Tuesday, November 06, 2018

രാസലീല 58*
യോഗക്ഷേമം വഹാമ്യഹം.
സകലതും ജഗത് മുഴുവൻ ഒരു പരമേശ്വര ശക്തി നടത്തി ക്കൊണ്ടിരിക്കുന്നു എന്നുള്ള വിശ്വാസമാണ് അഥവാ ഉറപ്പാണ് ഭക്തന്മാർക്കും സാധാരണ ആളുകൾക്കും തമ്മിലുള്ള വ്യത്യാസം. സാധാരണ ആളുകൾ എല്ലാം ഏർപ്പാടാക്കിയാലും ചലിക്കും.
ചഞ്ചലമാവും. എല്ലാം ഉണ്ടെങ്കിലും ചലിക്കും. ഞാനവിടെ പോയിട്ടില്ലെങ്കിൽ കുഴപ്പാവും. ഒക്കെ ഏർപ്പാടാക്കി യിട്ടുണ്ട്. അടുക്കളയ്ക്ക് പണി ചെയ്യാനാളുണ്ട്. അരിയുണ്ട് ഗോതമ്പുണ്ട്. എല്ലാം ഉണ്ടെങ്കിലും അവിടെ പോയിട്ട് അവരെയൊക്കെ ചീത്ത പറഞ്ഞിട്ട് നല്ലവണ്ണം ചെയ്യണ്ടൊങ്കിലും കൺഫ്യൂഷൻ ആക്കി കളയും. ഒന്നുമില്ലാത്ത സ്ഥലത്തും
ജയതി തേഽധികം ജന്മനാ വ്രജ
എവിടെ ഭഗവാൻ ജനിച്ചിട്ടുണ്ടോ, ഭഗവദ്ഭക്തി ജനിച്ചിട്ടുണ്ടോ, ശരണാഗതി ജനിച്ചിട്ടുണ്ടോ, ഭഗവദ്ആശ്രയം ജനിച്ചിട്ടുണ്ടോ അവിടെ
ശ്രയത ഇന്ദിരാ
വേണമെങ്കിൽ എന്തും വരും.
അംഗം ഹരേ പുളകഭൂഷണമാശ്രയന്തി എന്ന് പറഞ്ഞു വിളിച്ചാൽ മേഘം വൃഷ്ടി ചെയ്യുന്ന പോലെ വേണമെങ്കിൽ ചെയ്യും. വിവേകാനന്ദസ്വാമികൾ ഒരിടത്ത് പറയണു. വലിയ വലിയ കർമ്മങ്ങളെ ആയോജനം ചെയ്തിട്ട് ഭക്തന്മാര് ചോദിച്ചു സ്വാമീ ഇതിനൊക്കെ പണം എവിടുന്നു വരും ന്ന് ചോദിച്ചു. അപ്പോ സ്വാമി പറഞ്ഞു. Money? don't think about .It will pour down from the heavens because I want it. ഏത് ഭഗവാൻ എന്നെ പറഞ്ഞയച്ചിരിക്കണുവോ ആ ഭഗവാൻ ആകാശത്ത് നിന്ന് വർഷിക്കുംന്നാണ്. അപ്പോ അതിനേക്കുറിച്ച് ചിന്തിക്കേണ്ട. വേണംങ്കിൽ വരും.
ശ്രയത ഇന്ദിരാ ശശ്വദത്ര ഹി
ദയിത ദൃശ്യതാം ദിക്ഷുദാവകാ
ത്വയി ധൃതാസവ ത്വാം വിചിന്വതേ
എല്ലാ ദിക്കുകളിലും സർവ്വത്ര ഹരിയെ ഞങ്ങൾ അന്വേഷിക്കുന്നു. ഹേ ദയിത, അവിടുന്ന് ഞങ്ങൾക്ക് അവിടുത്തെ സ്വരൂപം കാണിച്ചു തരൂ.
താവകാ: വയം.
ഇത്ര നേരം കൃഷ്ണൻ ഞങ്ങളുടെ ആണെന്ന് പറഞ്ഞവർ ഇപ്പൊ കൃഷ്ണന്റേതായിട്ട് തീർന്നു. ഇതാണ് മമതാരൂപമായ ഭക്തിയിൽ നിന്നും ശരണാഗതി ഭക്തിയിലേക്കുള്ള ഒഴുക്ക്. മമതാ രൂപമായ ഭക്തിയില് എന്റെ ഗുരുവായൂരപ്പാ എന്റെ കൃഷ്ണാ ന്ന് വിളിച്ചവർ പോയി കൃഷ്ണനാവുന്ന സമുദ്രത്തിൽ നദിയെന്ന വണ്ണം കലർന്നു പോവുന്നു.
താവകാ: വയം.
ഞങ്ങള് അവിടുത്തേതാണ്. ഞങ്ങൾ അവിടുത്തേക്ക് അർപ്പിതരാണ്. അങ്ങയുടെ കൈയ്യിലെ വെറും യന്ത്രമാണ്.
ദയിത ദൃശ്യതാം ദിക്ഷു താവകാ
ത്വയി ധൃതാസവ താം വിചിന്വതേ
ശരദുദാശയേ സാധുജാതസത്
സരസിജോദരശ്രീമുഷാ ദൃശാ
സുരതനാഥ തേഽശുല്കദാസികാ
വരദ നിഘ്നതോ നേഹ കിം വധ:
കൃഷ്ണന്റെ ആ ദൃഷ്ടിയെ പറയാണ്.
