*ഇന്ന് ഗീതാ ദിനം*
------------------
*ശ്രീമദ് ഭഗവദ് ഗീതാ ധ്യാനം*
ഓം പാര്‍ഥായ പ്രതിബോധിതാം ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ മദ്ധ്യേ മഹാഭാരതം
അദ്വൈതാമൃത വര്‍ഷിണീം ഭഗവതീം അഷ്ടാദശാധ്യായിനീം
അംബ ത്വാമനു സംദധാമി ഭഗവദ്ഗീതേ ഭവദ്വേഷിണീം ||
*സാരം:*
സ്വയം ഭഗവാന്‍ നാരായണന്‍ കുന്തീപുത്രനായ അര്‍ജുനന് നേരിട്ട് ഉപദേശിച്ചതും, പുരാണ മുനിയായ വ്യാസന്‍ ഭാരതമെന്ന ഇതിഹാസത്തിന്റെ മധ്യത്തില്‍ കോര്‍ത്ത് ചേര്‍ത്തതും പതിനെട്ട് അധ്യായങ്ങളിലായി അദ്വൈതാമൃതം വര്ഷിക്കുന്നതുമാണ് ശ്രീമദ് ഭഗവദ് ഗീത.
സംസാര ദു:ഖം തീര്‍ക്കാന്‍ കഴിവുള്ള ദിവ്യയായ ഗീതാമാതാവേ, നിന്നെ ഞാന്‍ സദാ മനസ്സുകൊണ്ട് പിന്തുടരുന്നു.
ഭാരത സംസ്കാരം അനുസരിച്ച്, ഒരു വിശുദ്ധ ഗ്രന്ഥം വായിക്കാന്‍, അഥവാ കേള്‍ക്കാന്‍ തുടങ്ങുന്നതിന് മുന്‍പ്, ധ്യാനത്തിന്റെ ഒരു അവസ്ഥയിലേക്ക് മനസ്സിനെ കൊണ്ട് പോകേണ്ടതുണ്ട്. അതിനു വേണ്ടി മധുസൂദന സരസ്വതി എന്ന ഋഷിവര്യനാല്‍ രചിക്കപ്പെട്ടതാണ് ശ്രീമദ് ഭഗവദ് ഗീതാ ധ്യാനം. അതിലെ ഒന്നാമത്തെ ശ്ലോകം ആണ് നാം മുകളില്‍ വായിച്ചത്.
സനാതന ധര്മത്തില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത വിശുദ്ധ ഗ്രന്ഥങ്ങള്‍ ഉണ്ട് എങ്കിലും, ശ്രീമദ് ഭഗവദ് ഗീതയുടെ സ്ഥാനം എല്ലാറ്റിനും മുകളില്‍ ആണ്. കാരണം ശ്രീമദ് ഭഗവദ് ഗീത എന്ന പേരില്‍ നിന്ന് തന്നെ വ്യക്തം.
*"ഭഗവദ് ഗീത" എന്ന വാക്കിനര്‍ത്ഥം "ഭഗവാന്റെ വാക്കുകള്‍" എന്നാണ്.*
അന്യ ഗ്രന്ഥങ്ങള്‍ എല്ലാം തന്നെ ഭഗവാനെ കുറിച്ച് പറയുമ്പോള്‍, ശ്രീമദ് ഭഗവദ് ഗീത ഭഗവാന്‍ നമ്മോടു പറയുന്ന അമൃത വചനങ്ങള്‍ ആണ്.
മുജ്ജന്മ സുകൃതവും, ഈശ്വരാനുഗ്രഹവും ഉള്ള ഒരു വ്യക്തിക്ക് മാത്രമേ ശ്രീമദ് ഭഗവദ് ഗീത വായിക്കുവാനോ, കേള്‍ക്കുവാനോ ഉള്ള ഭാഗ്യം സിദ്ധിക്കുകയുള്ളൂ. കാരണം, ജീവിതത്തില്‍ മനുഷ്യന്‍ നേരിടേണ്ടി വരുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും, പ്രശ്നങ്ങള്‍ക്കും ഉള്ള ഉത്തരം ശ്രീമദ് ഭഗവദ് ഗീതയില്‍ ഉണ്ട്.
അതിനാല്‍ തന്നെ ശ്രീമദ് ഭഗവദ് ഗീത വായിച്ചറിഞ്ഞു മനസ്സിലാക്കിയ ഒരാള്‍ക്ക് ജീവിതത്തിലെ എത്ര കഠിനമായ സന്ദര്‍ഭങ്ങളെയും അനായാസേന നേരിടാന്‍ കഴിയും.

No comments:
Post a Comment