Sunday, November 11, 2018

പ്രാണന്റെ ശ്രേഷ്ഠത

ഉപനിഷത്തിലൂടെ -320/ബൃഹദാരണ്യകോപനിഷത്ത്- 107/സ്വാമി അഭയാനന്ദ
Monday 12 November 2018 4:21 am IST
തേ ഹേമേ പ്രാണാ അഹം ശ്രേയസേ വിവദമാനാ...
ഇന്ദ്രിയങ്ങള്‍ ഒരിക്കല്‍ സ്വന്തം ശ്രേഷ്ഠതയ്ക്കായി വാദിച്ച് പ്രജാപതിയെ സമീപിച്ചു. ഞങ്ങളുടെ ഇടയില്‍ ആരാണ് ശ്രേഷ്ഠന്‍ എന്ന് അവര്‍ പ്രജാപതിയോട് ചോദിച്ചു. നിങ്ങളുടെ ഇടയില്‍ ആര് പുറത്തു പോയാലാണോ ഈ ശരീരത്തെ കൂടുതല്‍ നികൃഷ്ടമായി വിചാരിക്കുന്നത് അയാളാണ് നിങ്ങളില്‍ ശ്രേഷ്ഠന്‍ എന്ന് പ്രജാപതി പറഞ്ഞു.
 ഇന്ദ്രിയങ്ങളുടെ ഇടയില്‍ പ്രാണന്റെ ശ്രേഷ്ഠതയെയാണ് ഈ മന്ത്രം മുതല്‍ പറയുന്നത്. ദേവതാധിഷ്ഠിതങ്ങളായ ഇന്ദ്രിയങ്ങളെയാണ് പ്രാണങ്ങള്‍ എന്ന് പറഞ്ഞത്. ആര് വിട്ട് പോകുമ്പോള്‍ ശരീരം ഒന്നിനും കൊള്ളരുതാത്തതാകുന്നുവോ, അതാവും കേമമെന്നും, അത് ഇന്ദ്രിയങ്ങള്‍ തന്നെ പരീക്ഷിച്ച് നിശ്ചയിക്കണമെന്നുമാണ് പ്രജാപതി നിര്‍ദേശിച്ചത്.
വാഗ്‌ഘോച്ചക്രാമഃ സാ സംവത്സരം പ്രോഷ്യാഗത്യോവാച...
വാഗിന്ദ്രിയം ദേഹത്തില്‍ നിന്ന് പു
റത്ത് പോയി. ഒരു വര്‍ഷം കഴിഞ്ഞ് മടങ്ങിവന്നു. എന്നെ കൂടാതെ എങ്ങനെയാണ് നിങ്ങള്‍ ജീവിച്ചത് എന്ന് മറ്റ് ഇന്ദ്രിയങ്ങളോട് ചോദിച്ചു. മൂകരായവര്‍ വാക്ക് കൊണ്ട് സംസാരിക്കുന്നില്ലെങ്കിലും പ്രാ
ണനെ കൊണ്ട് ശ്വസിച്ച് കണ്ണുകൊണ്ട് കണ്ട് ചെവികൊണ്ട് കേട്ട് മനസ്സ് കൊണ്ടറിഞ്ഞ് ജനനേന്ദ്രിയത്താല്‍ സന്തതികളെ ജനിപ്പിച്ച് എങ്ങനെ ജീവിക്കുമോ അതുപോലെ ഞങ്ങള്‍ ജീവിച്ചു എന്ന് ഇന്ദ്രിയങ്ങള്‍ പറഞ്ഞു. അതു കേട്ട വാഗിന്ദ്രിയം തനിക്ക് വലിയ കേമത്തമൊന്നുമില്ലെന്ന് മനസ്സിലാക്കി ശരീരത്തില്‍ തിരിച്ചു കയറി.
ചക്ഷുര്‍ഹോച്ചക്രാമ, തത്സംവത്സരം പ്രോ ഷ്യാഗത്യോവാച...
ചക്ഷുരിന്ദ്രിയം ശരിരത്തില്‍ നിന്നും പുറത്ത് പോയി. ഒരു വര്‍ഷം പുറത്ത് താമസിച്ച് മടങ്ങി വന്നു. എന്നെ കൂടാതെ നിങ്ങള്‍ എങ്ങനെ ഇത്രയും കാലം ജീവിച്ചു എന്നു ചോദിച്ചു.കുരുടന്‍മാര്‍ കണ്ണു കാണാതെ പ്രാണനെ കൊണ്ട് ശ്വസിച്ച് വാക്ക് കൊണ്ട് സംസാരിച്ച് ചെവികൊണ്ട് കേട്ട് മനസ്സ് കൊണ്ട് അറിഞ്ഞ് ജനനേന്ദ്രിയത്താല്‍ സന്തതികളെ ജനിപ്പിച്ച് എങ്ങനെ ജീവിക്കുമോ അങ്ങനെ ഞങ്ങള്‍ ജീവിച്ചു എന്ന് മറ്റ് ഇന്ദ്രിയങ്ങള്‍ പറഞ്ഞു. അത് കേട്ട് തനിക്ക് ഒരു കേമത്തവുമില്ലെന്നറിഞ്ഞ്ചക്ഷുസ്സ് തിരികെ ശരീരത്തില്‍ പ്രവേശിച്ചു.