ശരത്കാലം ഉദിച്ച് നില്ക്കുന്ന ചന്ദ്രികയിൽ നല്ല ഒരു സരസ്സില് വിരിഞ്ഞിരിക്കുന്ന ഒരു താമരയുടെ അന്തരംഗം എന്ന വണ്ണം അതിസുന്ദരമായ കണ്ണുകൾ കൊണ്ട് ഹേ സുരതനാഥജ, രതിപ്പിക്കുന്നതിൽ നാഥനായിട്ടുള്ളവനേ, ആനന്ദിപ്പിക്കുന്നതിൽ നാഥനായിട്ടുള്ളവനേ, അങ്ങനെ ഒക്കെ നമ്മള് ഭഗവാനെ കാണുമ്പോൾ ആ ഭഗവാന്റെ ദൃഷ്ടിക്ക് നമ്മള് നമ്മളെ അർപ്പിക്കുമ്പോ, ആ കണ്ണ് നമ്മളെ മയക്കുമ്പോ ,ആ ദൃഷ്ടിക്ക് നമ്മള് അടിമകളാവുമ്പോ ,അശുല്കദാസികളാവുമ്പോ, നമ്മള് ഭഗവാന്റെ ദാസന്മാര് എന്നൊക്കെ വായ കൊണ്ട് പറയും. എന്നിട്ട് എന്തെങ്കിലും കിട്ടണ്ടോ കിട്ടണ്ടോ ന്ന് നോക്കി കൊണ്ടിരിക്കും. ഇത്ര ദിവസം ഭജിച്ചു. എന്തു കിട്ടി. ഇത്ര ദിവസം നാരായണീയം വായിച്ചു. എന്തു കിട്ടി. ഇത്ര ദിവസം ഭാഗവതം പറഞ്ഞു. എന്തു കിട്ടി. ഒന്നും കിട്ടിയില്ല. പലേ വിഷമങ്ങൾ. എത്ര ദിവസായി ജപിച്ചു. എനിക്ക് ഒന്നും കിട്ടിയില്ല എന്ന് ഭഗവാന്റെ അടുത്ത് പോയി പറഞ്ഞാൽ നിർത്ത് ന്ന് പറയും .
ഒരു വലിയ മഹാത്മാവ്. അദ്ദേഹത്തിനോട് ചെന്ന് ഒരു ശിഷ്യൻ ചോദിച്ചു. സ്വാമിജി ഞാൻ ഇത്ര കാലം അങ്ങേക്ക് സേവ ചെയ്തു. I was serving you I left everything and I came to you and serving you. I didn't attain anything. What should I do? Now you leave me ന്നു പറഞ്ഞു. ഇപ്പൊ നീ എന്നെ വിട്ടിട്ട് പൊയ്ക്കോളുക. ഇത് എല്ലാം ഉപേക്ഷിച്ച് എന്റടുത്തേക്ക് വന്നു. ഇപ്പൊ ഒന്നും കിട്ടിയില്ലാന്നാ അപ്പോ എന്നെ വേണോ. അപ്പോ അശുല്കദാസികാ: ഒന്നും വേണ്ടാന്നാണ്. സാധന അപ്പഴാണ് ഫലിക്കണത്. പുഷ്പം വിരിയുന്ന പോലെ നമ്മുടെ സാധന എപ്പോ വിരിയും ന്ന് വെച്ചാൽ കുറച്ചു കാലം ഒക്കെ നാമം ജപിക്കലും ധ്യാനിക്കലും ഒക്കെ കിട്ടും കിട്ടും ന്ന് പറഞ്ഞു ചെയ്തു. ഒരു സ്റ്റേജ് എത്തുമ്പോൾ എനിക്ക് ഒന്നും കിട്ടേണ്ട. ഞാൻ ജപിക്കുന്നു. ധ്യാനിക്കുന്നു. പൂജിക്കണു എനിക്ക് യാതൊന്നും വേണ്ട. ന മോക്ഷസ്യ കാംഷ എനിക്ക് മോക്ഷവും വേണ്ട എനിക്ക് സമ്പത്തും വേണ്ട വിജ്ഞാനവും വേണ്ട ലൗകിക സുഖഭോഗങ്ങളും ഞാൻ കാംഷിക്കുന്നില്ല്യ. എനിക്ക് എത്ര ജന്മം വേണംങ്കിലും ഉണ്ടാവട്ടെ ആ നാമം ജപിച്ച് കൊണ്ട് ഞാനങ്ങനെ ഇരുന്നു കൊള്ളാം ന്നാണ്. അതെപ്പോ വരും. ഹൃദയം നിറഞ്ഞ് ഭക്തി ശരണാഗതിയിൽ എത്തുമ്പഴാണ് അശുല്ക്കദാസന്മാരായിട്ട് നമ്മൾ തീരണത്. ശുല്ക്കം പ്രതീക്ഷിക്കാതെ. കൂലി ഇല്ലാത്ത ഭഗവാന്റെ ദാസന്മാർ.
ശ്രീനൊച്ചൂർജി
*തുടരും. ...*Lakshmi

No comments: