ്രഹ്മമായ അഗ്നികുണ്ഡത്തില്‍ നിന്ന് അജ്ഞാന തമസ്സിനെ-ഭയത്തെ (ദേവന്മാരുടെ ഭയത്തെ) ഇല്ലാതാക്കുവാന്‍ അഭേദയായി, ശിവശക്ത്യക്യരൂപിണിയായി ലളിതാ പരമേശ്വരിയായി ആവിര്‍ഭവിച്ചു. ദേവി ആരാധനയ്ക്ക് ഏറ്റവും ഉത്തമമായത് ”ലളിതാസഹസ്രനാമ” ജപവും അര്‍ച്ചനയുമാണെന്നത് നിസ്തര്‍ക്കമാണ്. ഇതിലൂടെ ലഭ്യമാകുന്ന അനുഗ്രഹവര്‍ഷം വര്‍ണനാതീതമാണ്.
ദിവസേന ലളിതാസഹസ്രനാമം ജപിക്കുന്ന ഒരാള്‍ മരണാസന്നനായി കിടന്നാല്‍, യമദൂതന്മാര്‍ക്ക് അടുക്കാന്‍ പറ്റില്ലെന്നും അതിനാലാണ് ഈ സമയം നാരായണ സ്മൃതി ഉണ്ടാക്കി, മരണം സാധ്യമാക്കുവാന്‍ ഭാഗവതം വായിച്ചു കേള്‍പ്പിക്കുന്നതുമെന്ന് ആചാര്യന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ലോകത്തില്‍ മനുഷ്യര്‍ അനുഭവിക്കുന്ന കഷ്ടതകളും ദുരിതങ്ങളും കണ്ടു മനഃപ്രയാസമുണ്ടായ അഗസ്ത്യമഹര്‍ഷി, ഇതിനൊരു പരിഹാരത്തിനായി, ആരെയാണുപദേശിക്കേണ്ടതെന്ന് മഹാവിഷ്ണുതന്നെയായ ഹയഗ്രീവനോട് ഉപദേശം തേടുകയും ദേവ്യുപാസന തന്നെയാണുത്തമം എന്നറിഞ്ഞ് ദേവിയെ തപസ്സു ചെയ്യുകയും പ്രത്യക്ഷയായ ദേവി, ഹയഗ്രീവമഹര്‍ഷിയില്‍നിന്നും തന്നെ പ്രകീര്‍ത്തിച്ച് ആഗ്രഹപൂര്‍ത്തീകരണം നേടുവാനുള്ള സഹസ്രനാമത്തെ പഠിച്ചുകൊള്ളുവാനും നിര്‍ദ്ദേശിച്ചു. അപ്രകാരം ഹയഗ്രീവമഹര്‍ഷി അഗസ്ത്യനുപദേശിച്ച സഹസ്രനാമമാണ്, ലളിതാസഹസ്രനാമം.
ഒരിക്കല്‍ യക്ഷ, കിന്നര, ഗന്ധര്‍വ്വ, വിദ്യാധര, ദേവ, മഹര്‍ഷിമാരുള്‍ക്കൊള്ളുന്ന വേദിയില്‍ വച്ച് ലളിതാസഹസ്രനാമം ചൊല്ലിക്കേട്ട ദേവി അതീവ സന്തുഷ്ടയാകുകയും തന്നെ ഉപാസിക്കുന്നതിനും തൃപ്തയാക്കുന്നതിനും ഇതില്‍ക്കവിഞ്ഞ മറ്റൊരു സ്‌തോത്രമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഏറെക്കാലം കഴിഞ്ഞപ്പോള്‍ അഗസ്ത്യമഹര്‍ഷിക്ക് ഇതുംപോരാ, ബാക്കിയായി, അന്ത്യമായി മഹത്വമാര്‍ന്ന എന്തോ ബാക്കിയുള്ളതായി സംശയമുണ്ടായി.
ദേവിയെ പ്രത്യക്ഷമായി, സഹസ്രനാമത്തിനപ്പുറമായി മറ്റന്തോ ഉണ്ടെന്നും അത് വ്യക്തമാക്കണമെന്നും അപേക്ഷിച്ചപ്പോള്‍, ഹയഗ്രീവനില്‍നിന്നും മറ്റൊരു നാമാവലി സ്വീകരിച്ചുകൊള്ളുവാന്‍ നിര്‍ദ്ദേശിച്ചു. അതാണ് ‘ത്രിശതി’ എന്ന മുന്നൂറു നാമങ്ങളുള്ളതും ദേവ്യുപാസനയിലെ പരമപ്രധാനമായ പഞ്ചദശീ മന്ത്രത്തിലെ പതിനഞ്ച് അക്ഷരങ്ങളാല്‍ ആരംഭിക്കുന്ന, പതിനഞ്ചുശ്ലോകങ്ങളിലൂടെ രൂപപ്പെടുത്തിയിട്ടുള്ള ദേവീ ത്രിശതി.
സഹസ്രനാമാജപത്തിനുതന്നെയാണ് ഇപ്പോഴും പ്രാമാണ്യം കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കലികാല കല്‍മഷങ്ങള്‍ ഏറെ അധികമുള്ള ഇക്കാലത്ത് ലളിതാസഹസ്രനാമ ജപവും അര്‍ച്ചനയും ഓരോ ഭവനങ്ങളിലും സത്സംഗങ്ങളിലൂടെയും നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
മഹാലക്ഷ്മീ അവതാരവും അസുരനിഗ്രഹത്തിനുവേണ്ടിയായിരുന്നെങ്കിലും ക്രിയാശക്തിയിലൂടെ ഐശ്വര്യം നല്‍കുവാന്‍ കൂടി പ്രാപ്തമാണ്. മഹാലക്ഷ്മീ അഷ്ടകം സാധാരണക്കാര്‍ക്കുജപിക്കുവാന്‍ പ്രയാസമില്ലാത്തതാണ്.
(തുടരും)
(തുടരും)
ജന്മഭൂമി: http://www.janmabhumidaily.com/news714257#ixzz4uURPJHRF
No comments:
Post a Comment