 ശ്രോത്രം ഹോച്ചക്രാമ, തത്സംവത്സരം പ്രോഷ്യാഗത്യോവാച...
ശ്രോത്രേന്ദ്രിയം ശരീരത്തില്‍ നിന്നും പുറത്ത് പോയി. അത് ഒരു വര്‍ഷം പു
റത്ത് താമസിച്ച് മടങ്ങി വന്നു. ഞാന്‍ ഇല്ലാതെ എങ്ങനെയാണ് നിങ്ങള്‍ ജീവിച്ചത് എന്ന് ചോദിച്ചു. ബധിരന്‍ ചെവി കൊണ്ട് കേള്‍ക്കാതെ പ്രാണനാല്‍ ശ്വസിച്ച് വാക്കിനാല്‍ പറഞ്ഞ് കണ്ണാല്‍ കണ്ട് മനസ്സാല്‍ അറിഞ്ഞ് ജനനേന്ദ്രിയത്താല്‍ സന്തതികളെ ഉത്പാദിപ്പിച്ച് എങ്ങനെ ജീവിക്കുമോ അങ്ങനെ ഞങ്ങള്‍ ജീവിച്ചു എന്ന് മറ്റ് ഇന്ദ്രിയങ്ങള്‍ പറഞ്ഞു. തനിക്കൊരു ശ്രേഷ്ഠതയുമില്ലെന്നറിഞ്ഞ് ശ്രോത്രേന്ദ്രിയം ശരീരത്തില്‍ തിരിച്ചു കയറി.
മനോ ഹോച്ചക്രാമ, തത്സംവത്സരം പ്രോഷ്യാഗത്യോവാച...
മനസ്സ് ശരീരത്തില്‍ നിന്നും പുറത്തു പോയി. ഒരു വര്‍ഷം പുറത്ത് താമസിച്ച് തിരിച്ചു വന്നു. എന്നെ കൂടാതെ ഏങ്ങനെ നിങ്ങള്‍ കഴിഞ്ഞു എന്ന് ചോദിച്ചു. മൂഢരായവര്‍ മനസ്സിനാല്‍ ചിന്തിക്കാതെ പ്രാണനാല്‍ ശ്വസിച്ച് വാക്കിനാ
ല്‍ പറഞ്ഞ് കണ്ണാല്‍ കണ്ട് കാതിനാല്‍ കേട്ട് ജനനേന്ദ്രിയത്തല്‍ ജനിപ്പിച്ച് ജീവിക്കുന്നതു പോലെ ജീവിച്ചു. ഇത് കേട്ട് തന്റെ കേമത്തം അത്ര വലുതല്ല എന്നറിഞ്ഞ് ശരീരത്തില്‍ തിരിച്ചു കയറി.
രേതോ ഹോച്ചക്രാമ, തത്സംവത്സരം പ്രോഷ്യാഗത്യോവാച...
ജനനേന്ദ്രിയം ശരീരത്തില്‍ നിന്ന് പു
റത്ത് പോയി. ഒരു വര്‍ഷം പുറത്ത് താമസിച്ച് മടങ്ങി വന്നു. ഞാനില്ലാതെ എങ്ങനെയാണ് നിങ്ങള്‍ ജീവിച്ചത് എന്ന് ചോദിച്ചു. ഷണ്ഡരായവര്‍ രേതസ്സുകൊണ്ട് സന്താനങ്ങളെ ഉത്പാദിപ്പിക്കാതെ പ്രാ
ണനാല്‍ ശ്വസിച്ച് വാക്കാല്‍ പറഞ്ഞ് കണ്ണാല്‍ കണ്ട് ചെവിയാല്‍ കേട്ട് മനസ്സാല്‍ അറിഞ്ഞ് ജീവിക്കുംപോലെ ഞങ്ങള്‍ ജീവിച്ചു എന്ന് മറ്റ് ഇന്ദ്രിയങ്ങള്‍ പറഞ്ഞു. താനില്ലെങ്കിലും കുഴപ്പമൊന്നുമുണ്ടാവില്ല എന്ന് അറിഞ്ഞ് അഹങ്കാരം വെടിഞ്ഞ ജനനേന്ദ്രിയവും ശരീരത്തില്‍ തിരികെ കയറി.
അഥ ഹ പ്രാണ ഉത്ക്രമിഷ്യന്‍ യഥാ മഹാസുഹയഃ ...
പിന്നീട് പ്രാണന്‍ പുറത്തു പോകാന്‍ തുടങ്ങി. ഒരു വലിയ കുതിര അതിനെ കെട്ടിയ കുറ്റികള്‍ പിഴുതെടുക്കും പോ
ലെ പ്രാണന്‍ ഇന്ദ്രിയങ്ങളെ കൂടെ വലിച്ചെടുക്കാന്‍ ഒരുങ്ങി.
ഭഗവാനേ... പുറത്ത് പോകരുതേ അങ്ങയെ കൂടാതെ ഞങ്ങള്‍ക്ക് ജീവിക്കാനാവില്ല എന്ന് ഇന്ദ്രിയങ്ങള്‍  കേണപേക്ഷിച്ചു. എന്നാല്‍, അങ്ങനെയുള്ള എനിക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിക്കൂവെന്ന് പ്രാണന്‍ ആവശ്യപ്പെട്ടു. ഇന്ദ്രിയങ്ങള്‍ സമ്മതിച്ചു.
ഇന്ദ്രിയങ്ങള്‍ ഇല്ലെങ്കിലും ദേഹം നിലനില്‍ക്കും. പക്ഷേ, പ്രാണനില്ലെങ്കില്‍ ഇന്ദ്രിയങ്ങള്‍ക്ക് പോലും നിലനില്‍ക്കാനാവില്ല. അതിനാലാണ് പ്രാണനെ ശ്രേഷ്ഠമെന്ന് പറയുന്നത്. ഇന്ദ്രിയങ്ങള്‍ പു
റത്ത് പോയി തിരിച്ചു വന്നു എന്നത് കഥാരൂപത്തിലുള്ള അവതരണ ശൈലിയാണ്. പ്രാണന്റെ വിശിഷ്ടത്വം യുക്തി കൊണ്ട് തിരിച്ചറിയണം.
സാ ഹ വാഗുവാച യദ്വാ അഹം വസിഷ്ഠാസ്മി...
വാക്ക് പറഞ്ഞു - എന്റെ വസിഷ്ഠ ഗുണം അങ്ങേക്കുള്ളതാണ്. കണ്ണ് തന്റെ പ്രതിഷ്ഠാഗുണവും കാത് തന്റെ സമ്പദ് ഗുണവും മനസ്സ് തന്റെ ആശ്രയ ഗുണവും രേതസ്സ് തന്റെ പ്രജാതി ഗുണവും പ്രാ
ണന്റെയാണെന്ന് സമ്മതിച്ചു.
അങ്ങനെയുള്ള എനിക്ക് എന്താണ് അന്നം? എന്താണ് വസ്ത്രം? എന്ന് പ്രാ
ണന്‍ ചോദിച്ചു. നായ്ക്കള്‍, കൃമികള്‍, കീടങ്ങള്‍, പാറ്റകള്‍ തുടങ്ങി എന്തെല്ലാമുണ്ടോ അവ പ്രാണന് ഭക്ഷണമാണ്. ജലം വസ്ത്രമാണ്.
ഇങ്ങനെ പ്രാണന്റെ ഭക്ഷണത്തെ അറിയുന്നയാള്‍ അന്നമല്ലാത്തതൊന്നും കഴിക്കില്ല. അന്നമല്ലാത്തതൊന്നും സ്വീകരിക്കില്ല. അതറിയുന്ന ശ്രോത്രിയര്‍ ഭക്ഷണം കഴിക്കുവാന്‍ തുടങ്ങുമ്പോഴും കഴിഞ്ഞതിനു ശേഷവും ആചമിക്കുന്നു (കൈയിലൊഴിച്ച് വെള്ളം കുടിക്കുന്നു). 
അതു കൊണ്ട് പ്രാണന്റെ നഗ്നത ഇല്ലാതാക്കുന്നുവെന്ന് അവര്‍ കരുതുന്നു. പ്രാ
ണന്റെ വസ്ത്രമാണ് ജലം എന്ന സങ്കല്പത്തിലാണ് ജലം  ആചമിക്കുന്നത്.
എല്ലാ ഭക്ഷണവും പ്രാണന്റെ ഭക്ഷണമാണെന്നും വെള്ളം പ്രാണന്റെ വസ്ത്രമാണെന്നും സങ്കല്പിച്ച് ഉപാസന ചെയ്യാനാണ് ഇവിടെ പറയുന്നത്. ഈ ഉപാസനയാല്‍ പ്രാണാത്മഭാവം നേടിയ ആള്‍ക്ക് കഴിക്കാന്‍ പാടില്ലാത്തതു കഴിച്ചതിന്റെ ദോഷമുണ്ടാകില്ല. നിഷിദ്ധ ഭക്ഷണം കഴിക്കാനുള്ള അനുമതിയാണ് ഇതെന്ന് കരുതാനും പാടില്ല. ഉപാ
സനയെ സ്തുതിക്കാനാണ് ഇങ്ങനെ പറഞ്ഞത്.

No comments: