*രാസലീല 59*
വരദ വിഘ്നതോ നേഹ കിം വധ:
ഈ പ്രിയത്തിന്റെ ഈ കണ്ണി അവിടുന്ന് മുറിക്കുകയാണെങ്കിൽ അത് ഞങ്ങൾക്ക് മരണമല്ലയോ. ഞങ്ങളെ വധിക്കുന്നതിന് തുല്യമല്ലേ. അങ്ങ് എത്ര എത്ര എത്ര കരുണ ചെയ്തു.
വിഷജലാപ്യയാദ് വ്യാളരാക്ഷസാദ്
വർഷമാരുതാദ് വൈദ്യുതാനലാത്
വൃഷമയാത്മജാദ് വിശ്വതോഭയാദ്
വൃഷഭ തേ വയം രക്ഷിതാ മുഹു :
ന ഖലു ഗോപികാനന്ദനോ ഭവാൻ
അഖില ദേഹിനാം അന്തരാത്മദൃക്
വിഖന സാർത്ഥിതോ വിശ്വഗുപ്തയേ
സഖ ഉദേയിവാൻ സാത്വതാം കുലേ
വിരചിതാഭയംവൃഷ്ണിധുര്യ തേ
ചരണമീയുഷാം സംസൃതേർഭയാത്
കരസരോരുഹം കാന്ത കാമദം
ശിരസി ധേഹി ന: ശ്രീകരഗ്രഹം
വ്രജജനാർത്തിഹൻ വീര യോഷിതാം
നിജജനസ്മയ ധ്വംസനസ്മിത
ഭജ സഖേ ഭവേത് കിങ്കരീ: സ്മ നോ
ജലരുഹാനനം ചാരു ദർശയ
പ്രണത ദേഹിനാം പാപകർശനം
തൃണചരാനുഗം ശ്രീനികേതനം
ഫണിഫണാർപ്പിതം തേ പദാംബുജം
കൃണു കുചേഷു ന: കൃന്ധി. ഹൃച്ഛയം
മധുരയാ ഗിരാ വല്ഗുവാക്യയാ
ബുധമനോജ്ഞയാ പുഷ്കരേക്ഷണ
വിധികരീരിമാ വീര മുഹ്യതീർ
അധര സീധുനാഽഽപ്യായയസ്വ ന:
തവ കഥാമൃതം തപ്തജീവനം
കവിഭിരീഡിതം കല്മഷാപഹം
ശ്രവണമംഗളം ശ്രീമദാതതം
ഭുവി ഗൃണന്തി തേ ഭൂരിദാ ജനാ:
വർഷമാരുതാദ് വൈദ്യുതാനലാത്
വൃഷമയാത്മജാദ് വിശ്വതോഭയാദ്
വൃഷഭ തേ വയം രക്ഷിതാ മുഹു :
ന ഖലു ഗോപികാനന്ദനോ ഭവാൻ
അഖില ദേഹിനാം അന്തരാത്മദൃക്
വിഖന സാർത്ഥിതോ വിശ്വഗുപ്തയേ
സഖ ഉദേയിവാൻ സാത്വതാം കുലേ
വിരചിതാഭയംവൃഷ്ണിധുര്യ തേ
ചരണമീയുഷാം സംസൃതേർഭയാത്
കരസരോരുഹം കാന്ത കാമദം
ശിരസി ധേഹി ന: ശ്രീകരഗ്രഹം
വ്രജജനാർത്തിഹൻ വീര യോഷിതാം
നിജജനസ്മയ ധ്വംസനസ്മിത
ഭജ സഖേ ഭവേത് കിങ്കരീ: സ്മ നോ
ജലരുഹാനനം ചാരു ദർശയ
പ്രണത ദേഹിനാം പാപകർശനം
തൃണചരാനുഗം ശ്രീനികേതനം
ഫണിഫണാർപ്പിതം തേ പദാംബുജം
കൃണു കുചേഷു ന: കൃന്ധി. ഹൃച്ഛയം
മധുരയാ ഗിരാ വല്ഗുവാക്യയാ
ബുധമനോജ്ഞയാ പുഷ്കരേക്ഷണ
വിധികരീരിമാ വീര മുഹ്യതീർ
അധര സീധുനാഽഽപ്യായയസ്വ ന:
