നമ്മളെല്ലാം ഭഗവാനിൽനിന്നാണ് വരുന്നത് . (പരമാത്മാ ജീവാത്മാ ബന്ധം ). സഞ്ചിത ആഗാമി പ്രാരാബ്ധ കർമങ്ങളെല്ലാം അനുഭവിച്ചു കഴിഞ്ഞാൽ ഭഗവാനിലേക്കു തന്നെ ലയിക്കണം . ഉദാഹരണം:-സമുദ്രത്തില് നിന്നാണ് നദികളൊക്കെ രൂപം കൊണ്ടത്.
ജലം ബാഷ്‌പീകൃതമായി, അതങ്ങനെ മഴയായി, പുഴയായി സമുദ്രത്തില് ചേരുന്നു. ആ ചക്രം, നന്നായിട്ടറിയാം പണ്ടുള്ളവര്ക്ക്. ഒരു സാധാരണമായിട്ടുള്ള അറിവാണ്. ``താഃ സമുദ്രാത്`` അതെല്ലാം സമുദ്രത്തില്നിന്നുതന്നെയാണ്. ``സമുദ്രമേവ അപിയന്തി`` സമുദ്രത്തിലേക്ക് തന്നെ പ്രവേശിക്കുന്നു. അതിനായിട്ട് അതിങ്ങനെ ഒഴുകുന്നു. ഇവിടെ ഈ ഏതൊന്നില് നിന്നാണോ ആവിര്ഭവിച്ചത്, അതിലേക്കു തന്നെയുള്ളൊരു തിരിച്ചുപോക്ക്, ഒരു പ്രയാണം, അത് ഓരോ ജലകണത്തിനുമുണ്ടെന്നാണ്. ഏതൊന്നില്നിന്ന് ഉദ്‌ഭവിച്ചുവോ അതിലേക്ക് അതിന് തിരിച്ചുവരാന് വല്ലാത്തൊരു ഉത്സാഹം. അതിനായിട്ടാണ് നദികള് ഇങ്ങനെ ഒഴുകുന്നത്. നദിയിലെ ജലത്തിന് സമുദ്രത്തെ പ്രാപിക്കാനുള്ളൊരു വെമ്പലാണെന്നാണ് പറയുന്നത്.
gitapatanam
No comments:
Post a Comment