Thursday, November 08, 2018

കാർ പണ്യ ദോഷോപഹത സ്വഭാവ:
പൃച്ഛാമി ത്വാം ധർമ്മസമമൂഢ ചേതാ:
യത് ശ്രേയ:സ്യാന്നിശ്ചിതം ബ്രൂഹിതന് മേ
ശിഷ്യസ് തേ/ഹം ശാധിമാം ത്വാം പ്രപന്നം
വളരെ പ്രധാനമായ ശ്ലോകം 'ശിഷ്യസ് തേഹം' അർജ്ജുനൻ സഖാവ് എന്ന അവസ്ഥയിൽ നിന്നും ഒരു പടി കയറി. 'ശിഷ്യസ് തേഹം' ആ വിനയം അത്ര പെട്ടൊനൊന്നും വരില്ലല്ലേ? ആരുടെ മുമ്പില് വേണങ്കിലും താഴാം പക്ഷെ സുഹൃത്തിന്റെ മുമ്പില് നമസ്കരിക്കുക എന്നുള്ളത് അത്ര എളുപ്പത്തില് വരില്ല. ഭഗവാൻ സുഹൃത്ത് ആണ്. പക്ഷേ സുഹൃത്ത് എന്ന ഭാവമേ അർജ്ജുനന് ഇത്ര കാലം ഉണ്ടായിരുന്നിട്ടുള്ളൂ. ഇപ്പൊ ഭഗവാനെ അല്പം ഒന്നു കണ്ടു കുറച്ച് . കണ്ടപ്പൊ 'ശിഷ്യസ് തേഹം' ഭഗവാൻ ബ്രഹ്മവിദ്യ ഉപദേശിച്ചപ്പോഴല്ല അർജ്ജുനൻ ശിഷ്യനായത് കണ്ടപ്പൊത്തന്നെ മനസ്സിലായില്ലേ? നാരായണ ഗുരു എപ്പഴോ ട്രെയിനില് യാത്ര ചെയ്യുമ്പോ അടുത്ത് ഒരാള് ഇരിക്കുന്നുണ്ടായിരുന്നു ത്രേ. അപ്പൊ അദ്ദേഹം നാരായണ ഗുരുവിനോട് ചോദിച്ചു . എന്താ ജാതി എന്നു ചോദിച്ചൂത്രേ, അപ്പൊ നാരായണ ഗുരു തിരിച്ചു ചോദിച്ചൂത്രേ കണ്ടിട്ട് എന്തു തോന്നുന്നു. കണ്ടിട്ട് മനസ്സിലായില്ല അതുകൊണ്ടാ ചോദിച്ചത് . കണ്ടിട്ട് മനസ്സിലായില്ലെങ്കിൽ പറഞ്ഞാൽ പിന്നെ എങ്ങിനെ മനസ്സിലാവും? അപ്പൊ കണ്ടിട്ട് മനസ്സിലാവണം ല്ലേ? ഇപ്പൊ ഭഗവാനെ കണ്ടു. അർജ്ജുനൻ മനസ്സിലായി എവിടെയോ എന്തോ മനസ്സിലായി. മനസ്സിലായപ്പോ ഞാൻ അങ്ങയുടെ ശിഷ്യനാണ് എന്നു പറഞ്ഞു. തന്റെ കുറവ് മനസ്സിലായി 'കാർ പണ്യ ദോഷ ഉപഹത സ്വഭാവ: ' വളരെ പ്രധാന ശ്ലോകം. വേദാന്ത ശ്രവണ ത്തിന് ആത്മവിദ്യ കേൾക്കാൻ പക്വമാകണമെങ്കിൽ എന്ത് ലക്ഷണം വേണമോ ആ ലക്ഷണം ഈ ശ്ലോകത്തിൽ പറയുന്നു. അധികാരിലക്ഷണം. അധികാരി ആയാലേ ബ്രഹ്മവിദ്യപ്രകാശിക്കുള്ളൂ.
അധികാരികമാശാസ്തേ
ഫലസിദ്ധിർ വിശേഷണ
ഉപായാ താ ദേശ കാലാഭ്യാം
സന്ധ്യസ്മിൻ സഹകാരിണ:
അധികാരിക്ക് ബ്രഹ്മവിദ്യപ്രകാശിക്കും. അല്ലാതെ ഏതു സ്ഥലത്ത് ജനിച്ച ആള് , ഏത് കാലത്തിൽ ജനിച്ച ആള് ഇതൊക്കെ സെക്കന്റെ റി ആണ്. പ്രധാനമായത് ഈ ജീവൻ പക്വമായോ ? റെഡി ആയോ? അത് സ്വീകരിക്കാൻ എങ്കിൽ സത്യം തെളിഞ്ഞു കിട്ടും.
(സാംഖ്യയോഗം - നൊച്ചൂർജി )

No comments: