Saturday, November 10, 2018

ദേശീയ പതാകയോട് ