ഗോവർദ്ധനം_*!
🌹🌷🌹🌷🌹🌷
🌹🌷🌹🌷🌹🌷
🙏🙏 *ഹരേ കൃഷ്ണാ.... ഇന്ന് ഗോവർദ്ധപൂജ. ഇന്ദ്രന്റെ ദർപ്പമടക്കാൻ ഭഗവാൻ ഗോവർദ്ധത്തിന് പൂജ ചെയ്യിച്ചു. വൃന്ദാവനത്തിലെ ഗിരിരാജനാണ് ഗോവർദ്ധനം. . ഗർഗഭാഗവതം ഗോവർദ്ധത്തെ കുറിച്ചും ഗോവർദ്ധന മഹിമയെ കുറിച്ചും ധാരാളം പറയുന്നുണ്ട്. ഗർഗ്ഗഭാഗവതത്തിലെ പത്ത് ഖണ്ഡങ്ങളിൽ പതിനൊന്ന് അദ്ധ്യായമുളള ഒരു ഖണ്ഡം തന്നെ ഗോവർദ്ധനത്തെ കുറിച്ച് പറയുകയാണ്. ഗിരിരാജഖണ്ഡം എന്ന് തന്നെയാണ് ആ ഖണ്ഡത്തിന്റെ പേര് പോലും.* 🙏🙏
🕉🕉 *അവതാരത്തിനായി ഭൂമിയിലേയ്ക്ക് തിരിക്കാൻ തയ്യാറാകുന്ന ശ്രീകൃഷ്ണനെ പിരിയാനുളള വിരഹവേദനയാൽ രാധറാണി തളരുമ്പോൾ ഭഗവാൻ രാധയോട് പറയുന്നു രാധയേയും ഭൂമിയിലേയ്ക്ക് കൊണ്ട് പോകുന്നു എന്ന്. എന്നാൽ വൃന്ദാവനവും ഗോവർദ്ധവും കാളിന്ദിയുമില്ലാത്ത ഭൂമി വിരസമാകുമെന്ന രാധയുടെ സങ്കടം തീർക്കാനായി ഭഗവാൻ ഗോലോകത്തിൽ നിന്നും 84 കോശം സ്ഥലവും ഗോവർദ്ധത്തെയും കാളിന്ദിയെയും ഭൂമിയിലേയ്ക്ക് അയച്ചു*. 🕉🕉
🌹🌹 *ഭഗവാന്റെ ആജ്ഞ പ്രകാരം ഭൂമിയിലേയ്ക്ക് വന്ന ഗോവർദ്ധനം ഭാരതത്തിന്റെ പടിഞ്ഞാറ് ശാല്മലദ്വീപിൽ ദ്രോണാചലത്തിന്റെ ഭാര്യയുടെ ഗർഭത്തിൽ രൂപമെടുത്തു. ഗിരിശ്രേഷ്ഠനായ ഗോവർദ്ധനം ഗിരീരാജനെന്ന പേരിൽ അറിയപ്പെട്ടു. തീർത്ഥയാത്രയ്ക്കായി സഞ്ചരിച്ച പുലസ്ത്യമഹർഷി ഗിരിരാജനെ കണ്ടു മോഹിച്ചു. ഈ ഗിരിരാജൻ തനിക്ക് തപസ്സു ചെയ്യാൻ പറ്റിയതാണ് എന്ന് വിചാരിച്ചു. ഗംഗാതീരത്ത് കാശിയിൽ ഗോവർദ്ധനത്തെ പ്രതിഷ്ഠിച്ച് അവിടെ ഇരുന്നു തപസ്സ് ചെയ്യാൻ ആഗ്രഹിച്ച് മഹർഷി ദ്രോണാചലത്തിനോട് ഗോവർദ്ധത്തെ തനിക്ക് നല്കാൻ ആവശ്യപ്പെട്ടു. മകനെ പിരിയാൻ വിഷമം ആണെങ്കിലും മഹർഷിയുടെ ശാപത്തെ ഭയന്ന് ഗോവർദ്ധനത്തെ മഹർഷിക്ക് നല്കി.* 🌹🌹
🌷🌷 *എട്ടു യോജന നീളവും രണ്ടു യോജന വീതിയും അഞ്ചു യോജന ഉയരവുമുള്ള തന്നെ എങ്ങനെ മഹർഷി കൊണ്ട് പോകും എന്ന് ഗോവർദ്ധനം ചോദിച്ചു. തന്റെ ഉളളം കയ്യിൽ വച്ച് കൊണ്ട് പോകുമെന്ന് മഹർഷി പറഞ്ഞു. എന്നാൽ സ്ഥലത്ത് എത്തുന്നതുവരെ വഴിക്ക് ഒരിടത്തും തന്നെ നിലത്ത് വയ്ക്കരത് എന്നും അങ്ങനെ വച്ചാൽ അവിടുന്നു താൻ അനങ്ങില്ലയെന്നും ഗോവർദ്ധനം പറഞ്ഞു. താൻ വഴിക്ക് ഒരിടത്തും വയ്ക്കില്ലെന്നും മഹർഷി സത്യം ചെയ്തു. യാത്ര വ്രജമണ്ഡലത്തിലെത്തിയപ്പോൾ തന്റെ ജന്മോദ്യേശം ഓർമ്മവന്ന ഗോവർദ്ധനം തന്റെ ഭാരം വർദ്ധിപ്പിക്കുകയും മഹർഷിക്ക് ലഘുശങ്ക തോന്നുകയും ചെയ്തതിനാൽ ഗോവർദ്ധനത്തെ തറയിൽ വച്ചു. മഹർഷി ശൗചം കഴിഞ്ഞു വന്ന് ഗോവർദ്ധനത്തെ എടുക്കാൻ തുടങ്ങിയപ്പോൾ കഴിഞ്ഞില്ല. തന്റെ പ്രതിജ്ഞയും ഗോവർദ്ധത്തിന്റെ വാക്കും മറന്നു പോയ മഹർഷി ഗോവർദ്ധനത്തെ ശപിച്ചു ദിവസവും വലുപ്പം കുറഞ്ഞു പോകട്ടെ എന്ന് ശപിച്ചു. അന്നു മുതൽ ഗോവർദ്ധനം അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്*.🌷🌷
⚜⚜ *വൃന്ദാവനത്തിൽ ഒരിക്കൽ നന്ദരാജൻ ഇന്ദ്രന് വർഷാവർഷം നടത്താറുള്ള യാഗത്തിനായി ഒരുക്കങ്ങൾ തുടങ്ങി. അതു കണ്ട് കൃഷ്ണൻ പറഞ്ഞു. ഇന്ദ്രാദിദേവന്മാർ അവരുടെ പൂർവ്വകാല സുകൃതം കൊണ്ടാണ് സ്വർഗ്ഗ സുഖം അനുവദിക്കുന്നതും പുണ്യം തീരുന്നതോടെ അവർ മനുഷ്യരായി ജനിക്കുമെന്നും അവരെ പൂജിച്ചാൽ മോക്ഷം ലഭിക്കില്ലയെന്നും ഭഗവാൻ പറഞ്ഞു. ബ്രഹ്മാവിനു പോലും കാലത്തെ ഭയമാണ്. അപ്പോൾ ബ്രഹ്മ സൃഷ്ടികളും അങ്ങനെ തന്നെ. അതിനാൽ ജ്ഞാനികൾ പറയുന്നു ഹരിയെ (കൃഷ്ണൻ) ഭജിക്കൂ കർമ്മഫലം ഭഗവാനിൽ സമർപ്പിക്കൂ മോക്ഷം ലഭിക്കും. ഗോക്കൾ വിപ്രന്മാർ സജ്ജനങ്ങൾ അഗ്നി ദേവകൾ ശ്രുതി ധർമ്മം ഗോവ് വിപ്രൻ സാധു ഇവ അവിടുത്തെ വിഭൂതികളാകയാൽ ഇവയെ ആധാരമാക്കി ഹരിയെ ഭജിക്കുന്നവർക്ക് ഇഹലോകത്തും പരലോകത്തും സുഖം ലഭിക്കുന്നു. പുലസ്ത്യ മഹർഷിയുടെ പ്രഭാവത്താൽ ഇവിടെ എത്തപ്പെട്ട ഗോവർദ്ധനഗിരി ഹരിയുടെ മാറിടത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ഇതിൻറെ ദർശനത്താൽ മനുഷ്യർക്ക് പുനർജന്മം ഇല്ലാതായിത്തീരും. അതുകൊണ്ട് ഭക്തിയോടെ ഗോവിപ്രാദികളെ പൂജിച്ച് ഈ പൂജാദ്രവ്യങ്ങളെല്ലാം ഗോവർദ്ധനഗിരിയുടെ തടത്തിൽ സമർപ്പിക്കുക. ഇതുകേട്ട് സന്തോഷിച്ച് വൃദ്ധനും നീതിമാനായ സന്നന്ദൻ പറഞ്ഞു ജ്ഞാനിയായ നന്ദകുമാരാ ഗിരിപൂജ ചെയ്യേണ്ടത് എങ്ങനെയെന്ന് പറഞ്ഞു തന്നാലും*. ⚜⚜
🌳🌳 *ഭഗവാൻ പറഞ്ഞു " ഗോവർദ്ധനതാഴ് വര ചാണകം മെഴുകി ശുദ്ധമാക്കി സർവ്വ പൂജാവസ്തുക്കളും ഒരുക്കിവച്ച് ഭക്തിയോടെ സഹസ്രശീർഷമന്ത്രം കൊണ്ട് ഗോവർദ്ധനത്തെ സ്നാനം ചെയ്യിക്കുക. ഗംഗാജലവും യമുനാജലവും വരുത്തി ബ്രാഹ്മണരെ കൊണ്ട് അഭിഷേകം ചെയ്യിക്കുക. തുടർന്ന് പാൽ പഞ്ചാമൃതം എന്നിവയാൽ അഭിഷേകവും കൃഷ്ണാജലം കൊണ്ട് സ്നാനവും ചെയ്യിക്കുക. പിന്നീട് ദിവ്യവസ്ത്രം മാല പുഷ്പങ്ങൾ മുതലായവ കൊണ്ട് അലങ്കരിച്ച് ദീപങ്ങൾ വയ്ക്കുക. ശേഷം ഗോവർദ്ധനത്തെ പ്രദക്ഷിണം ചെയ്തു തൊഴുത് നമസ്ക്കരിച്ച് "ഗോലോകത്തിൻറെ കിരീടവും വൃന്ദാവനത്തിൻറെ ഭാഗവും പൂർണ്ണബ്രഹ്മമായ ഭഗവാൻറെ കുടയുമായ അല്ലയോ ഗോവർദ്ധനമേ നിന്നെ ഞങ്ങൾ നമസ്ക്കരിക്കുന്നു" എന്ന് മന്ത്രം ചൊല്ലുക. തുടർന്ന് പുഷ്പാഞ്ജലിയും നീരാജനവും സമർപ്പിച്ച് മണി മൃദംഗം മുതലായ വാദ്യങ്ങൾ ഘോഷിച്ചു കൊണ്ട് "വേദാഹമേതം പുരുഷം മഹാന്തം" മുതലായ മന്ത്രങ്ങൾ ജനിച്ച് കൊണ്ട് മലർ കൊണ്ട് അഭിഷേകം ചെയ്യുകയും സമീപത്തായി ഭക്തിപുരസ്സരം അന്നകൂടം സ്ഥാപിക്കുകയും ചെയ്യുക. അതിനടുത്ത് ഗംഗാ ജലവും യമുനാ ജലവും നിറച്ച് തുളസീദളമിട്ട അറുപത്തിനാല് കലശങ്ങൾ അഞ്ചുകൂട്ടമാക്കി വയ്ക്കുക. അതുകഴിഞ്ഞ് അൻപത്തിയാറു വിഭവങ്ങൾ അടങ്ങിയ ഭോജനം സമർപ്പിച്ച് അവിടെയെത്തിയ ബ്രാഹ്മണരെയും അഗ്നിയെയും പശുവിനെയും ദേവന്മാരെയും പൂജിക്കുക. ശേഷം ബാക്കി എല്ലാവർക്കും മൃഷ്ടാന്ന ഭോജനം നല്കുക. അതിനുശേഷം ഗോപീഗോപന്മാർ ഗോവർദ്ധത്തിനുമുന്നിൽ നൃത്തം ചെയ്യണം. മംഗളധ്വനി മുഴക്കി ഗോവർദ്ധനോത്സവം കൊണ്ടാടുക.* 🌳🌳
✡✡ *ഗോവർദ്ധനഗിരിയില്ലാത്ത സ്ഥലത്ത് ഗോവർദ്ധനോത്സവം കൊണ്ടാടാൻ വറളി (ചാണകം ഉണക്കിയത്) ഉപയോഗിച്ച് ഗോവർദ്ധനഗിരിയുണ്ടാക്കുക. അതിനെ പുഷ്പങ്ങൾ കൊണ്ടും പുല്ലു കൊണ്ടും ആനകൊമ്പ് കൊണ്ടും അലങ്കരിച്ച് അത് ഗോവർദ്ധമെന്നു കരുതി പൂജിക്കണം. വേണമെങ്കിൽ അതിനു മുകളിൽ ഗോവർദ്ധനത്തിൻറെ ശില കൊണ്ട് വയ്ക്കാം. പക്ഷേ അവിടെ നിന്നും എടുക്കുന്ന ഓരോ ശിലയ്ക്കും പകരമായി അത്രയും ഭാരം സ്വർണ്ണം അവിടെ നിക്ഷേപിക്കണം. അങ്ങനെ ചെയ്യാത്തവർ മഹാരൗരവമെന്ന നരകത്തിലേക്കു പോകും* ✡✡.
