വാല്മീകി രാമായണം-27
ഗാംഭീര്യത്തോടെ വിശ്വാമിത്ര മഹർഷി അതു പറഞ്ഞതും ഭടൻ നടുങ്ങി ഓടിച്ചെന്ന് ദശരഥ മഹാരാജാവിനെ അറിയിച്ചു. ഈ വാർത്ത കേട്ടപ്പോൾ ദശരഥ മഹാരാജാവും ഭയ ഭക്തി ബഹുമാനത്താൽ നടുങ്ങി പോയി. വേഗത്തിൽ ബ്രാഹ്മണരെയെല്ലാം വരുത്തി എല്ലാ ഒരുക്കങ്ങളും ചെയ്തു.
തേശാം തദ്വചനം ശ്രുത്വ സപുരോധാഹ സമാഹിതഹ.
മനസ്സ് പ്രശാന്തമാക്കി നിന്നു കാരണം വന്നിരിക്കുന്നത് മഹർഷിയാണ്.
തേശാം തദ്വചനം ശ്രുത്വ സപുരോധാഹ സമാഹിതഹ.
മനസ്സ് പ്രശാന്തമാക്കി നിന്നു കാരണം വന്നിരിക്കുന്നത് മഹർഷിയാണ്.
പ്രത്യുജഗാമ സംഹൃഷ്ടോ ബ്രഹ്മാണമിവ വാസവഹ.
ബ്രഹ്മാവ് ഇന്ദ്രനെ കാണാൻ വരുമ്പോൾ ഇന്ദ്രൻ എങ്ങനെ പ്രജാപതിയെ വരവേൽക്കുമോ അതുപോലെ ദശരഥൻ വിശ്വാമിത്ര മഹർഷിയെ വരവേറ്റു.
ബ്രഹ്മാവ് ഇന്ദ്രനെ കാണാൻ വരുമ്പോൾ ഇന്ദ്രൻ എങ്ങനെ പ്രജാപതിയെ വരവേൽക്കുമോ അതുപോലെ ദശരഥൻ വിശ്വാമിത്ര മഹർഷിയെ വരവേറ്റു.
ദശരഥൻ മഹർഷിയെ കാണുന്നതിങ്ങനെ തപസ്സിനാൽ ഇന്ദ്രിയങ്ങളെല്ലാം തെളിഞ്ഞ് സംശുദ്ധമായിരിക്കുന്നു അഗ്നി പോലെ ജ്വലിക്കുന്നു വിശ്വാമിത്ര മഹർഷി.പാദ്യം അർഗ്യം ആജമനം എല്ലാം നല്കി ഒരു മഹർഷിയെ എങ്ങനെ വരവേൽക്കണമോ അതുപോലെയെല്ലാം ചെയ്തു. കൊട്ടാരത്തിനുള്ളിലേയ്ക്ക് വരുന്ന വഴിയിൽ വസിഷ്ഠ മഹർഷിയെ കണ്ട് നമസ്കരിച്ച് കുശലപ്രശ്നങ്ങൾ ചെയ്തു. ദശരഥ രാജാവിനേയും നമസ്കരിച്ചു കുശലങ്ങൾ ആരാഞ്ഞു. പ്രജകളേയും ഗൗരവം വിടാതെ നോക്കി പുഞ്ചിരിച്ചു. എല്ലാവർക്കും സന്തോഷമായി.അദ്ദേഹത്തെ സാദരം ഇരുത്തി ദശരഥൻ സന്തോഷത്താൽ മതി മറന്നു ചോദിച്ചു അങ്ങേയ്ക്ക് എന്താണ് ഞാൻ ചെയ്തു തരേണ്ടത് എന്താണ് നല്കേണ്ടത്. പ്രിയപ്പെട്ട ഒരാൾ മരിച്ചിട്ട് തിരികെ വന്നാൽ എത്ര സന്തോഷമാകും അത്രയും സന്തോഷം അനുഭവപ്പെടുന്നു. ദേവൻമാർക്ക് അമൃതം ലഭിച്ചപ്പോൾ എത്ര സന്തോഷം തോന്നി അത്ര തന്നെ എനിക്കും അനുഭവപ്പെടുന്നു. മഴ പെയ്യാതെ വരണ്ട് മരുഭൂമിയായിത്തീർന്ന ഭൂമിയിൽ അമൃതവർഷം പെയ്താൽ എത്ര സന്തോഷം തോന്നും അത്രയും ഹർഷം അങ്ങയെ കണ്ടപ്പോൾ എനിക്കനുഭവപ്പെടുന്നു. കുഞ്ഞുങ്ങളില്ലാത്തവർക്ക് കുറേ നാളുകൾക്കു ശേഷം കുഞ്ഞുണ്ടാകുമ്പോഴുള്ള ഹർഷം. കളഞ്ഞ് പോയതെന്തോ തിരികെ കിട്ടിയ ഹർഷം. ഇങ്ങനെ വർണ്ണിച്ചു ദശരഥൻ തന്റെ സന്തോഷത്തെ. ഞാൻ വിളിക്കാതെ തന്നെ അങ്ങ് ഇവിടേയ്ക്കു വന്നല്ലോ ഞാൻ കൃതാർത്ഥനാണ്.
ജ്ഞാനികൾക്കും ഒരു വ്യക്തിത്വമുണ്ടെന്ന് ഉപനിഷത്തിൽ പറയുന്നു. അവർ വ്യവഹാര ലോകത്ത് വർത്തിക്കുമ്പോൾ നാം വിചാരിക്കും എങ്ങനെ ഒരു ലക്ഷ്യം ഒരു മനസ്സ് ഒന്നുമില്ലാതെ വ്യവഹരിക്കാൻ സാധിക്കുമെന്ന്. എന്നാൽ ശ്രുതിയിൽ പറയുന്നു.യഥാ വായുഹു യഥാ അഭ്രം എങ്ങനെയാണോ ഇടി വെട്ടുന്നത്. ഇടിയും മിന്നലും ഈ സ്ഥലത്ത് പോയി മിന്നണം ഇടിക്കണം എന്ന് കരുതുന്നില്ലല്ലോ. എങ്ങനെയാണോ വായു ഒഴികികൊണ്ടേയിരിക്കുന്നത് പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ. ഇവയൊന്നും ഒരു ego ഇല്ലാതെ വർത്തിക്കുന്നതുപോലെ ഒരു ജ്ഞാനി അഭിമാന ബോധമൊന്നും ഇല്ലാതെ ഈശ്വരന്റെ കയ്യിൽ ഒരു ഉപകരണം മാത്രമായി ഈ ലോകത്തിൽ വ്യവഹരിക്കുന്നു.
Nochurji 🙏🙏
No comments:
Post a Comment