പുണ്യവൃക്ഷമായ പേരാല്‍
ആല്‍ത്തറ എന്തെന്ന് അറിയുന്നവര്‍ പേരാലിനെയും അറിയും. അമ്പലമുറ്റങ്ങി ളിലെ സജീവസാന്നിധ്യമാണല്ലോ പേരാല്‍.
പുണ്യവൃക്ഷമാണ് പേരാല്‍. യക്ഷനും ഗന്ധര്‍വനും പേരാല്‍ക്കൊമ്പില്‍ വസി ക്കുമെന്ന് ഹിന്ദുവിശ്വാസം. ആദര്‍ശപുരുഷനായ ശ്രീരാമനും ബന്ധപ്പെട്ടിരിക്കു കയാണല്ലോ പേരാല്‍ പുരാണം. പ്രയാഗിലുളള ഒരു പേരാല്‍ച്ചുവട്ടില്‍ വച്ചാ ണത്രേ ശ്രീരാമന്‍ അച്ഛന്റെ ശ്രാദ്ധം നടത്തിയത്.
പേരാല്‍ വീടിന്റെ പൂര്‍വഭാഗത്തു വളരണമെന്നാണ് ലക്ഷണശാസ്ത്രമതം. പശ്ചിമഭാഗത്തായാല്‍ ശത്രു ഒഴിയുകയില്ലത്രേ. പ്രേതബാധ മാറ്റാന്‍ പാണന്മാര്‍ നടത്തുന്ന പാതാളഹോമത്തിന് പേരാല്‍ക്കോമ്പ് കൂടിയേ തീരൂ.
പുരാണാദികാലം മുതല്‍ക്കേ ഈ വൃക്ഷം ഇന്ത്യയില്‍ സുലഭമാണ്. ഇലപൊ ഴിയും ഈര്‍പ്പവനങ്ങളിലും നാട്ടിന്‍പുറങ്ങളിലും പേരാല്‍ ഉണ്ട്. എന്നാല്‍, നന വാര്‍ന്ന നിത്യഹരിതവനങ്ങളില്‍ പേരാലുകളുടെ എണ്ണം കുറവാണ്.
പടര്‍ന്നു പന്തലിക്കാന്‍ പേരാലിനെ ഒരു പരിധി വരെ സഹായിക്കുന്നത് താ ങ്ങുവേരാണ്. 650 മീറ്റര്‍ വരെ ചുറ്റളവില്‍ പേരാല്‍ പടര്‍ന്നു വളരാറുണ്ട്.
ലഘുപത്രങ്ങളാണ് പേരാലിന്റേത്. 10-20 സെന്റിമീറ്റര്‍ നീളവും 8-10 സെന്റി മീറ്റര്‍ വീതിയുമുളള ഇലകള്‍ക്ക് അണ്ഡാകൃതിയാണ്. നല്ല കട്ടിയുമുണ്ട്. വര ള്‍ച്ചയുളള സ്ഥലത്തു വളരുന്ന പേരാലിന്റെ ഇലകള്‍ കൊഴിയാറുണ്ട്.
ജനുവരി മുതല്‍ മാര്‍ച്ചുവരെയാണ് പൂക്കാലം. പൂക്കുലകള്‍ക്ക് കുടത്തിന്റെ ആ കൃതിയാണ്. ശാഖകളിലാകെ ഈ 'കുട' ങ്ങള്‍ നിറയും.
ആല്‍കുടുംബത്തിന്റെ തന്നെ സവിശേഷതയാണ് ഈ പൂക്കുല. പൂക്കുലയുടെ വക്കില്‍ ധാരാളം ശല്‍ക്കങ്ങളുണ്ട്. ഉളളിലാണ് യഥാര്‍ഥ പൂവുകള്‍ കാണുക. പൂക്കള്‍ തീരെ ചെറുതാണ്. കായ വിളഞ്ഞുവരാന്‍ മൂന്നു മാസമെടുക്കും. പക്ഷി കളുടെ ഇഷ്ടഭക്ഷണമാണ് പേരാലിന്റെ കായ്. കൊത്തിമുറിച്ച് വിത്തോടുകൂടി വിഴൂങ്ങുന്ന കായ് പിന്നീട് വിസര്‍ജിക്കപ്പെടുന്നു. തേക്ക്, ഈട്ടി തടങ്ങിയ മര ങ്ങളുടെ പോടില്‍വീണ് വിത്ത് കിളിര്‍ക്കാറുണ്ട്. ഇങ്ങനെ പോടില്‍ വളര്‍ന്ന പേരാല്‍ത്തൈ ആതിഥേയമരത്തെ നശിപ്പിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ പേരാല്‍ കാട്ടിലെ കുറ്റവാളിയെന്നു കരുതപ്പെടുന്നു.
ജലദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ പേരാല്‍ നല്ലതത്രേ. അതിനായി ജലാശ യങ്ങളുടെ കരയില്‍ പേരാല്‍ നടണമെന്നാണ് വരാഹമിഹിരാചാര്യര്‍ പറ ഞ്ഞിരിക്കുന്നത്.
മങ്ങിയ വെളളനിറമുളള ഉണങ്ങി.യ തടി ഫര്‍ണിച്ചറിനും കിണറ്റിലിടാനുളള പലകയ്ക്കും ഉത്തമം. ഇതു കൂടാതെ ഏറെ ഔഷധ ഗുണങ്ങളുണ്ട്. ഈ അദ്ഭു തവൃക്ഷത്തിന്. തൊലിയാണ് ഏറ്റവും ഔഷധയോഗ്യം. നാല്പാമരമെന്ന പ്ര ധാന ആയൂര്‍വേദ ഔഷധക്കൂട്ടില്‍ ഒന്ന് പേരാലാണെന്നറിയുക (മറ്റു മൂവര്‍ അത്തി, ഇത്തി, അരയാല്‍ എന്നിവ). പേരാലിന്റെ തൊലിയിട്ട് തിളപ്പിച്ച വെളളം ഉഷ്ണപ്പുണ്ണ് കഴുകാന്‍ നല്ലതാണ്. തൊലിയുടെ കഷായത്തില്‍ കുളിച്ചു കരിങ്കുറിഞ്ഞി കല്‍ക്കം തേച്ചാല്‍ ദേഹം കറുക്കും.
പേരാലിനെക്കുറിച്ച് ചക്രദത്തത്തിലുളള രസകരമായ പരാമര്‍ശം കൂടി അറി യുക. തൊഴുത്തുണ്ടായിരുന്ന സ്ഥലത്തു വളരുന്ന പേരാലിന്റെ കിഴക്കുവശത്തു നിന്നു വടക്കോട്ടു പോയ ശാഖയിലെ രണ്ടു മൊട്ട്, രണ്ട് ഉഴുന്ന്, രണ്ട് വെണ്‍ക ടുക് ഇവ തൈരിലരച്ച് പൂയം നക്ഷത്രത്തില്‍ സേവിച്ചാല്‍ വന്ധ്യപോലും പുരു ഷപ്രജയെ പ്രസവിക്കുമത്രേ !.
karshikakeralam
No comments:
Post a Comment