രാസലീല 60
അജാതപക്ഷാ ഹി മാതരം ഖഗാ:
ആകാശത്തിൽ സഞ്ചരിക്കാൻ യോഗ്യത ഉള്ള പക്ഷി ആണ് ഖഗം. അതുപോലെ അനുഭൂതിയുടെ ആകാശത്തിൽ, ചിദാകാശത്തിൽ സഞ്ചരിക്കാൻ യോഗ്യത ഉള്ള ജീവൻ പറക്കാൻ ചിറകില്ലാതെ ഭഗവാന്റെ കൃപയെ മാത്രം അവലംബിച്ച് കൊണ്ട് കരഞ്ഞു കൊണ്ട് ഇരിക്കുന്ന സ്ഥിതി ആണ്. വിരഹം. അല്പാല്പം എന്തെങ്കിലുമൊക്കെ സാധന ചെയ്യും. പശുക്കിടാവ് തള്ളപ്പശുവിന്റെ അടുത്തേയ്ക് എത്ര ദൂരം നീളാൻ പറ്റ്വോ അത്രയും ദൂരം നീളുന്ന പോലെ. കുറച്ച് കുറച്ച് ജപം ചെയ്തു കുറച്ചു ധ്യാനിക്കുന്നു. കുറച്ച് ശാസ്ത്രം ഒക്കെ പഠിച്ചു. എന്തൊക്കൊയോ ചെയ്തു. പക്ഷേ ഒന്നും അങ്ങട് ഫലിക്കിണില്ല്യ. പ്രവൃത്തി ഒക്കെ നടക്കണുണ്ട്. പക്ഷേ കർമ്മം കൊണ്ട് കിട്ടണില്ല്യ. കർമ്മത്തിനൊന്നും വഴങ്ങുന്നവനല്ല ഭഗവാൻ. ഒരു കർമ്മത്തിനും ബ്രഹ്മത്തിനെ പിടിച്ചെടുക്കാൻ സാധ്യല്ല. ഒരു സാധനയ്ക്കും പൂർണാനുഭവത്തിനെ തരാൻ സാധ്യല്ല.

രമണഭഗവാൻ പറയും സാധന ഒക്കെ അവസാനം ഒരു വേദന ആയിട്ട് തീർന്നു പോവും ന്ന്. ആ വേദനയും കഴിഞ്ഞ് സാധകൻ ഇല്ലാതായി സാധനയും ഇല്ലാതായിട്ട് വേണം സാധ്യം മാത്രമായി അവശേഷിക്കാൻ. അപ്പോ അല്പം വേദന ഉണ്ടാവും. ആ വേദനയിൽ കുറച്ചൊക്കെ പ്രവർത്തിച്ചു. പക്ഷേ കിട്ടണില്ല്യ.
പ്രിയനെ വശീകരിച്ച് വെച്ചിരിക്കുന്നവളാണ് പ്രിയ. വശീകരിച്ച് വെച്ചിരിക്കുന്നത് കൊണ്ട് തന്നെ പ്രിയനോട് ഹൃദയബന്ധംണ്ട്. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കുള്ള ബന്ധംണ്ട്. അനുരാഗംണ്ട് പ്രിയംണ്ട്. പക്ഷേ പ്രിയൻ എവിടെയോ ഇരിക്കുന്നു പ്രിയ എവിടെയോ ഇരിക്കുന്നു. വര്വോ വര്വോ വര്വോ കാത്തുകൊണ്ടിരിക്കാ. ഇവിടെ ഗോപികകൾ ഭഗവാൻ തിരോധാനം ചെയ്തപ്പോ ആദ്യമേ തിരോധാനം ചെയ്തില്ല അല്പം അനുഭൂതി കൊടുത്തിട്ട് മറഞ്ഞു. അവര് പറയണു ഞങ്ങൾക്ക് ഈ ലക്ഷ്മീ ദേവിയെ കുറിച്ച് ചിന്തിക്കുമ്പഴാണ് വിഷമം തോന്നണത്. എങ്ങനെയാണാവോ ഈ കണ്ണനെ പരിചരിച്ചു കൊണ്ട് കണ്ണനെ വിട്ട് പിരിയാതിരിക്കണത്. ഇവൻ അല്പം സുഖം തന്നിട്ട് മറഞ്ഞു പോകുന്നു. ഈ ലക്ഷ്മീ എങ്ങനെ ഇവനെ വിട്ടു പിരിയാതിരിക്കണു. ഞങ്ങളെ പോലെ തന്നെ അവന്റെ മധുരമായ വാക്കുകളൊക്കെ കേട്ടു മയങ്ങിപ്പോയിട്ടുണ്ടാവുമായിരിക്കും അവള്. ഞങ്ങളെ പോലെ തന്നെ അവളും ഇവന് വശപ്പെട്ടു പോയിട്ടുണ്ട്. അതുകൊണ്ടാവും ഇവന് പരിചരണം ചെയ്തു കൊണ്ട് സ്ഥിരമായി ഇവന്റെ കൂടെ ഇരിക്കണത്. ഇവൻ സ്ഥിരമായി നില്ക്കുന്നവനല്ല. കുറച്ച് നേരത്തേക്ക് ഭഗവാൻ അനുഭൂതി കൊടുത്ത് മറഞ്ഞു പോയി.
ശ്രീനൊച്ചൂർജി
*തുടരും. ...*..Lakshmi
ശ്രീനൊച്ചൂർജി
*തുടരും. ...*..Lakshmi
No comments:
Post a Comment