Sunday, November 18, 2018

"യത് കിഞ്ചിത് പൗരുഷം പുംസാം മേനേ കൃഷ്ണാനുകമ്പിതം "
ഇത് ഭാഗവതത്തിൽ സന്താനഗോപാലം കഥയിൽ ബ്രാഹ്മണന്റെ മരിച്ച പത്ത് പുത്രന്മാരെ ഭഗവാന്റെ കൃപയാൽ ബ്രാഹ്മണന് സമർപ്പിച്ച ശേഷം അർജ്ജുനൻ പശ്ചാത്താപ വിവശനായി കണ്ണിൽ കൂടി വെള്ളമൊലിപ്പിച്ച് പറയുന്ന രംഗമാണ്. ആചാര്യന്മാർ പറയും ഭാഗവതത്തിന്റെ മർമ്മം ആണ് ഇത്.
സന്താനഗോപാലം കഥ എല്ലാവർക്കും അറിയാം. സാധാരണയായി ചിന്തിച്ചാൽ പാർത്ഥന് അഹംങ്കാരം ( Ego) വരാൻ പാടില്ലാത്തതാണ്. കാരണം ഭഗവത് ഗീത ഭഗവാനിൽ നിന്ന് നേരിട്ട് ഉപദേശം ലഭിച്ച വ്യക്തി , ഭഗവാന്റെ ചങ്ങാതി , ഇനി നല്ല ജ്ഞാനി . പിന്നെ എങ്ങിനെ അദ്ദേഹം അഹംഭാവം വന്നൂ ചിന്തിച്ചാൽ മനസ്സിലാകും ഈ അർജ്ജുനൻ നമ്മൾ തന്നെയാണ്. നമ്മളും വിചാരിക്കാറ് ഞാൻ എല്ലാം അറിഞ്ഞവൻ , എന്റെ പേരിന്റെ പിന്നാലെ പല പല ഡിഗ്രികൾ ഉള്ള വൻ , ക്ഷേത്രങ്ങളിൽ വലിയ വലിയ വഴിപാടു നടത്തുന്ന ആൾ , ഇതുപോലുള്ള ചിന്തകളാണ് നന്മേ അഹംങ്കാരത്തേക്ക് നയിക്കുന്നത്. ഈ അഹംകാരത്തിന്റെ ഫലമായി നമ്മൾ പല പല കാര്യങ്ങളും ചെയ്യും ചിലത് ലക്ഷ്യം കാണും , ചിലത് മറിച്ചും ആവും. ലക്ഷ്യത്തിൽ എത്തിയാൽ അത് നമ്മുടെ കഴിവായിട്ടേ പറയാറുള്ളൂ. തിരിച്ചാണെങ്കിൽ പല പല ഒഴിവ് കഴിവ് പറയും രക്ഷപെടാൻ . പക്ഷേ ഗീതോപദേശത്താൽ ജ്ഞാനിയായ പാർത്ഥൻ ആ ഉപദേശം മറന്നതിന്റെ ഫലമായി അഹംങ്കാരം വന്നെങ്കിലും ഭഗവാന്റെ സഹായമാണ് തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത് എന്ന തിരിച്ചറിവ് അവസാനം അദ്ദേഹത്തിന് ഉണ്ടായി , അദ്ദേഹം സ്വയം പശ്ചാതപിക്കുന്ന രംഗമാണ് താഴത്തെ വരി.
"യത് കിഞ്ചിത് പൗരുഷം പുംസാം മേനേ കൃഷ്ണാനുകമ്പിതം"
ഭഗവാന്റെ കാരുണ്യം ഉണ്ടെങ്കിൽ മാത്രമേ ഏതു കാര്യവും എനിക്ക് ചെയ്യാൻ പറ്റൂ അല്ലാതെ എന്റെ പൗരുഷം കൊണ്ട് ഒന്നും നേടാൻ സാധ്യമല്ല .
ഈ ചിന്ത നമ്മളിൽ ജീവിതത്തിൽ തോൽക്കുമ്പോഴും ജയിക്കുമ്പോഴും ഉണ്ടാവണം എന്ന് പഠിപ്പിക്കാനാണ് ഈ കഥ. ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിലേ ഏതു കാര്യവും ചെയ്യാൻ കഴിയൂ. ആ അനുഗ്രഹത്തിന് നമ്മുടെ അഹംങ്കാരം എല്ലായിപ്പോഴും തടസ്സമായി തന്നെ നിൽക്കും. അതിനെ നശിപ്പിക്കാൻ ഭഗവദ് കൃപ ഉണ്ടാവട്ടെ നമ്മൾക്ക് എല്ലാം 

No comments: