*രാസലീല 62*
ഈ ജീവന്റെ അഹങ്കാരത്തിനേക്കാളും പ്രബലമായിട്ടുള്ള ചിത്ശക്തി ആണ് കൃപ എന്ന് പറയണത്. ആ ചിത്ശക്തി യെ ഭാഗവതത്തിൽ പ്രഥമ സ്കന്ധത്തിൽ അർജുനസ്തുതിയിൽ അർജുനൻ പറയണുണ്ട്.
മായാം വ്യുദസ്യ ചിച്ഛക്ത്യാ കൈവല്യേ സ്ഥിത ആത്മനി:
ഈ മായയെ, സത്വരജസ്തമോഗുണരൂപിണി ആയ മായയെ എങ്ങനെ നീക്കം ചെയ്യണം ന്ന് വെച്ചാൽ ആദ്യമൊക്കെ ഈ ജീവന്റെ പ്രയത്നം കുറച്ചു കുറച്ചു ഉള്ളില് പോകും.പിന്നെ അകമേ നിന്ന് ഈ ജീവപ്രയത്നത്തിനേക്കാളും പ്രബലമായ ഒരു ശക്തി പുറമേക്ക് നിർഗമീക്കുകയും ഈ ജീവൻ എന്തൊക്കെ ദൗർബല്യത്തിനെ ജയിക്കാൻ ശ്രമിക്കുന്നുവോ, ആ ദൗർബല്യത്തിനെ മുഴുവൻ വിഴുങ്ങി ജീവാഹന്തയെ തന്നെ വിഴുങ്ങിക്കളഞ്ഞ് ഇല്ലാതാക്കി തീർത്ത് സ്വയം പരിപൂർണസത്തയായി പ്രകാശിപ്പിച്ചിട്ട് ഈ ചിച്ഛക്തി താണുവണങ്ങും. കേവലമായ സത്ത മാത്രം പ്രകാശിക്കുന്ന സ്ഥിതിയിൽ ഈ ജീവനെ വിട്ടു താണു വണങ്ങും. ആ ചിച്ഛക്തിയുടെ പ്രവൃത്തി ആണ് ഭഗവാന്റെ കൃപ എന്ന് പറയണത്. യോഗികൾ ചിച്ഛക്തി എന്ന് പറയും. ഭക്തന്മാര് കൃപ എന്ന് പറയും.അത്രേയുള്ളൂ. ആ കൃപാ ശക്തി പിടിച്ചു വലിച്ചു കൊണ്ട് വന്ന് ഭഗവദ് അനുഭവം തന്നു ഇതര രാഗ വിസ്മാരണം എന്ന് ഗോപികകൾ പറയുന്നു. അതിന്റെ ഒരു അനുഭൂതി കിട്ടി ക്കഴിഞ്ഞാൽ ബാക്കി ഒക്കെ തുച്ഛമാവുന്നു. ലോകം പതുക്കെ പതുക്കെ വിട്ടു പോകുന്നു. അത്തരത്തിലുള്ള ഒരു അനുഭൂതി രസത്തിനെ കൊടുത്ത് ഈ ജീവനെ തൻവശപ്പെടുത്തുന്നു.
പക്ഷേ ആദ്യം അനുഭൂതി കൊടുത്തിട്ട് വിടും. ജീവന് അഭിമാനം എവിടെയെങ്കിലുമൊക്കെ ബാക്കി നില്ക്കണണ്ടെങ്കിൽ അനുഭൂതി ഉണ്ടായതും എനിക്കനുഭൂതി ഉണ്ടായി എന്നുള്ള ഒരു ഓണർഷിപ്പ് അവിടെ വരും. എനിക്ക് കിട്ടി. ഞാൻ അനുഭവിച്ചു. ചിലപ്പോ അമൃതിനെ അസുരന്മാര് മോഷ്ടിച്ചു കൊണ്ട് പോയപോലെ ദുർവ്വാസനകൾ ചിലപ്പോ ഈ അനുഭവത്തിനേയും മുതലെടുക്കും. അങ്ങനെ ഒക്കെ തന്നെ ഇതിന്റെ നടുവില് കുഴപ്പങ്ങളുണ്ട്. അത്തരം കുഴപ്പത്തിൽ കിട്ടിയ അനുഭൂതി മറഞ്ഞു പോകയും ചെയ്യും. ആ അനുഭൂതി മറഞ്ഞു പോകുമ്പഴാണ് ഈ കിടന്നു കരച്ചില് മുഴുവൻ. വിഷമിക്കല് മുഴുവൻ. പ്രാർത്ഥിക്കല് മുഴുവൻ. ഭഗവാനോട്. അവിടുന്നല്ലാതെ വേറെ ആരുംല്ല്യ. എന്നെ വിട്ടു പോയല്ലോ.
ആ സ്ഥിതിയിൽ ഗോപികകൾ ഭഗവാനെ വിളിച്ചു കരഞ്ഞു. കാട്ടിലൊക്കെ അന്വേഷിച്ചു. കാട്ടിലൊക്കെ ഇരുട്ടാണ്. ആരണ്യകത്തിൽ അന്വേഷിച്ചു. ഇരുട്ട്. ഉള്ളില് അന്വേഷിച്ചൂ. ഇരുട്ട്. ഒന്നും കാണാൻ വയ്യ. Western mystics ഉം ഇതേ പോലെ ഒരു വാക്ക് പറയും. dark night of the soul. ഈ ജീവന്റെ ഒരു കാളരാത്രി ഉണ്ടത്രേ. സത്യസാക്ഷാത്ക്കാരത്തിന് തടസ്സമായി നില്ക്കുന്നു ഈ ഇരുട്ട്. ഒന്നൂല്ല്യ. അഹങ്കാരവും പോയി. ദുർവ്വാസനകൾ ഒന്നും കാര്യമായി ഇല്ലെങ്കിൽ പോലും ഉള്ളിലൊരു ജാഡ്യത. വിഷാദം. അത്തരത്തിൽ ഒരു സ്ഥിതി. ആ സ്ഥിതിയിലാണ് ഗോപികകൾ. വീണ്ടും യമുനാപുളിനത്തിൽ വന്ന് ഭഗവാനെ കരഞ്ഞു വിളിക്കണത് .
പുന: പുളിനമാഗത്യ കാളിന്ദ്യാ കൃഷ്ണഭാവനാ:
സമവേതാ ജഗു: കൃഷ്ണം തദാഗമനകാങ്ക്ഷിതാ
ജയതി തേഽധികം ജന്മനാ വ്രജ
ശ്രയത ഇന്ദിരാ ശശ്വദത്ര ഹി
ദയിത ദൃശ്യതാം ദിക്ഷു താവകാ
ത്വയി ധൃതാസവ ത്വാം വിചിന്വതേ
ശരദുദാശയേ സാധുജാതസത്
സരസിജോദരശ്രീമുഷാ ദൃശാ
സുരതനാഥ തേഽശുല്കദാസികാ
ശ്രീനൊച്ചൂർജി
*തുടരും. ..*

No comments:
Post a Comment