രാസലീല 73*
രഹസി സംവിദാ യാ ഹൃദിസ്പൃശ:
കുഹക നോ മന:
കുഹക നോ മന:
ഹേ കുഹക:
കാപട്യമുള്ളവനേ മറഞ്ഞു മറഞ്ഞു പോകുന്നവനേ
ക്ഷോഭയന്തി ഹി
ഞങ്ങളുടെ മനസ്സിനെ ക്ഷോഭിപ്പിക്കുന്നു. സാധാരണ അർത്ഥത്തിൽ കാമവികാരം ഉണ്ടാവുമ്പോ ക്ഷുബ്ധമാവും. ഇവിടെയോ ഭഗവാന്റെ ആ ഓർമ്മകൾ ആ ലീലാധ്യാനം ഹൃദയത്തിൽ ഭാവസമാധിയെ ഉണ്ടാക്കുന്നു.
ചലസി യദ്വ്വ്രജാച്ചാരയൻ പശൂൻ
നളിനസുന്ദരം നാഥ തേ പദം
ശിലതൃണാങ്കുരൈ: സീദതീതി ന:
കലിലതാം മന: കാന്ത ഗച്ഛതി.
നളിനസുന്ദരം നാഥ തേ പദം
ശിലതൃണാങ്കുരൈ: സീദതീതി ന:
കലിലതാം മന: കാന്ത ഗച്ഛതി.
ഭഗവാന്റെ ആ ദിവ്യപാദം കാട്ടില് കല്ലിലും മുള്ളിലും ഒക്കെ നടന്നിട്ട് വേദനിക്കില്ലേ. ഭഗവാനെ പരമാത്മസ്വരൂപമായി വർണ്ണിച്ചവർ തന്നെ ആണ് പറയണത് പശുവിനെ മേയ്ച് കാട്ടില് നടക്കുമ്പോ
നളിനസുന്ദരം
താമരദളം പോലെ സുന്ദരമായിട്ടുള്ള ആ
തേ പദം, ആ പാദം, ഞങ്ങളുടെ മനസ്സ് വളരെ വിഷമത്തിലാവുന്നു ഭഗവാനേ ആ പാദം വേദനിക്കില്ലേ😢
തേ പദം, ആ പാദം, ഞങ്ങളുടെ മനസ്സ് വളരെ വിഷമത്തിലാവുന്നു ഭഗവാനേ ആ പാദം വേദനിക്കില്ലേ😢
ദിനപരിക്ഷയേ നീലകുന്തളൈർ
വനരുഹാനനം ബിഭ്രദാവൃതം
ഘനരജസ്വലം ദർശയൻ മുഹു:
മനസി ന: സ്മരം വീര യച്ഛസി
വനരുഹാനനം ബിഭ്രദാവൃതം
ഘനരജസ്വലം ദർശയൻ മുഹു:
മനസി ന: സ്മരം വീര യച്ഛസി
അതിസുന്ദരമായ കൃഷ്ണവർണ്ണനയാണവിടെ. വൈകുന്നേരങ്ങളിൽ പശുവിനെ മേയ്ച് തിരിച്ചു വരുമ്പോൾ ആ നീലകുന്തളം ആ തലമുടി പാറിപ്പറന്ന്
വനരുഹാനനം
കാട്ടിൽ പൂത്ത പുഷ്പങ്ങള് പോലെ അതിസുന്ദരമായ ആ മുഖം
നീലകുന്തളൈ: ബിഭ്രതേ
ആ നീലകുന്തളം തലമുടി അങ്ങനെ പാറിപ്പറന്ന്
ഘനരജസ്വലം
അതോ ഈ പശുവിനെ മേയ്ച് കാട്ടില് പറന്ന മണ്ണൊക്കെ ആ മുടിയിൽ കയറിയിട്ടിണ്ട്. അതൊക്കെ ആയിട്ട് മുഖത്തേക്ക് വീണുകിടക്കുന്ന തലമുടി ആയിട്ട് ക്ഷീണിച്ചു വരുന്ന ആ മുഖമുണ്ടല്ലോ
മനസി ന: സ്മരം വീര യച്ഛസി
ആ ക്ഷീണിത വദനം ഞങ്ങളുടെ ഹൃദയത്തിൽ മനോമണ്ഡലത്തിൽ വന്നു കൊണ്ടേ ഇരിക്കുന്നു.
