വാല്മീകി രാമായണം-26
വാല്മീകി രാമായണത്തെ ലവ കുശൻമാരിലൂടെ ലോകത്തിൽ പ്രകാശനം ചെയ്തു. വസിഷ്ഠ മഹർഷിയാണ് രാമനെന്ന് നാമകരണം ചെയ്തത്. രാമനും, ലക്ഷ്മണനും, ഭരതനും, ശത്രുഘ്നനും ദശരഥന് നാലു കൈകൾ പോലെയായിരുന്നു. കുറേ വർഷങ്ങൾക്കു ശേഷം ഒരു കുഞ്ഞു പിറക്കുമ്പോൾ എത്ര സ്നേഹം തോന്നും ആ കുഞ്ഞിനോട്. ദശരഥന് കുറേ സംവത്സരങ്ങൾ പ്രാർത്ഥന ചെയ്ത് യാഗം ചെയ്താണ് നാല് കുഞ്ഞുങ്ങൾ പിറന്നത്. ദശരഥൻ മാത്രമല്ല ദേവതകളും സന്തോഷിക്കുന്നു. അയോദ്ധ്യയിലുള്ളവരും സന്തോഷിക്കുന്നു.
ഈ നാലു കുട്ടികളും പരസ്പരം സ്നേഹത്തോടെ കഴിയുന്നു. ലക്ഷ്മണൻ എപ്പോഴും രാമന്റെ കൂടെയിരിക്കുന്നു. ശത്രുഘ്നൻ എപ്പോഴും ഭരതന്റെ കൂടെയിരിക്കുന്നു. എന്തോ ഒരു ആകർഷണം ഇവരെ ഇത്തരത്തിൽ ചേർത്തു വച്ചു. വൈഷ്ണവ സമ്പ്രദായത്തിൽ ഇളയ പെരുമാൾ എന്ന് വിളിക്കും ലക്ഷ്മണനെ. ഭരതനെ ഭരത ആഴ്വാർ എന്നും വിളിക്കുന്നു. വിദ്യാഭ്യാസമെല്ലാം പൂർത്തിയായി ധനുർ വിദ്യയെല്ലാം അഭ്യസിച്ചു എല്ലാ ശാസ്ത്രങ്ങളിലും കുശലരായി കുട്ടികൾ വളർന്നു വന്നു. വേദാദ്ധ്യായനം ശാസ്ത്രാദ്ധ്യായനം എല്ലാം ഒരു ക്ഷത്രിയന് വേണ്ടുന്ന രീതിയിൽ പറഞ്ഞു കൊടുത്തതിന് ശേഷം രാമനോട് പറഞ്ഞു ഇനി നിങ്ങൾ ലോക പരിചയം നേടുന്നതിനായി പലയിടങ്ങളിലായി തീർത്ഥാടനം ചെയ്തു വരൂ. നാല് കുട്ടികളും അതിനായി പുറപ്പെട്ടു പോവുകയും തിരികെ വരികയും ചെയ്തു.
അങ്ങനെയിരിക്കെ കൊട്ടാരത്തിൽ ഒരു വിശിഷ്ട അതിഥി വന്നു. വിശ്വാമിത്ര മഹർഷിയായിരുന്നു അത്. അരമനയുടെ കവാടത്തിൽ വന്നു നിന്നു കൊണ്ട് ദ്വാരപാലകനോട് ഒട്ടും ഗാംഭീര്യം കുറയാതെ പറഞ്ഞു ഞാൻ വന്നിരിക്കുന്നു എന്ന് രാജാവിനെ അറിയിക്കൂ.
Nochurji 🙏 🙏
Nochurji 🙏 🙏
No comments:
Post a Comment