ശ്രീ ഗുരുഭ്യോ നമഃ
തന്ത്ര സമുച്ചയം ഭാഗം 3 പത്താം പടലം അശുദ്ധിയുമായി ബന്ധപ്പെട്ട പ്രസ്തുത ശ്ലോകം :
ക്ഷേത്രേ മൃതിർ ജനനമംഗണ മണ്ഡപാദൌ
മൂത്രാസൃഗാദി പതനം പതിതാദിവേശ:
സോലുക ഗൃധ്രകരടശ്വഖരോഷ്ട കോല --
ക്രൊഷ്ട്വക്ഷ ഡുണ്ഡു ഭപുരസ്സര ഗർഭവേശ
മൂത്രാസൃഗാദി പതനം പതിതാദിവേശ:
സോലുക ഗൃധ്രകരടശ്വഖരോഷ്ട കോല --
ക്രൊഷ്ട്വക്ഷ ഡുണ്ഡു ഭപുരസ്സര ഗർഭവേശ
അതായത് ,മനുഷ്യരുടെയോ നാല്കാലികളുടെയോ മരണം ,ജനനം ,വലിയമ്പലം, മണ്ഡപം തിരുമുറ്റം വലിയ ബലിക്കല്ല് മുതലായ സ്ഥലങ്ങളിൽ മൂത്രം ,രക്തം ,മലം ,മുതലായവ പതിക്കുക പുലയുള്ളവർ കയറുക(മരണം .ജനനം ) മൂങ്ങ, കഴുകൻ ,കാക്ക ,നായ ,കഴുത ,ഒട്ടകം ,പന്നി കുറുക്കൻ, കുരങ്ങൻ ,ചേര ,പരുന്ത് ,കോഴി തുടങ്ങിയ ജന്തുക്കൾ പ്രവേശിക്കുക മുതലായവ ക്ഷേത്രത്തിന് അശുദ്ധി ആയി കണക്കാക്കപ്പെടുന്നു .
ബിംബസ്യ പാദ ചലനാദി രഥ പ്രദാഹ --
സ്വേദ പ്രരോദഹസിതാനി തഥാദ്ഭൂതാനി .
ഛത്രാകനാക മധുകാദി സമൂദ് ഗാമശ്ച
പൂജാ വിലുപതിരപി ചാസതി ദിഷ്ട ദോഷേ .
സ്വേദ പ്രരോദഹസിതാനി തഥാദ്ഭൂതാനി .
ഛത്രാകനാക മധുകാദി സമൂദ് ഗാമശ്ച
പൂജാ വിലുപതിരപി ചാസതി ദിഷ്ട ദോഷേ .
ബിംബം വീഴുക ബിംബത്തിനു ഇളക്കം തട്ടുക ബിംബത്തിനു അമിതമായ ചൂട് തോന്നുക വിയർപ്പ് പൊടിഞ്ഞു കാണുക കരച്ചിലോ ചിരി ഭാവം ബിംബത്തിൽ തോന്നുക കൂൺ പുറ്റ് തേനീച്ച കൂട് വേട്ടാളൻ കൂട് എന്നിവ ഗര്ഭഗൃഹത്തിലോ വിഗ്രഹത്തിലോ കാണുക എന്നിവ അശുദ്ധിയാണ്
അത് പോലെ
ക്ഷുദ്രാന്യ മന്ത്രയജനം പ്രതിഷിദ്ധ ദുഷ്ട --
പുഷ്‌പാദി പൂജനമഥോ മരിചാദി ലേപ:
ഏതാനീ തന്ത്ര കഥിതാനി നിമിത്തകാനി
ജ്ഞേയാനി തത്ര ഗുരു ലാഘവഭേദവന്തി
ക്ഷുദ്രാന്യ മന്ത്രയജനം പ്രതിഷിദ്ധ ദുഷ്ട --
പുഷ്‌പാദി പൂജനമഥോ മരിചാദി ലേപ:
ഏതാനീ തന്ത്ര കഥിതാനി നിമിത്തകാനി
ജ്ഞേയാനി തത്ര ഗുരു ലാഘവഭേദവന്തി
അഥവാ ആഭിചാര മന്ത്രം അന്യ മന്ത്ര യജനം (ശിവ ക്ഷേത്രത്തിൽ സപ്‌താഹം നടത്തുന്നവരും വിഷ്ണു ക്ഷേത്രത്തിൽ ചണ്ഡികാ നടത്തുന്നവർക്കും ഈ പ്രമാണം ബാധകമാണ് ) ദുഷ്ട പുഷ്പങ്ങൾ കൊണ്ട് പൂജ നടത്തുക അശുദ്ധിയായി പൂജിക്കുക അശുദ്ധി ജലം ഗന്ധം പുഷ്പം നിവേദ്യം കൊണ്ട് പൂജിക്കുന്നത് മുളക് മുതലായ ക്ഷുദ്ര ദ്രവ്യങ്ങൾ കൊണ്ട് ദേവിയുടെ മുഖത്തു തേയ്ക്കുന്നത് എല്ലാ തന്ത്ര ശാസ്ത്ര പ്രകാരം അശുദ്ധികളാണ് ..
ആത്മജ്ഞാനം അന്വേഷിച്ചു ചോദ്യങ്ങൾ ചോദിച്ചു ജ്ഞാനം സ്വായത്തമാക്കി അത് ലോകകല്യാണത്തിനായി പകരുന്നവനാണ് ഋഷി .
ക്ഷേത്ര തന്ത്ര പദ്ധതികൾ ഒന്നിൽ കൂടുതൽ ഉണ്ട് . 1427 കാലഘട്ടത്തിൽ ശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരി ചിട്ടപ്പെടുത്തിയ തന്ത്രസമുച്ചയം കൂടാതെ തന്ത്രസമുച്ചയത്തിന്റ മലയാള പരാവർത്തനമായ 1700 അവസാനത്തിൽ ശ്രീ കുഴിക്കാട്ട് മഹേശ്വരൻ ഭട്ടതിരി ചിട്ടപ്പെടുത്തിയ കുഴിക്കാട്ട് പച്ച ,പതിമൂന്നാം നൂറ്റാണ്ടിൽ ശ്രീ പൂന്തോട്ടത്തിൽ പുടയൂർ ചിട്ടപ്പെടുത്തിയ പുടയൂർ ഭാഷ ,ഈശാന ഗുരുദേവ പദ്ധതി , കാളി ആരാധനക്കുള്ള രുരുജിത് വിധാനമുള്ള ശേഷ സമുച്ചയം എന്നിവ ആണ് അറിവിൽ . കൊള്ളേണ്ടതൊക്കെ കൊണ്ടും , തള്ളേണ്ടതൊക്കെ തള്ളിയുമാണ് ഈ ക്ഷേത്ര പദ്ധതിയൊക്കെ നിലനിൽക്കുന്നത് . ആർക്കും വിവർത്തനവും പരാവർത്തനവും ചെയ്യാം .
bodhi dutta
No comments:
Post a Comment