💧💧 *വെളളത്തിൽ കിടക്കുന്ന താമരയിലയെ വെളളം സ്പർശിക്കാത്തതുപോലെ സാളഗ്രാമ പൂജ ചെയ്യുന്നവനെ പാപം സ്പർശിക്കുന്നില്ല. അതുപോലെ ഗിരിരാജനായ ഗോവർദ്ധത്തെ ആരാണോ പൂജിയ്ക്കുന്നത് അവന് എല്ലാ തീർത്ഥങ്ങളിലും സ്നാനം ചെയ്തതിൻറെ ഫലം സിദ്ധിക്കും. ഗോവർദ്ധനപൂജ എല്ലാവർഷവും മുടങ്ങാതെ ചെയ്യുന്നവന് ഇഹത്തിൽ എല്ലാ സുഖവും അനുഭവയോഗ്യമായി മോക്ഷപ്രാപ്തി ലഭിക്കുന്നു*. 💧💧
💥💥 *ശ്രീകൃഷ്ണ ഭഗവാൻറെ നിർദ്ദേശമനുസരിച്ച്* *ഗോവർദ്ധനത്തെ പൂജിച്ച ശേഷം നന്ദഗോപർ* *ബ്രാഹ്മണരെയും അഗ്നിയെയും പശുക്കളെയും*
*പൂജിക്കുകയും ഗോവർദ്ധനത്തിൻറെ സേവയ്ക്ക് വേണ്ടി ധാരാളം ധനവും പൂജാസാമഗ്രഹികളും സമർപ്പിക്കുകയും ചെയ്തു. നന്ദോപനന്ദന്മാരും ഗോപീഗോപന്മാരും പാടിയും നൃത്തം വച്ചും ശ്രീകൃഷ്ണ ഭഗവാനോടൊപ്പം ഗോവർദ്ധഗിരിയെ പ്രദക്ഷിണം വച്ചു. ദേവന്മാർ പുഷ്പവൃഷ്ടി നടത്തുകയും ജനങ്ങൾ മലർ വർഷിക്കുകയും ചെയ്തു. ആ യജ്ഞത്തിൽ ഗോവർദ്ധനഗിരി ഒരു ചക്രവർത്തിയെ പോലെ പരിലസിച്ചു* 💥💥.
*പൂജിക്കുകയും ഗോവർദ്ധനത്തിൻറെ സേവയ്ക്ക് വേണ്ടി ധാരാളം ധനവും പൂജാസാമഗ്രഹികളും സമർപ്പിക്കുകയും ചെയ്തു. നന്ദോപനന്ദന്മാരും ഗോപീഗോപന്മാരും പാടിയും നൃത്തം വച്ചും ശ്രീകൃഷ്ണ ഭഗവാനോടൊപ്പം ഗോവർദ്ധഗിരിയെ പ്രദക്ഷിണം വച്ചു. ദേവന്മാർ പുഷ്പവൃഷ്ടി നടത്തുകയും ജനങ്ങൾ മലർ വർഷിക്കുകയും ചെയ്തു. ആ യജ്ഞത്തിൽ ഗോവർദ്ധനഗിരി ഒരു ചക്രവർത്തിയെ പോലെ പരിലസിച്ചു* 💥💥.
🔔🔔 *ഭഗവാൻ ശ്രീകൃഷ്ണൻ ഒരു അത്ഭുത രൂപം സ്വീകരിച്ച് ശൈലത്തിൽ പ്രത്യക്ഷനായി " ഞാൻ ഗോവർദ്ധനമാണ് " എന്ന് പറഞ്ഞ് എല്ലാ ഭോഗങ്ങളും സ്വീകരിച്ചു. ഇതേ വരെ ഒരു ദേവനും ഇങ്ങനെ പ്രസാദിച്ച് കണ്ടിട്ടില്ലാത്ത ഗോപഗോപീജനം അത്ഭുതസ്തബ്ധരായി. വരദാനത്തിന് തയ്യാറായ ഗോവർദ്ധനത്തോട് ഗോപന്മാർ പറഞ്ഞു " ഈ നന്ദസൂനുവാണ് ഞങ്ങൾക്ക് അങ്ങയെ കാണിച്ചു തന്നത്. ഞങ്ങൾ ഗോക്കളോടുകൂടി സുഖമായി കഴിയാൻ അങ്ങ് അനുഗ്രഹിക്കണം. " "അങ്ങനെയാകട്ടെ" എന്ന് പറഞ്ഞു ഗോവർദ്ധനം അന്തർദ്ധാനം ചെയ്തു. നന്ദഗോപന്മാരും വൃഷഭാനുമാരും സകലരും ഗോവർദ്ധനത്തെ നമസ്ക്കരിച്ച് സ്വസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചു പോയി.* 🔔 🔔
🔥🔥 *നാരദ മഹർഷി ദേവേന്ദ്രനെ കണ്ടു ഇന്ദ്രയാഗം മുടക്കിയതും ഗോവർദ്ധനപൂജയെ കുറച്ചും പറഞ്ഞപ്പോൾ ഇന്ദ്രൻ വന്നു. ഗോകുലത്തെ നശിപ്പിക്കാനായി പ്രളയകാലത്ത് മാത്രം അയയ്ക്കുന്ന സാംവർത്തകമേഘങ്ങളെ ഇന്ദ്രൻ നിയോഗിച്ചു. കോപിച്ച മേഘഗണങ്ങൾ മഞ്ഞ കറുപ്പ് ചുവപ്പ് വെള്ള പച്ച എന്നീ നിറത്തിലുളളവയായിരുന്നു. ആനയുടെ തുമ്പിക്കൈ വണ്ണത്തിൽ ആ മേഘങ്ങൾ വർഷിക്കാനാരംഭിച്ചു. വലിയ മലകൾ വീഴുന്നതുമാതിരിയുളള മഴയും കൊടുങ്കാറ്റും കൊണ്ട് വൃക്ഷങ്ങൾ കടപുഴകി വീഴുകയും വീടുകൾ മറിഞ്ഞ് വീഴുകയും ചെയ്തു. ഗോപീഗോപന്മാർ ഭയന്ന് നന്ദഗൃഹത്തിലെത്തി. അവർ രാമനോടും കൃഷ്ണനോടും തങ്ങളെ രക്ഷിക്കാൻ അപേക്ഷിച്ചു. ഇന്ദ്രൻ കോപിച്ചിരിക്കുന്നു. ഞങ്ങൾ കഷ്ടത്തിലായിരിക്കുന്നു. ഇന്ദ്രയാഗം മുടക്കുകയും ഗോവർദ്ധനോത്സവം കൊണ്ടാടി. ഭഗവാൻ പറഞ്ഞു ആരും പേടിക്കേണ്ട . നിങ്ങൾ എല്ലാമെടുത്ത് ഗോക്കളെയും കൂട്ടി ഗോവർദ്ധനപാർശ്വത്തിലേക്ക് പോവുക. നിങ്ങളുടെ പൂജ സ്വീകരിച്ച ഗോവർദ്ധനം നിങ്ങളെ രക്ഷിക്കും. ഇപ്രകാരം പറഞ്ഞു കൊണ്ട് എല്ലാവരെയും കൂട്ടി ഭഗവാൻ ഗോവർദ്ധത്തിലെത്തി കളിമട്ടിൽ തന്നെ ഒറ്റക്കൈകൊണ്ട് ഗോവർദ്ധനം ഭഗവാൻ കൈയ്യിലെടുത്ത് പിടിച്ചു. കുട്ടികൾ കുമിൾ എടുത്തു കുട പിടിക്കും പോലെയോ ആന താമര പറിച്ചെടുക്കുമ്പോലെയോ ആയിരുന്നു അത്. തുടർന്ന് എല്ലാ ഗോപിജനങ്ങളോടും ഗോപന്മാരോടും ഗോക്കളോടും ഗോവൽദ്ധനത്തിൻറെ താഴെ സകുടുംബം ഇന്ദ്രനെ ഭയക്കാതെ സുഖമായി താമസിക്കാൻ ഭഗവാൻ നിർദ്ദേശിച്ചു. അതോടെ ഗിരിഗർത്തത്തിൽ എല്ലാവരും പ്രവേശിച്ചു. ഭഗവാനേ സഹായിക്കാൻ ബലരാമനോട് ചേർന്ന് ഗോപന്മാരല്ലാം തങ്ങളുടെ വടി ഉപയോഗിച്ച് ഗോവർദ്ധനത്തെ താങ്ങി നിർത്തി. വെള്ളം വരുന്നത് കണ്ടു ഭഗവാൻ മനസ്സു കൊണ്ട് സുദർശന ചക്രത്തിനും അനന്തനും ആജ്ഞ നല്കി. സുദർശനം മുകൾ ഭാഗത്ത് നിന്ന് വർഷിക്കുന്ന ജലം അഗസ്ത്യൻ സമുദ്രം കുടിച്ചു വറ്റിച്ചതു പോലെ കുടിച്ചു വറ്റിച്ചു . അനന്തൻ താഴത്ത് ചുറ്റികിടന്ന് നാലുപുറവും നിന്നും വരുന്ന ജലം തടുത്ത് നിർത്തി. ഏഴു ദിവസവും ഭഗവാൻ ഗോവർദ്ധനം ധരിച്ച് നിന്നു. ചകോരങ്ങൾ പൂർണ്ണ ചന്ദ്രനെ നോക്കും പോലെ എല്ലാവരും ഭഗവാനെ നോക്കി നിന്നു ക്രോധം പൂണ്ട ഇന്ദ്രൻ ഐരാവതത്തിൻറെ പുറത്തു കയറി വൃന്ദാവനത്തിലെത്തി. *വ്രജഭൂമി മുഴുവൻ നശിപ്പിക്കാനായി ഇന്ദ്രൻ തൻറെ വജ്രായുധം പ്രയോഗിക്കാൻ വേണ്ടി എടുത്തു എന്നാൽ തൽക്ഷണം ഇന്ദ്രൻറെ ഭുജങ്ങളെ ഭഗവാൻ മരവിപ്പിച്ചു*. *പേടിച്ച് ഓടിപ്പോവുകയും സൂര്യൻ ഉദിച്ചു പൊങ്ങി ചളി മുഴുവൻ ഉണങ്ങി*. *ഭഗവാൻ എല്ലാ ഗോപികാഗോപന്മാരോടും ധനത്തോടും ഗോധനത്തോടും കൂടി പുറത്തേക്ക് വരാൻ* *പറഞ്ഞു. അപ്പോൾ ഭഗവാൻറെ ചങ്ങാതിമാർ തങ്ങൾ പർവ്വതത്തെ താങ്ങി നിർത്തികൊളളാമെന്നും ഭഗവാനോട് പുറത്തു പോകാനും പറഞ്ഞു. അതുകേട്ട് ഭഗവാൻ മലയുടെ പകുതി ഭാരം അവർക്കായി കൊടുത്തു നോക്കി. ആ ഭാരം കൊണ്ട് വീഴാൻ തുടങ്ങിയ ബലഹീനരായ ഗോപന്മാരെ പിടിച്ചെഴുന്നേൽപ്പിച്ചു പുറത്ത് ആക്കിയിട്ട് ഗോവർദ്ധഗിരിയെ ഭഗവാൻ സ്വസ്ഥാനത്തുതന്നെ കളിച്ചു കൊണ്ട് വയ്ക്കുന്നത് എല്ലാവരും നോക്കി നിന്നു.* *ഗോപീഗോപന്മാർ ഭഗവാനെഗന്ധാക്ഷതങ്ങൾ കൊണ്ട് പൂജിച്ചു. നന്ദനും യശോദയും രോഹിണിയും മറ്റ് വൃദ്ധ ഗോപന്മാരും ശ്രീകൃഷ്ണനെ ആലിംഗനം ചെയ്ത് ആശിർവദിച്ചു. ഗോപീഗോപന്മാർ ഭഗവാനെ കീർത്തിച്ച് പാടുകയും നൃത്തമാടുകയും ചെയ്തു. ദേവകൾ പുഷ്പവൃഷ്ടി നടത്തുകയും ഗന്ധർവ്വന്മാർ പാടി സ്തുതിക്കുകയും ചെയ്തു* 🔥🔥
🍃🍃 *അഹങ്കാരം നശിച്ച ദേവേന്ദ്രൻ മറ്റ് ദേവന്മാരോടൊപ്പം വൃന്ദാവനത്തിലെത്തി ഭഗവാനെ സ്തുതിച്ചു. " ദേവതകളുടെ ദേവനും സർവ്വസമർത്ഥനും പരമേശ്വരനും പുരാണപുരഷനും പുരുഷോത്തമനും പ്രകൃതിക്ക് അതീതനുമായ പരാത്പരനായ സാക്ഷാൽ ജഗദീശ്വരനാണ്. അവിടുന്നു എന്നെ രക്ഷിച്ചാലും! ധർമ്മത്തെയും വേദത്തെയും രക്ഷിക്കാൻ വേണ്ടി അവതരിക്കുന്ന അവിടുന്നു ഇപ്പോൾ കംസാദി ദൈത്യന്മാരുടെ വധത്തിനായാണ് അവതരിച്ചിരിക്കുന്നത്. മായയാൽ മദോന്മത്തനും അവഹേളനയ്ക്ക് പാത്രവുമായ എന്നെ ( ഇന്ദ്രൻ) പിതാവ് പുത്രൻറെ തെറ്റുകൾ ക്ഷമിക്കും പോലെ ക്ഷമിച്ച് രക്ഷിച്ചാലും! ഗോവർദ്ധനോദ്ധാരകനും ഗോകുലനിവാസിയും ഗോപാലനും ഗോപീജനങ്ങളെ ഭരിക്കുന്നവനുമായ അങ്ങയ്ക്ക് നമസ്കാരം! കരുണാനിധിയും വിധാതാവും മംഗളദാതാവും ജഗന്മോഹനും രാധാപതിയും പരിപൂർണ്ണതമനും അനേകം ബ്രഹ്മാണ്ഡങ്ങളുടെ അധിപതിയും ഗോലോകനിവാസിനിയുമായ ഭഗവാനേ അങ്ങേയ്ക്ക് നമസ്കാരം! "* 🍃
🍁🍁 *ഗോവർദ്ധതടത്തിൽ വച്ച് കാമധേനു ഭഗവാനെ ക്ഷീരാഭിഷേകം ചെയ്തു. ഐരാവതം ആകാശഗംഗാജലം കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്തു. ഋഷികൾ വേദമാതാക്കൾ ദേവന്മാർ ഗന്ധർവ്വന്മാർ എന്നിവർ ഭഗവാനുമേൽ പുഷ്പവൃഷ്ടി നടത്തി. ഭഗവാൻറെ അഭിഷേകത്താൽ പ്രഹർഷിതനായ ഗോവർദ്ധനം ദ്രവരൂപം പ്രാപിച്ചു. പ്രസന്നനായ ഭഗവാൻ തൻറെ ഹസ്തമുദ്ര ഗോവർദ്ധനത്തിന് മുകളിൽ പതിച്ചു. ആ ഹസ്തമുദ്രയും അടുത്തായി ഭഗവാൻറെ ചരണമുദ്രയും കാണാം. ഇവ രണ്ടും എന്നും തീർത്ഥങ്ങളായി വർത്തിക്കുന്നു. കാമധേനുവിൻറെയും ഐരാവതത്തിൻറെയും പാദമുദ്രകളും തീർത്ഥീഭൂതമായി വർത്തിക്കുന്നു. ശ്രീകൃഷ്ണ ഭഗവാൻറെ സ്നാനത്താൽ വീണ ആകാശഗംഗയുടെ ജലത്താൽ അവിടെ സർവ്വ പാപവിനാശിനിയായ മാനസിഗംഗ ദൃശ്യമായി.* 🍁🍁
💧💧 *സുരഭിയുടെ പാൽ കൊണ്ട് ഭഗവാൻ കുളിച്ച സ്ഥലമാണ് ഗോവിന്ദകുണ്ഡം. അതിൽ കുളിച്ഛാൽ എല്ലാ പാപങ്ങളും നശിച്ചു പോകും. അവിടുത്തെ ജലത്തിന് പലപ്പോഴും പാലിൻറെ സ്വാദ് ഉണ്ടാകാറുണ്ട്. ഇവിടെ കുളിക്കുന്നവർ ശ്രീകൃഷ്ണനെ പ്രാപിക്കുന്നു* 💧💧.
✡✡ *അനേകം പുണ്യതീർത്ഥങ്ങളുളളതാണ് ഗോവർദ്ധനം. ദ്രോണതീർത്ഥം, ലൗകീകതീർത്ഥം, കദംബതീർത്ഥം, ശൃംഗാരമണ്ഡപം, മാനസീഗംഗ, ചന്ദ്രസരോവരം, ഗോവിന്ദകുണ്ഡം, ശ്രീകൃഷ്ണകുണ്ഡം, രാധാകുണ്ഡം , ലളിതാസരസ്സ്, ഗോപാലകുണ്ഡം , കുസുമാകാരം, മൗലീചിഹ്നം, ചിത്രശില, വാദിനീശില, കന്ദുകം, ഔഷ്ണീഷം, ഐരാവതപാദം, സുരഭീപാദം, പുച്ഛകുണ്ഡം, വത്സകുണ്ഡം, രുദ്രകുണ്ഡം, കുബേരതീർത്ഥം , ബ്രഹ്മതീർത്ഥം, യമതീർത്ഥം ഇങ്ങനെ അനവധിതീർത്ഥങ്ങളുണ്ട് ഗോവർദ്ധത്തിൽ . ഗോവർദ്ധന മഹിമ വർണ്ണിക്കാൻ അനന്തനുപോലും സാധ്യമല്ല*.
