ശാസ്ത്രീയനാമം: Plectranthus hadiensis
സംസ്‌കൃതം: സജല
തമിഴ്: കറുത്തവെട്ടിവേര്
എവിടെ കാണാം: ഇന്ത്യയിലെ ഉഷ്ണമേഖലാ വനപ്രദേശങ്ങളിലും പാറക്കെട്ടുകളിലും കേരളത്തിലുടനീളവും കണ്ടുവരുന്നു.
പ്രത്യുല്‍പാദനം: തണ്ട് ഒടിച്ചുനട്ട് പ്രത്യുല്‍പാദനം നടത്താം.
ചില ഔഷധപ്രയോഗങ്ങള്‍: (1) തേനീച്ച, കടന്നല്‍, പഴുതാര, തേള്‍ തുടങ്ങിയ ക്ഷുദ്രജീവികളുടെ വിഷമേറ്റാല്‍ ഇരുവേലി ഇല ഞെരടി അതിന്റെ നീര് തേച്ചാല്‍ മതി. വേദനയും വിഷവും മാറിക്കിട്ടും.
(2) ശരീരത്തില്‍ മുറിവുണ്ടായി രക്തം വന്നാല്‍ ഇരുവേലി നീര് തേച്ചാല്‍ രക്തപ്രവാഹം നിലയ്ക്കുകയും മുറിവ് ഉണങ്ങുകയും ചെയ്യും. ഇതുകൊണ്ടുതന്നെ ഇരുവേലിയ്ക്ക് മുറിവൊട്ടി എന്നൊരു പേരുകൂടിയുണ്ട്. ഇടുക്കി ജില്ലയില്‍ ചൊമക്കൂര്‍ക്ക എന്നും ഇത് അറിയപ്പെടുന്നു. ഇതിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് നീര് തേന്‍ചേര്‍ത്തു കഴിച്ചാല്‍ ചുമ മാറും. ജ്വര രോഗങ്ങള്‍ക്കുള്ള എല്ലാ കഷായങ്ങളിലും ഇരുവേലി ഒരു ഘടകമാണ്.
3 വാതം കൊണ്ടുള്ള നീര്‍ക്കെട്ടിന് ഇരുവേലി, കര്‍പ്പൂരം ഇവ അരച്ച് തേച്ചാല്‍ ശമനം കിട്ടും.
4 മുടിയില്‍ താരന്‍, മുടികൊഴിച്ചില്‍, തലയിലെ ചര്‍മ്മത്തിനുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയ്ക്ക് ഇരുവേലി നീരുകൊണ്ട് താളിതേച്ചാല്‍ ഇവ മാറിക്കിട്ടും.
5 വാതത്തിന് ഉപയോഗിക്കുന്ന കഷായം, തൈലം എന്നിവയില്‍ ഇരുവേലി പ്രധാന ഘടകമാണ്.
6 മുത്തങ്ങക്കിഴങ്ങ്, ഇരുവേലി, തിപ്പലി, കുറുന്തോട്ടി വേര്, ചുക്ക്, കുരുമുളക് എന്നിവ അഞ്ച് ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാകുന്നതുവരെ വറ്റിച്ച് 100 മില്ലി വീതം കല്‍ക്കണ്ടം മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ ചുമയും നെഞ്ചിലെ കഫക്കെട്ടും മാറിക്കിട്ടും. രാവിലെ വെറുംവയറ്റിലും രാത്രി അത്താഴശേഷവും വേണം കഴിക്കാന്‍. മൂന്ന് ദിവസം കൊണ്ട് ചുമയും കഫക്കെട്ടും മാറിക്കിട്ടും.
7 കടുകപ്പാലയരി, ചിറ്റമൃത്, ദേവതാരം, കടുകുരോഹിണി, മുത്തങ്ങക്കിഴങ്ങ്, ഇരുവേലി, പര്‍പ്പടകപ്പുല്ല് ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടിയാക്കി സേവിച്ചാല്‍ ചൂടുപനി ഒഴികെയുള്ള എല്ലാത്തരം പനിയും മാറിക്കിട്ടും. രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും വേണം സേവിക്കാന്‍.
ജന്മഭൂമി: http://www.janmabhumidaily.com/news723536#ixzz4w5RxKyxp
No comments:
Post a Comment