ഭഗവദ് കഥാമൃതം സംസാരതാപതപ്തന്മാർക്ക് ഉത്തമ ഭേഷജമാണ്.ഭഗവദ് കഥ ചെവിയിലൂടെ ഹൃദയത്തിൽ ചെന്ന് അജ്ഞാനത്തിന്റെ വേരറുക്കുന്നു എന്ന് തൃതീയ സ്കന്ധത്തിൽ തന്നെ വിദുരർ പറഞ്ഞതാണ്. ആ കഥ ചെവിയിലൂടെ ഉള്ളിൽ ചെന്നു കഴിഞ്ഞാൽ സംസാര ഇച്ഛയെ തന്നെ ഉള്ളിൽ നിന്നും പിഴുതെടുക്കുന്നു. അങ്ങനെ ശ്രവണ മംഗളം. മംഗളം എന്നാൽ ഭഗവാന്റെ സ്വരൂപം എന്നർത്ഥം. ഭഗവാൻ ഹൃദയത്തില് വരുമ്പോ മംഗളമായി.
തവ കഥാമൃതം തപ്ത ജീവനം.
തപ്ത ജീവനം എന്ന് വെച്ചാൽ ജീവിക്കുക എന്നുള്ളത് തനിക്കും ലോകത്തിനും ഭാരമായിട്ട് തീരും. അജ്ഞാനം കൊണ്ട് ജീവനം തന്നെ താപമായി തീരും. എന്തൊക്കെയാണ് ഭാരം. വസിഷ്ഠൻ പറയുന്നത്
വിവേകമില്ലാത്തവന് ശാസ്ത്രം ഭാരം
വിഷയരാഗമുള്ളവന് ജ്ഞാനം ഭാരം
ആത്മജ്ഞാനം ഇല്ലാത്തവന് ശരീരമേ ഭാരം
വിഷയരാഗമുള്ളവന് ജ്ഞാനം ഭാരം
ആത്മജ്ഞാനം ഇല്ലാത്തവന് ശരീരമേ ഭാരം
ശരീരം സുഖിപ്പിക്കുന്നവരെ സുഖം തരികയും പിന്നീട് ദുഖിപ്പിക്കുകയും ചെയ്യും. ജീവിതം തന്നെ പലവിധത്തിലുള്ള താപം. ഭർതൃഹരി പറഞ്ഞു നമ്മള് തപസ്സൊന്നും ചെയ്തിട്ടില്ലെങ്കിലും നല്ല വണ്ണം തപിച്ചു എന്നാണ്. കാലം പോയി കാലം പോയി എന്ന് പറഞ്ഞു കാലം ഒന്നും പോയില്ല്യ. ഇങ്ങനെ അനാദികാലമായി ഒഴുകി ക്കൊണ്ടിരിക്കുന്നു. പക്ഷേ നമ്മളാണ് പോയത്. നമ്മുടെ ആയുസ്സ് പോയി. ഓരോ പിറന്നാള് കഴിതുമ്പോഴും ഹാപ്പി ബർത്ഡേ ഒക്കെ ആഘോഷിക്കുമ്പോൾ ആലോചിച്ചു കൊള്ളണം ഒരു വർഷം പോയി. പിറന്ന ദിവസംങ്കിലും ഒരല്പം കരയണംന്നാണ്. ഭഗവാനേ ഒരു വർഷം പോയല്ലോ. എന്തു ചെയ്തു. കുറെ തിന്നുകയും ഉറങ്ങുകയും ചെയ്തതല്ലാതെ. അങ്ങനെ പറഞ്ഞു കരയണം
ത്രുടിർയ്യുഗായതെ ത്വാമപശ്യതാം
ത്രുടി ന്ന് വെച്ചാൽ കൈഞൊടുക്കുന്ന വേഗത്തിൽ യുഗം പോലെ തോന്നുന്നു ഭഗവാനെ കാണാതെ .
ഇത് കവിതയല്ല. ഇതിന്റെ ഒരല്പഭാവമെങ്കിലും വിരഹം വന്നാൽ ആ ജീവിതം ധന്യമായി.
ഭഗവാനേ ജീവിതമിങ്ങനെ പോകുന്നു. ആ ജീവിതത്തിന്റെ താപം അല്പം ശമിക്കണമെങ്കിൽ
ഇത് കവിതയല്ല. ഇതിന്റെ ഒരല്പഭാവമെങ്കിലും വിരഹം വന്നാൽ ആ ജീവിതം ധന്യമായി.
ഭഗവാനേ ജീവിതമിങ്ങനെ പോകുന്നു. ആ ജീവിതത്തിന്റെ താപം അല്പം ശമിക്കണമെങ്കിൽ
തവ കഥാമൃതം
കഥ എന്നാ സ്റ്റോറി എന്നർത്ഥംല്ല. പൃഥുമഹാരാജാവ് പറഞ്ഞു എനിക്ക് ഒരു പതിനായിരം ചെവി കൊണ്ട് കേൾക്കാനുള്ള ഭാഗ്യം തരിക. എന്തു കേൾക്കണം എന്ന്വാച്ചാൽ മഹാത്മാക്കൾ അവരുടെ ഹൃദയത്തിൽ ഏതൊരു ഭഗവദ് ആനന്ദത്തിനെ അനുഭവിക്കുന്നുവോ ആ ആനന്ദത്തിനെ വായ കൊണ്ട് പുറത്തേക്ക് വിടുമ്പോ അത് കുടിക്കാനായി ശരീരത്തിലുള്ള ഓരോ കോശവും ചെവി ആയിട്ട് മാറട്ടെ എന്നാണ്. അപ്പോ അങ്ങനെ ശ്രവണം ചെയ്തിട്ട് അത് കഥാമൃതം. ഇത് കേൾക്കുമ്പോൾ അമൃതാനന്ദം ഉണ്ടാക്കുന്നത് കൊണ്ട് കഥാമൃതം. അമൃതനാഡി എന്ന് പറയുന്ന ഒരു നാഡി നമ്മുടെ ഹൃദയത്തിലുണ്ട് എന്നാണ് യോഗികൾ പറയണത്. നല്ലവണ്ണം ബ്രഹ്മവിദ്യ ശ്രവിക്കാൻ സാധിക്കുമ്പോ ആ അമൃതനാഡി തുറക്കും അത്രേ. അത് ഹൃദയത്തിൽ തുറന്നു കഴിഞ്ഞാൽ എഴുപത്തി രണ്ടായിരം നാഡികളേയും ആപ്ലാവനം ചെയ്തു കൊണ്ട് അമൃതം ഉള്ളില് മുഴുവൻ പ്രവഹിക്കും എന്നാണ് ആചാര്യസ്വാമികൾ പറയണത്. ആ അമൃതം കേവലം കഥാശ്രവണം കൊണ്ട് സാധ്യാവും. നമുക്ക് തോന്നും നമ്മള് ഇത്രയൊക്കെ ഭാഗവതം ഒക്കെ കേട്ടുവല്ലോ. നമുക്ക് എന്താ ഉണ്ടാകാത്തത്. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. Everyone hears only very few listen. കേൾക്കൽ എന്നാ ചെവിയിൽ വീഴലല്ല. പക്ഷേ അന്തശ്രോത്രത്തിൽ വിഷയമാവണം. ഹൃദയമാകുന്ന ശ്രോത്രത്തിൽ വിഷയമാവണം. കഴുത്തിൽ കിടക്കുന്ന മാല കാണാനില്ല്യ എന്ന് പറയുന്ന ആൾക്ക് അതാ മാല എന്ന് കാണിച്ചു കൊടുത്തപോലെ കാണാൻ കഴിയണം ഉള്ളില്.
ശ്രീനൊച്ചൂർജി
*തുടരും. .*..lakshmi prasad
ശ്രീനൊച്ചൂർജി
*തുടരും. .*..lakshmi prasad
No comments:
Post a Comment