രാഹുകാലമെന്നത് പകല്‍ സമയത്തെ എട്ടായി ഭാഗിച്ച് അതില്‍ രാഹുവിന്റെ ഭരണകാലമെന്നോ, രാഹുവിന് അനുവദിച്ച സമയഭാഗമെന്നോ പറയാം. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു എന്നിങ്ങനെ പകലിന്റെ എട്ടുഭാഗങ്ങള്‍ക്ക് അധിപതികളെയും നിശ്ചയിട്ടുണ്ട്.
ജീവിതവിജയത്തിന് രാഹുകാലത്ത് പുതിയ പ്രവൃത്തികള്‍ പാടില്ലാത്തതാണ്. അതിനുവേണ്ടത് രാഹുകാലം കൃത്യമായി അറിയണമെന്നതാണ്. അല്ലെങ്കില്‍ രാഹുകാലം തീര്‍ന്നെന്നുകരുതി നാം ചെയ്യുന്ന നല്ല പ്രവൃത്തികള്‍ പലതും രാഹുകാലത്ത് ആയിത്തീരാനുള്ള സാദ്ധ്യതയുണ്ട്. വളരെ സ്ഥൂലമായിട്ടാണ് നാം പലതും ആചരിച്ചുവരുന്നത്. സൂക്ഷ്മമായി അനുഷ്ഠിക്കാത്തതിലെ ന്യൂനത നമ്മുടെ സംസ്‌കാരത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. രാഹുകാലത്തിലും സൂക്ഷ്മത ആവശ്യമാണ്.
ദിനത്തില്‍ ഏതാണ്ട് ഒന്നരമണണിക്കൂര്‍ ദൈര്‍ഘ്യമുള്ള രാഹുകാലം പണ്ടുകാലം മുതല്‍ക്കേ ആചരിച്ചുവരുന്നുതായി തെളിവുകളുണ്ട്. രാഹു കളവിനെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ട്, ദൂരയാത്ര ചെയ്യുമ്പോള്‍ കള്ളന്മാരില്‍ നിന്നുള്ള ഉപദ്രവം ഉണ്ടാകാനിടയുള്ളതുകൊണ്ടാണ് രാഹുകാലത്തില്‍ യാത്രയാരംഭിക്കരുതെന്ന് പറയുന്നത്.
കപടത, ചീത്തവഴികള്‍, കുണ്ടുകുഴികള്‍, വിഷവൃക്ഷങ്ങള്‍, ചൊറി, പല്ലി, പുഴ, ചിലന്തി, പഴുതാര, മുള്ളല്‍, പട്ടി, വ്രണങ്ങള്‍, കൈവിഷം, സര്‍പ്പങ്ങള്‍ തുടങ്ങിയ ഭയപ്പെടുത്തുന്ന വസ്തുക്കളുടെ പ്രതിനിധിയായാണ് രാഹുവിനെ കണക്കാക്കുന്നത്. അതുകൊണ്ടാണ് രാഹുവിനെ ശുഭപര്യവസാനം കുറിക്കേണ്ട കാര്യങ്ങളുടെ ആരംഭത്തിന് ഒഴിവാക്കുന്നതിന്റെ കാരണമെന്ന് മനസ്സിലാക്കാം.
ജന്മഭൂമി: http://www.janmabhumidaily.com/news724567#ixzz4wBZ9mJzN
No comments:
Post a Comment