തവ കഥാമൃതം തപ്തജീവനം
കവിഭിരീഡിതം കല്മഷാപഹം
ശ്രവണമംഗളം ശ്രീമദാതതം
ഭുവി ഗൃണന്തി തേ ഭൂരിദാ ജനാ:
ആശ്ചര്യവദ് ഭവതി കശ്ചിദ് ഏനം എന്ന് ശ്രുതി തന്നെ ഏതൊരു പദത്തിനെ പറയുന്നുവോ ആ ഭഗവാനെ സർവ്വത്ര അന്വേഷിച്ച് നടക്കാണ് ഗോപികകൾ. അറിഞ്ഞു കൊണ്ട് തന്നെ വിരഹതപ്തരായി യമുനാ തീരത്തുള്ള കാട്ടില് അന്വേഷിച്ചു. കണ്ടവരോടൊക്കെ ചോദിച്ചു കണ്ണനെ കണ്ടുവോ കണ്ണനെ കണ്ടുവോ
പപ്രച്ഛു: ആകാശവദന്തരം ബഹി: ഭൂതേഷൂ സന്തം പുരുഷം വനസ്പതീൻ
സകല പ്രാണികളുടേയും ഉള്ളും പുറവും നിറഞ്ഞു നില്ക്കുന്ന അന്തര്യാമിയായ ഭഗവാനെ കാട്ടിലുള്ള വനസ്പതികളോടും വൃക്ഷങ്ങളോടും മൃഗങ്ങളോടും മറ്റുമൊക്കെ ഗോപികകൾ ഭ്രാന്ത് പിടിച്ച പോലെ അന്വേഷിച്ച് കൊണ്ട് നടന്നത് നമ്മള് കണ്ടു. വനത്തിൽ പ്രവേശിച്ചു. അവിടവിടെയായി കൃഷ്ണഗന്ധം അവര് നുകർന്നു. കൃഷ്ണഗന്ധത്തിനെ അനുഗമിച്ച് കൃഷ്ണനെ കാടാകെ അന്വേഷിച്ചു. അതേ പോലെയാണ് ഭക്തന്മാരും ഭഗവാനെ അന്വേഷിക്കുന്നത്. ഭാഗവതം തന്നെ ഒരിടത്ത് പറയുന്നു. ശുദ്ധമായ ചിത്തം മൂക്ക് പുഷ്പത്തിനെ മണക്കുന്ന പോലെ ഭഗവദ്ഗുണത്തിനെ മണത്തു തുടങ്ങും എന്നാണ്. യോഗം കൊണ്ട് പരിപാകപ്പെട്ട ചിത്തം ആത്മാവിനെ മണത്തു കണ്ടു പിടിക്കും . അതേ പോലെ ഗോപികകൾ വനത്തിലൊക്കെ ഭഗവാനെ അന്വേഷിച്ചു. യജ്ഞേശ്വരനായ ഭഗവാനെ യജ്ഞമൃഗത്തോട് അന്വേഷിച്ചു. കാണുന്ന വൃക്ഷങ്ങളോടും പുല്ലുകളോടും ഒക്കെ അന്വേഷിച്ചു. അങ്ങനെ കൃഷ്ണനെ അന്വേഷിച്ച് യമുനാതീരത്തുള്ള മണൽത്തിട്ടകളൊക്കെ ശ്രദ്ധിച്ചു. അവിടെ ഭഗവാന്റെ പാദസ്പർശം ഏറ്റ കാലടിപാടുകൾ കാണുന്നുണ്ട്. ആ കാലടിപ്പാടുകളെ അനുഗമിച്ചു കൊണ്ട് ഇവര് ഒരു സ്ഥലം വരെ ചെല്ലുമ്പഴാണ് രണ്ടു പേരുടെ കാലടി പ്പാടുകൾ ഉണ്ട്. അപ്പോ ഏതോ ഒരു ഗോപിക കൃഷ്ണന് വളരെ പ്രിയങ്കരിയാണ് . ആ ഗോപികയെ കണ്ണൻ തന്റെ കൂടെ കൊണ്ട് പോയിരിക്കുണു. കുറച്ച് ദൂരം ചെന്നപ്പോ അവളേയും അവിടെ കളഞ്ഞു.
ഹാ നാഥ രമണ പ്രേഷ്ഠാ ക്വാസി ക്വാസി മഹാഭുജ
ദാസ്യാസ്തേ കൃപണായാ മേ സഖേ ദർശയ സന്നിധിം
തന്മനസ്കാ തദാലാപാ തദ്വിചേഷ്ടാ തദാത്മികാ
തദ് ഗുണാനേവ ഗായന്ത്യോ നാത്മാഗാരാണി സസ്മരു
പുന: പുളിനമാഗത്യ കാളിന്ദ്യാ കൃഷ്ണഭാവനാ:
സമവേതാ ജഗു: കൃഷ്ണം തദാഗമനകാങ്ക്ഷിതാ:
ദാസ്യാസ്തേ കൃപണായാ മേ സഖേ ദർശയ സന്നിധിം
തന്മനസ്കാ തദാലാപാ തദ്വിചേഷ്ടാ തദാത്മികാ
തദ് ഗുണാനേവ ഗായന്ത്യോ നാത്മാഗാരാണി സസ്മരു
പുന: പുളിനമാഗത്യ കാളിന്ദ്യാ കൃഷ്ണഭാവനാ:
സമവേതാ ജഗു: കൃഷ്ണം തദാഗമനകാങ്ക്ഷിതാ:
ഭക്തനെപ്പോഴും ഭഗവാന്റെ ആഗമനത്തിനുള്ള ആഗമനകാംഷിയാണ് . ചിറക് മുളക്കാത്ത പക്ഷി ക്കുഞ്ഞ് തള്ള പക്ഷിയെ കാത്തിരിക്കുന്നതുപോലെ. എന്ന്വാച്ചാലോ സാധന ഒന്നും ചെയ്യാൻ വയ്യ എന്നർത്ഥം. ആ സ്ഥിതിയാണ് അജാതപക്ഷം. സാധകന്റെ രണ്ടു ചിറകുകൾ ആണ് വൈരാഗ്യം വിവേകം ഇതു രണ്ടു ഉണ്ടെങ്കിലേ പറക്കാൻ പറ്റുള്ളൂ എന്നാണ്. അജാതപക്ഷാ ഹി മാതരം ഖഗാ: ഒരു പ്രവൃത്തിയും ചെയ്യാൻ വയ്യ. എന്തെങ്കിലുമൊക്കെ പ്രവർത്തിക്കണമെങ്കിൽ അഹങ്കാരം വേണം. അഹങ്കാരത്തിന്റെ ഇച്ഛാശക്തി പോകുകയും ചെയ്തു. അനുഭവം പൂർണമാവുകയും ചെയ്തില്ല. രണ്ടിന്റേയും നടുവിലുള്ള സ്ഥിതി. ആ സ്ഥിതിയിൽ എന്തു ചെയ്യും. കണ്ണിനു പുറകിൽ ഹൃദയം വെച്ച് കൊണ്ട് കാത്തിരിക്കുകയല്ലാണ്ട് വേറെ വഴിയില്ല്യ.
ശ്രീനൊച്ചൂർജി
*തുടരും. ....*Lakshmi
ശ്രീനൊച്ചൂർജി
*തുടരും. ....*Lakshmi
No comments:
Post a Comment