*രാസലീല 74*
കൃപാസിദ്ധാന്തികൾ പറയുന്നത്
ശ്രവണം കൊണ്ട് മാത്രം അനുഭൂതി ഉണ്ടാവും ന്നാണ്.
തവ കഥാമൃതം തപ്ത ജീവനം കവിഭീരിഡിതം
അതാര് സ്തുതിക്കണം കവികൾ. കവികൾ എന്നാൽ ഋഷികൾ . കവിത എഴുതുക എന്നൊന്നും ഒരു സമ്പ്രദായമില്ല്യ. തപസ്സു കൊണ്ട് വരികയാണ് കവിത. അല്ലാതെ കവിത എഴുതാനൊന്നും പറ്റില്ല്യ. മലയാളത്തിലെ കവികളെ ഒക്കെ വിമർശിച്ച സജ്ഞയൻ പറയും അയ്യോ. ..കവികൾ. കൊതുക് മൂട്ട പന്നി പെരുച്ചാഴി കവിക്കൂട്ടം എന്ന് അതിന്റിടയിൽ കൂടെ ചേർക്കും. എന്താണെന്നോ കവിത എഴുതുക എന്ന്വാച്ചാൽ അതിന്റെ കൂട്ടത്തിൽ പെടും അത്രേ. കവിത എഴുതേണ്ടതല്ല കവിത വരേണ്ടതാണെന്നാണ്. കവി എന്നാ ഋഷി. വാസ്തവത്തിൽ ഭഗവാനുള്ള പേരാണ് കവി. മനുഷ്യനുള്ള പേരല്ല.
കവിം പുരാണം അനുശാസിതാരം
അണോരണീയാം സമനുസ്മരരേദ്യ:
സർവ്വസ്യ ധാതാരമചിന്ത്യരരൂപം
ആദിത്യ വർണം തമസ: പരസ്താത്
എന്ന് ഗീതയിൽ കവി എന്ന പേര് ഭഗവാനാണ്. മന്ത്രദ്രഷ്ടാവായിട്ടുള്ളവരാണ് കവി. ആത്മസാക്ഷാത്ക്കാരം നേടിയ ജ്ഞാനികളാണ് കവികൾ. അങ്ങനെയുള്ള കവികളാൽ സ്തുതിക്കപ്പെടുന്നതും കല്മഷത്തിനെ ഇല്ലാതാക്കുന്നതുമായ ഭഗവദ്കഥാമൃതം ശ്രവണം ചെയ്താൽ ആര് അത് വാരിക്കോരിത്തരുന്നുവോ അങ്ങനെ ഉള്ളവരൊക്കെത്തന്നെ
ഭൂരിദാ: ഭൂരി
എന്നാൽ ധാരാളം കൊടുക്കുന്നവർ. വാരിക്കോരി കൊടുക്കുന്നവർ. അങ്ങനെ വാരിക്കോരി ക്കൊടുക്കുന്ന പരമഭാഗവതനായ ശ്രീശുകമഹർഷിയെപ്പോലുള്ളവരും അവര് ഭാഗ്യം ചെയ്തവരാണ്. അത് ശ്രവണം ചെയ്ത് രോമാഞ്ചം ഉണ്ടായി ജനങ്ങള് മതിമറന്നിരുന്നു പോകുന്നു. അങ്ങനെ ഇരിക്കുമ്പോ ആ കഥ മുഴുവൻ രൂപം പൂണ്ട് ഭഗവദ് ആനന്ദം തന്നെ രൂപം പൂണ്ട് സുന്ദരമായ രൂപം പൂണ്ട് ഞങ്ങളുടെ മുമ്പിൽ വന്ന് പ്രഹസിതം ഞങ്ങളെ നോക്കി ചിരിച്ചു.
പ്രഹസിതം പ്രിയ പ്രേമവീക്ഷണം.
ഭഗവാൻ പ്രേമവീക്ഷണം ചെയ്തതോ ഗോപികകളെ നോക്കി ചിരിച്ചതോ നമ്മളെ കൊണ്ട് ഭാവന ചെയ്യാൻ പറ്റില്ല്യ. അങ്ങനെ ഭാവന ചെയ്യണമെങ്കിൽ ഒരേ ഒരു ഉദാഹരണമേയുള്ളൂ. സമ്പൂർണമായ ആത്മനിഷ്ഠരായ ജ്ഞാനികളിൽ നിന്നും ഒരു കണ്ണ് കൊണ്ട് നോക്കുന്നതും അവര് മന്ദഹസിക്കുന്നതും ഹൃദയത്തില് ആനന്ദത്തോടുകൂടെ ചിരിക്കുന്നതും ഒക്കെ ഒരു പക്ഷെ ഭാഗ്യം കൊണ്ട് എവിടെയെങ്കിലുമൊക്കെ കാണാൻ സാധിച്ചിട്ടുണ്ടെങ്കിൽ കുറച്ചൊക്കെ ഭഗവാൻ മന്ദഹസിച്ചു പോയപ്പോൾ ഇവരെങ്ങനെ മോഹിച്ചു പോയി എന്ന് നമുക്ക് ഊഹിക്കാം.
രമണഭഗവാനെ കണ്ടവരൊക്കെ മോഹിച്ചു പോയി ഇരുന്നണ്ട്. അവര് പറയും ഒന്നും വേണ്ട ഭഗവാൻ ഇരിക്കുന്നതും നടക്കുന്നതും ഒക്കെ ഓർമ വന്നു കൊണ്ടേ ഇരിക്കണണ്ട്. അത് മതി.
പീലിച്ചുരുൾ മുടിയിൽ മണ്ണു നിറഞ്ഞും പുഷ്പം പോലെ വിരിഞ്ഞു നില്ക്കുന്ന അതി സുന്ദരമായ മുഖത്തോടുകൂടെ വൈകുന്നേരങ്ങളിൽ കാലി മേയ്ച് തിരിച്ചു വരുന്ന ആ കൃഷ്ണൻ ഞങ്ങളെ സ്മരം വീര യച്ഛസി. ധ്യാനം ഏർപ്പെടുന്നു ഞങ്ങൾക്ക്. ധ്യാനം എങ്ങനെ ഏർപ്പെടും. ഭഗവാൻ കൃപയാ വന്ന് ആകർഷിച്ച് ഹൃദയത്തില് ആ കാമം തരുമ്പോ വരും.ഇവിടെ കാമം എന്ന് പറഞ്ഞിരിക്കണത് അത് എല്ലാ മനുഷ്യർക്കും മനസ്സിലാകുന്ന പ്രാഥമിക വികാരം ആയതുകൊണ്ടാണ്. കാമിക്കുന്ന ആളുകൾ അവരുടെ സ്വാതന്ത്ര്യത്തിനല്ല കാമിക്കുന്നത്. കാമിക്കുന്ന ആളിന്റെ സൗന്ദര്യം കൊണ്ട് കാമിച്ചു പോകാണ്.
നമുക്ക് മെഡിറ്റേഷൻ ഒക്കെ unnatural ആയിട്ട് ഇരിക്കാൻ കാരണം നമ്മളുടെ സ്വാതന്ത്ര്യത്തിന് ചെയ്തു നോക്ക്വാണ്. ഒരു ഫോട്ടോ വെച്ച് അതിനെ കാല് മുതൽ തല വരെ നോക്ക്വാ തല മുതൽ കാല് വരെ നോക്ക്വാ. കുറേ ദിവസം മെനക്കെട്ടു. അവസാനം ഒന്നും നടക്കിണില്ല്യ. വിട്ടിട്ട് പോയി. എന്താച്ചാൽ അതില് ആകർഷണം വരണില്ല്യേ. അത് നമ്മളെ കർഷിക്കണില്ല്യ മറിച്ച് ഭഗവാൻ കൃപയാ നമ്മള് കരഞ്ഞു പ്രാർത്ഥിച്ച് ഏതെങ്കിലും വിധത്തിൽ ദർശനം തന്ന് മോഹിപ്പിച്ചാൽ ഈ ജീവൻ മറക്കണംന്ന് വിചാരിച്ചാലും മറക്കാൻ പറ്റില്ല്യ. ഗോപികകൾ തന്നെ പറയുന്നു. ഞങ്ങൾക്ക് മറക്കാൻ വയ്യന്നാണ്. എങ്ങനെ മറക്കും. മറക്കാൻ സാധിച്ചിട്ടു വേണ്ടേ.
മനസി ന: സ്മരം വീര യച്ഛസി
പ്രണത കാമദം പത്മജാർച്ചിതം
ധരണി മണ്ഡനം ധ്യേയമാപദി
ചരണപങ്കജം ശന്തമം ച തേ
രമണ ന: സ്തനേഷ്വ: അർപ്പയാധിഹൻ.
ഹേ രമണാ, ഞങ്ങളുടെ സ്തനങ്ങളിൽ ആ പാദം വെയ്ക്കുക. ഉള്ളിലുള്ള അജ്ഞാനത്തിനെ മുഴുവൻ നീക്കുന്നതും ശാന്തിയെ (ശാന്തി എന്നാ ജ്ഞാനം ജ്ഞാനത്തിലേ ശാന്തി ഉണ്ടാവുള്ളൂ. ശാന്തി ആത്മാവിന്റെ സ്വരൂപമാണ്. ശാന്തി എന്നത് വരവ് പോക്ക് ഉള്ളതല്ല. ബാക്കി എല്ലാ വികാരങ്ങളും വരവ് പോക്ക് ഉള്ളതാണ്. ശാന്തിയെ നമ്മൾ കാമകോപങ്ങൾ കൊണ്ട് മറയ്ക്കും. പക്ഷേ മറഞ്ഞാലും അതിന് പുറകിൽ ശാന്തി ഇണ്ട്. ശാന്തിയിൽ എത്ര നേരം വേണമെങ്കിലും ഇരിക്കാം. അത് നമ്മുടെ സഹജ സ്വഭാവമാണ്. അതിനെ കാണിച്ചു തരൽ അതിന്റെ പേരാണ് ഗുരുവിന്റെ ദീക്ഷ എന്ന് പറയണത്. ആ ശാന്തിക്ക് തടസ്സമായി ഉള്ളിൽ അനേക വികാരങ്ങൾ ഉണ്ടായി ക്കൊണ്ടിരിക്കുന്നു. ആ വികാരങ്ങളൊക്കെ നീക്കി ശാന്തിയെ തരുന്നതായ അവിടുത്തെ ചരണപങ്കജത്തിനെ ഹൃദയത്തിൽ വെയ്ക്കൂ ഭഗവാനേ
ശന്തമം ച തേ
രമണ ന: സ്തനേഷ്വ: അർപ്പയാധിഹൻ.
ശാന്തിയെ തരുന്നതായ ആ ചരണപങ്കജത്തിനെ ഞങ്ങളുടെ സ്തനത്തിൽ വെയ്ക്കുക.
ശ്രീനൊച്ചൂർജി
*തുടരും....*

No comments:
Post a Comment