🕉🕉 *ഗോവർദ്ധനമഹിമയുടെ കാരണം ഉല്പത്തി, ഒരു ദിവസം വൃന്ദാവനഭംഗി ആസ്വദിച്ചിരുന്ന ഭഗവാനോട് ഇപ്രകാരം പറഞ്ഞു. ജഗദീശ്വരാ! അവിടുന്നു രാസലീലയിൽ എൻറെ പ്രേമത്താൽ പ്രസന്നയാണെങ്കിൽ ഞാൻ അങ്ങയോട് ഒരു പ്രാർത്ഥന നടത്തുകയാണ്. വൃന്ദാവനത്തിൽ യമുനയുടെ തീരത്ത് ദിവ്യനികുഞ്ജത്തിൻറെ പാർശ്വഭാഗത്ത് രാസരസയോഗ്യമായ ഏതെങ്കിലും ഏകാന്തസ്ഥലം ഉണ്ടാക്കി തന്നാലും. അങ്ങനെയാകട്ടെയെന്ന് പറഞ്ഞ് കൊണ്ട് ഭഗവാൻ ഏകാന്ത ലീലായോഗ്യമായ സ്ഥാനത്തെപ്പറ്റി ചിന്തിച്ച് കൊണ്ട് നേത്രകമലങ്ങളാൽ സ്വന്തം ഹൃദയത്തിലേക്ക് നോക്കി. ഗോപികമാർ നോക്കി നില്ക്കെ ശ്രീകൃഷ്ണൻറെ ഹൃദയത്തിൽ നിന്ന് അനുരാഗത്തിൻറെ മൂർത്തിമത്തായ മുളയെന്നപോലെ ഒരു സഘനമായ തേജസ്സ് ഉത്ഭവിച്ചു. രാസഭൂമിയിൽ നിന്ന് അത് പർവ്വതത്തിൻറെ ആകൃതിയിൽ വളർന്നു. ആ പർവ്വതം രത്നങ്ങളും ധാതുക്കളും അരുവികളും ഗുഹകളും നിറഞ്ഞതും കദംബം ബകുളം അശോകം മുതലായ വൃഷങ്ങളും ലതാജാലങ്ങളും നിറഞ്ഞവയും അതി മനോഹരവുമായിരുന്നു. നിമിഷ നേരം കൊണ്ട് ആ പർവ്വതം എട്ടു ലക്ഷം ചതുരശ്രമൈൽ വിസ്താരമുളളതും എണ്ണൂറ് കോടിമൈൽ പൊക്കമുളളതും ആവുകയും ക്രമേണ നാലായിരം കോടി മൈൽ വ്യാപിച്ച് ഗജരാജനെപ്പോലെ സ്ഥിതി ചെയ്തു. കോടിക്കണക്കിനു മൈൽ വിസ്താരമുള്ള കൊടുമുടികൾ സ്വർണ്ണകലശം നിറഞ്ഞ മാളിക പോലെ ശോഭിച്ചു. അതിനെ ഗോവർദ്ധനമെന്നും ശതശൃംഗമെന്നും വിളിച്ചു. ഗോവർദ്ധത്തിൻറെ വലിപ്പം കണ്ട് ഗോലോകവാസികൾ ഭയവിഹ്വലരായി. ഭഗവാൻ ഗോവർദ്ധത്തോട് പ്രച്ഛന്നരൂപത്തിൽ വളരാതെ ശാന്തനാകാൻ ആവശ്യപ്പെട്ടു. ആ ഉത്തമപർവതത്തെ കണ്ട് രാധ സന്തോഷത്തോടെ ആ ഏകാന്തസ്ഥലത്ത് കൃഷ്ണനോടോപ്പം കേളിയാടി നടന്നു. . ഈ ഗിരിരാജൻ ശ്രീകൃഷ്ണനാൽ പ്രേരിതനായിട്ട് വ്രജമണ്ഡലത്തിൽ വന്നു. സർവ്വതീർത്ഥമയമാണ് ലതാനികുഞ്ജങ്ങളാൽ ശ്യാമശോഭയുളള ഈ ശ്രേഷ്ഠ ഗിരി.* 🕉🕉
🙏🙏 *ഹരേ കൃഷ്ണാ... ഗോവർദ്ധനത്തിന്റെ മാഹാത്മ്യം വർണ്ണന ബ്രഹ്മാവിന് പോലും കഴിയില്ല. ഗോവർദ്ധപർവ്വതത്തിലെ ഒരു ശിലയോ ഒരു തരി മണ്ണോ സ്പർശിക്കാൻ കഴിഞ്ഞാൽ അത് അതീവ പുണ്യം... ജന്മസാഫല്യം. എന്റെ കണ്ണാ... നീയെനിക്ക് നല്കിയ ജന്മസാഫല്യം തന്നെയാണ്. ഗോവൻദ്ധന ദർശനവും. ഗോവൻദ്ധനശിലയിലെ പാലഭിഷേകവും... എന്റെ കൃഷ്ണാ... ഏതോ ജന്മപുണ്യം നിന്റെ പുണ്യ ഭൂമിയിലേയ്ക്കുളളയാത്ര... എന്റെ കൃഷ്ണാ.. നിന്റെ നാമങ്ങൾ എത്ര വാഴ്ത്തിയാലും മതിയാകില്ല... കൃഷ്ണാ... കൃഷ്ണാ... ഗോവൻദ്ധനധാരീ... ഗോവിന്ദാ... നീയേ ശരണം.* 🙏
✍കൃഷ്ണശ്രീ
No comments:
Post a Comment