Monday, October 23, 2017

സത്യം നിശബ്ദമായി മാത്രം വളരുന്നു
നിങ്ങൾ പുറത്തുവിട്ട ഓരോ വാക്കിനും നിങ്ങൾ അടിമയാണ്; പുറത്തുവിടാത്ത ഓരോ വാക്കിനും നിങ്ങൾ ഉടമയുമാണ്. അനുസ്യൂതം മൗനത്തിലൂടെ സംസാരിക്കാൻ നിങ്ങൾക്കു കഴിയുമോ, അതു കേൾക്കാൻ പക്വമായ വളരെ വിരളമായ ആളുകൾ നിങ്ങളെ തേടിയെത്തും; ഈ ലോകം യഥാർത്ഥത്തിൽ ചലിക്കുന്നത് ഇവരാലാണ്.
നിശബ്ദമായി മാത്രം വളരുന്ന യാഥാർഥ്യമാണ് സത്യം; അതിന്റെ ആരാധകർ വളരെ കുറവായിരിക്കുമെന്നുമാത്രം.
"കൂട്ടം കൂടിയാൽ അതു കാക്കകളായിരിക്കും; മാനസസരസ്സിൽ ഒന്നോ രണ്ടോ പക്ഷികളെ ഉള്ളൂവെങ്കിലും അവ ഹംസങ്ങളായിരിക്കും" - മഹാഭാരതം.

No comments: