വാല്മീകി രാമായണം-17
അങ്ങനെ വാല്മീകി നടന്നു പോകുമ്പോൾ രണ്ടു പക്ഷികൾ രണ്ടു ക്രൗഞ്ച പക്ഷികളെ കണ്ടു . ഒരാൺ പക്ഷി ഒരു പെൺ പക്ഷി. സന്തോഷത്തോടെ അവ ഒരിടത്തു നിന്നു മറ്റൊരിടത്തേയ്ക്ക് പറന്നു നടക്കുന്നു. വാല്മീകി അത് നോക്കി നിന്നു. അത് കണ്ടാൽ ആർക്കും സന്തോഷം തോന്നും.
ഋഷിക്ക് സ്വന്തമായി ഒരു വ്യക്തിത്വം കാണില്ല. അവർ ആരെ നോക്കുന്നു അവരായിത്തീരുന്നു. മരത്തെ നോക്കിയാൽ മരമാകും ആകാശത്തെ നോക്കിയാൽ ആകാശമായിത്തീരും, കിളിയെ നോക്കിയാൽ കിളിയായി മാറും. ഈ രണ്ട് ക്രൗഞ്ച കിളികളും പറന്ന് പറന്ന് ഒരു മരത്തിൻമേൽ ചെന്നിരുന്നു. എവിടെ നിന്നോ ഒരു അമ്പ് വന്ന് ആൺ പക്ഷിയുടെ മേൽ തറച്ചു. പക്ഷി നിലം പതിച്ചു പിടഞ്ഞു. ആനന്ദത്തോടെ പക്ഷികളെ നോക്കി നിന്ന ഋഷി ആ നിലയിൽ നിന്ന് നേരെ ശോകത്തിലേയ്ക്ക് പോയി. ശോകവും കോപവും താങ്ങാനാവുന്നില്ല. ആ പെൺ പക്ഷിയുടെ രോദനം സഹിക്കാൻ വയ്യ അതിന്റെ വേദന മുഴുവനും ഋഷി ക്ക് തന്റെ ഉള്ളിൽ അനുഭവപ്പെട്ടു. തനിക്കുള്ളിൽ ഒന്നുമേ ഇല്ല ഒരു കണ്ണാടി പോലെ നിൽക്കുന്നു വാല്മീകി അതിന്റെ മുന്നിൽ വന്ന് നിൽക്കുന്നതെന്തും അതിൽ കാണപ്പെടുന്നു. കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിയാൽ അതും മാഞ്ഞു പോകും.
തീവ്ര വേദനയോടെ കരയുന്ന പെൺ പക്ഷിയുടെ വേദന അതേ തീവ്രതയിൽ വാല്മീകിക്ക് ഉള്ളിൽ അനുഭവപ്പടുന്നു. പെൺ പക്ഷി വേടനെ നോക്കിയെന്തെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ അതിന് ആ കഴിവില്ലെങ്കിലും അതു തന്നെയാണ് വാല്മീകിയും വേടനെ നോക്കി പറഞ്ഞത്.
മാനിഷാദാ പ്രതിഷ്ഠാം ത്വം
അഗമഹ ശാശ്വതീ സമാ
യത് ക്രൗഞ്ച മിഥുനാതേകം
അവധീഹി കാമ മോഹിതം
തസ്യേതം ഭ്രുവത ചിന്താം
ബബൂവിഹൃതി വീക്ഷതാം
ശോകാർത്ഥേനാസ്ത്യ ശകുനേ
കിമിതം വ്യാഹൃതം മയാ
ഹേ വേട്ടക്കാരാ ഈ പക്ഷിയെ വധിച്ച നിനക്ക് ശാശ്വതമായ ശാന്തിയേ ഒരിക്കലും പ്രാപിക്കാനാകില്ല എന്ന് വാല്മീകി ശപിക്കുന്നു.
Nochurji 🙏 🙏

No comments:
Post a Comment