രാസലീല 57*
ശ്രയത ഇന്ദിരാ ശശ്വദത്ര ഹി
ഇന്ദിര എന്ന്വാച്ചാൽ ലക്ഷ്മി എന്നർത്ഥം. ഐശ്വര്യ ദേവത എന്നർത്ഥം. അതിന് പണമെന്നോ പ്രസിദ്ധി എന്നോ സ്ഥാനമാനങ്ങളെന്നോ അർത്ഥം പറയരുത്. അത് ഭഗവാന്റെ യോഗക്ഷേമ ശക്തി ആണ്. . ആര് ഭഗവാന് ശരണാഗതി ചെയ്തിരിക്കുന്നുവോ ആരുടെ ഹൃദയത്തിൽ ഭഗവാൻ പ്രകാശിക്കുന്നുവോ അവരെ സംരക്ഷിച്ച് കൊണ്ട് അവരുടെ ഓരോ കാര്യങ്ങളും നടത്തി ക്കൊടുത്ത് കൊണ്ട് അവരെ സംരക്ഷിക്കാനായി ലക്ഷ്മി അവരുടെ പുറകേ നടന്നു കൊണ്ടേ ഇരിക്കും.
യോഗക്ഷേമം വഹാമ്യഹം.
അവരെ ഭഗവാൻ രക്ഷിക്കും.
അവരെ ഭഗവാൻ രക്ഷിക്കും.
എങ്ങനെ രക്ഷിക്കും. ഈ യോഗക്ഷേമ ശക്തി കൊണ്ട്.
യോഗക്ഷേമധുരന്ധസ്യ സകല
ശ്രേയ:പ്രദോദ്യോഗിനോ
ദൃഷ്ടാദൃഷ്ടമതോപദേശകൃതിനോ
ബാഹ്യാന്തര വ്യാപിന:
സർവ്വജ്ഞസ്യ ദയാകരസ്യ ഭവത:
കിം വേദിതവ്യം മയാ
ശംഭോ ത്വം പരമാന്തരംഗ ഇതി മേ
ചിത്തേ സ്മരാമ്യന്വഹം
ശ്രേയ:പ്രദോദ്യോഗിനോ
ദൃഷ്ടാദൃഷ്ടമതോപദേശകൃതിനോ
ബാഹ്യാന്തര വ്യാപിന:
സർവ്വജ്ഞസ്യ ദയാകരസ്യ ഭവത:
കിം വേദിതവ്യം മയാ
ശംഭോ ത്വം പരമാന്തരംഗ ഇതി മേ
ചിത്തേ സ്മരാമ്യന്വഹം
ശിവാനന്ദലഹരിയിലെ ഒരു ശ്ലോകമാണ്. സർവ്വജ്ഞനും ദയാപരനും യോഗക്ഷേമം വഹിക്കുന്നതിൽ തത്പരനുമായിട്ടുള്ള അവിടുത്തേക്ക് ഞാൻ എന്ത് നിവേദനം ചെയ്യും. അവിടുന്ന് എന്റെ പരമാന്തരംഗത്തിൽ ഇരിക്കുന്നു എന്ന് ഭാവിച്ചു കൊണ്ട് ശരണാഗതി ചെയ്യുന്നു. അങ്ങനെ ശരണാഗതി ചെയ്ത ആരുടെ ഹൃദയത്തിൽ ഭഗവാൻ പ്രകാശിക്കുന്നുവോ അവരുടെ ചുറ്റും ലക്ഷ്മി, ഭഗവാന്റെ യോഗക്ഷേമ ശക്തി, ഒരു കുഞ്ഞിനെ നോക്കാനുള്ള അമ്മയെ എന്ന വണ്ണം ആ ശക്തി നില്ക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യും. ആ ശക്തിയുടെ സാന്നിദ്ധ്യത്തിനെ ആണ് വാമനാവതാര സന്ദർഭത്തിൽ ഭഗവാൻ തന്നെ പറയുന്നു
രക്ഷിക്ഷ്യേ സർവ്വതോഽഹം ത്വാം സാനുഗം സപരിച്ഛദം
സദാ സന്നിഹിതം വീര തത്ര മാം ദ്രക്ഷ്യതേ ഭവാൻ
സദാ സന്നിഹിതം വീര തത്ര മാം ദ്രക്ഷ്യതേ ഭവാൻ
എന്നെ നീ കാണുകയും ചെയ്യും. ഞാൻ നിന്നെ രക്ഷിക്കും. നിന്റെ കൂടെ ഉണ്ടാവും എന്നൊക്കെ ഭഗവാൻ മഹാബലിയോട് പറയണു. ശരണാഗതി ചെയ്ത ആളോട് ഭഗവാൻ പറയണു. നീ എന്നെ കാണും. ഞാൻ അവിടെ ഉള്ളത് കാണും. എങ്ങനെ കാണും. ഈ യോഗക്ഷേമ ശക്തി യുടെ രൂപത്തിൽ പലേ ഭാവത്തിലും ഭഗവാൻ കൂടെ നിന്ന് രക്ഷിക്കുന്നത് ഒരു ഭക്തന് കാണാൻ കഴിയും. ഈ യോഗക്ഷേമ ശക്തിയാണ് ഇവിടെ ഇന്ദിരാ എന്ന് പറയണത്.
ശ്രയത ഇന്ദിരാ
വരവും പോക്കോടും കൂടിയല്ല
വരവും പോക്കോടും കൂടിയല്ല
ശശ്വദത്ര ഹി.
ശാശ്വത മായിട്ട് ,
ആ ഭക്തന്റെ അവിടെ വന്ന് ഇരിക്കും ന്നാണ്. വേണ്ട വേണ്ടാന്ന് പറഞ്ഞാലും വന്ന് ഇരുന്നു കൊള്ളും. അതുകൊണ്ട് എന്തു വിഷമം.
മഹാരാഷ്ട്രയിൽ ഒരു മഹാത്മാവ് ഉണ്ടായിരുന്നു. ഗോവിന്ദ വഡേക്കർ മഹാരാജ് എന്ന് പേര്. രാമഭക്തനായ അദ്ദേഹം ഒരിക്കൽ തന്റെ ഭക്തന്മാരെ ഒക്കെ വിളിച്ചു ചോദിച്ചു. ശ്രീറാം ജയറാം ജയ ജയറാം ഈ മന്ത്രം തന്നെ ജപിച്ച് വളരെ ഉയർന്ന സ്ഥിതിയിലെത്തിയ ഒരു സാധു ആണ്. ബ്രഹ്മചൈതന്യ സ്വാമി എന്നാണ് വേറൊരു പേര്. ഗൃഹസ്ഥനാണ്. ഗൃഹസ്ഥാശ്രമത്തിലും അനേക വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ട്. അമ്മ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചപ്പോ വിവാഹം കഴിച്ചു. കുഞ്ഞും മരിച്ചു. കുറച്ച് കഴിഞ്ഞപ്പോ ഭാര്യയും മരിച്ചു. അമ്മ പിന്നേയും വിവാഹം കഴിക്കണംന്ന് പറഞ്ഞു. കണ്ണുകാണാൻ വയ്യാത്ത ഒരന്ധയെ വിവാഹം കഴിച്ചു. പലേ വിഷമങ്ങൾ അനുഭവിച്ച് വലിയ ഒരൂ ജ്ഞാനിയായി അറിയപ്പെട്ട് കുറേ ഭക്തന്മാര് അദ്ദേഹത്തിൽ നിന്ന് നാമദീക്ഷ സ്വീകരിച്ചവർ കൂടിയിരുന്ന് പല കാര്യങ്ങളും ചർച്ച ചെയ്യും. ഭക്തന്മാർ പല ആവശ്യങ്ങളുമായി വരും. അപ്പോ അവരുടെ ഒക്കെ വിഷമങ്ങൾ കണ്ടിട്ട് ശിഷ്യന്മാരുമായി ഇരിക്കുമ്പോ അദ്ദേഹം ചോദിച്ചു. മനുഷ്യന് എനതിനാണിങ്ങനെ സമാധാനമില്ലാതെ വിഷമം വരാൻ കാരണമെന്താ. .എന്തിനു മനുഷ്യൻ വിഷമിക്കുന്നു. അപ്പോ ഒരാള് പറഞ്ഞു വിഷമത്തിന് പലേ കാരണവുമുണ്ട് സ്വാമീ. ശരി ഏതെങ്കിലും ഒരു കാരണം പറയോ. അയാൾ അയാളുടെ വിഷമം പറഞ്ഞു. കല്യാണം കഴിക്കേണ്ട പ്രായത്തിൽ ഒരു മകളുണ്ടായി.ആ മകൾക്ക്. കല്യാണത്തിന് വേണ്ടതൊക്കെ നടന്നിട്ടില്ലെങ്കിൽ വിഷമംണ്ടാവും. സ്വാമി പറഞ്ഞു ശരിയാണ്.സമ്മതിക്കണു ഞാൻ. വേറെ ഒരാള് പറഞ്ഞു സ്വാമീ ജീവിക്കാൻ വേണ്ട പണമില്ലെങ്കിൽ വിഷമംണ്ടാവും. ശരി അതും ഞാൻ സമ്മതിക്കണു. വേറെ ഒരാൾ പറഞ്ഞു ജോലി കിട്ടേണ്ട സമയം ആയിട്ട് ജോലി കിട്ടിയിട്ടില്ലെങ്കിൽ വിഷമംണ്ടാവും. അതും സമ്മതിക്കണു. പല വിധത്തിലുള്ള കാരണങ്ങൾ പലരും പറഞ്ഞു. ഒന്നും അദ്ദേഹം നിഷേധിച്ചില്ല്യ. കാരണം സാധാരണ ഗൃഹസ്ഥന്മാർക്ക് ഇതൊക്കെ വിഷമകാരണമാണെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് എല്ലാം സമ്മതിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു. നിങ്ങള് പറഞ്ഞ ഏകദേശം എല്ലാ കാരണങ്ങളും എന്നിലുമുണ്ട്. ഞാനും ഗൃഹസ്ഥനാണ്. .എനിക്കും പലേ വിഷമങ്ങളും അനുഭവിക്കേണ്ടി വന്നു. കുഞ്ഞ് മരിച്ചു. ഭാര്യ മരിച്ചു. ഒരു ഭാര്യ അന്ധയാണ്. വലിയ ധനമില്ല്യ. പലവിധ വിഷമങ്ങളുംണ്ട്. ഇതൊക്കെ എനിക്കുംണ്ട്. പക്ഷേ എനിക്ക് നിങ്ങളെ പോലെ വിഷമം വരണില്ലല്ലോ. ഞാൻ നിങ്ങളെ പോലെ വിഷമിക്കിണല്ലല്ലോ. കാരണമെന്താ. അപ്പോ ഇങ്ങനെ ആലോചിച്ച് ശിഷ്യന്മാര് ഓരോന്ന് പറഞ്ഞു. അവരവരുടെ ഫീൽഡിലാണ് അവരവർക്ക് വിഷമംണ്ടാവുക. അങ്ങിപ്പോ എല്ലാർക്കും ഭക്ഷണം കൊടുക്കുണുണ്ട്. സ്വാമി അങ്ങനെയാണ്. കുറേ ആളുകളെ വിളിച്ച് ഭക്ഷണം കൊടുത്തിട്ടില്ലെങ്കിൽ അവരൊക്കെ അങ്ങയെ കുറ്റം പറയും. ചിലപ്പോ കുറ്റം പറഞ്ഞാൽ വിഷമംണ്ടാവും എന്നൊരു ഭക്തൻ തമാശക്ക് പറഞ്ഞു. എന്നാ അങ്ങനെ യെങ്കിൽ നമുക്ക് അതും പരീക്ഷിച്ച് നോക്കാലോ. എന്താ ചെയ്യേണ്ടത്. ഭക്തൻ പറഞ്ഞു. ഒരു നൂറു പേരെ ഊണു കഴിക്കാൻ വിളിക്കാ. ഒന്നും ഏർപ്പാടാക്കാൻ പാടില്ല്യ. ഓ ശരി. നൂറു ദമ്പതികളെ ഊണ് കഴിക്കാൻ വിളിച്ചു. ദമ്പതിപൂജ നൂറു പേർക്ക് ഭക്ഷണം. ശരി. നൂറു പേരേയും ക്ഷണിച്ചിട്ട് വന്നു. സ്വാമി സ്വച്ഛന്ദമായി രാമക്ഷേത്രത്തിൽ ഇരുന്നു ശ്രിരാമസന്നിധിയിൽ 'ശ്രീറാം ജയറാം ജയ ജയ റാം' .ചൊല്ലി ഇരുന്നു. നാമം ജപിച്ച് കൊണ്ട് ഇരുന്നു. നൂറു ദമ്പതികളും ഊണ് കഴിക്കാനായി വന്നു. എല്ലാരും അവിടവിടെ വന്നിരുന്നു. പരിചയമുള്ളവര് അടുക്കളയിലൊക്കെ പോയി നോക്കി. ഒരു പാചകവുംകാണാനില്ല്യ. അവര് കാത്തിരുന്നു. സ്വാമി വിളിച്ചിട്ട് നമുക്ക് ഭക്ഷണം തരാതിരിക്കില്ലല്ലോ. കുറേ സമയമായി. പതിനൊന്നു മണിയായി പന്ത്രണ്ട് ആയി ഭക്ഷണം ഒന്നൂല്ല്യ. ഈ ഭക്തന്മാര് സ്വാമിയെ നോക്കി. സ്വാമിക്ക് ഒരു വിഷമവും ഇല്ല്യ. അദ്ദേഹം രാമൻ നോക്കുംന്ന് പറഞ്ഞു രാമന്റെ സന്നിധിയിൽ ഇരിക്കണ്ട്. ഒരു മണി ആയപ്പോ ഒരഞ്ചാറു കാളവണ്ടി ആശ്രമത്തിനുള്ളിലേക്ക് വന്നു. ഒരു വണ്ടിക്കാരൻ ഇറങ്ങിയിട്ട് വന്നു പറഞ്ഞു. മഹാരാജ്, എന്റെ മകൾക്ക് കല്യാണം കഴിഞ്ഞാൽ ഒരു ഇരുനൂറ് പേർക്ക് ഭക്ഷണം കൊടുക്കാംന്ന് ഞാനൊരു വഴിപാട് നേർന്നിരുന്നു. ആ ഭക്ഷണം ആയിട്ട് വന്നിരിക്കയാണ്!!!
ശ്രയത ഇന്ദിരാ ശശ്വദത്ര ഹി 🙏
ശ്രീനൊച്ചൂർജി
*തുടരും. .*Lakshmi
ശ്രീനൊച്ചൂർജി
*തുടരും. .*Lakshmi
No comments:
Post a Comment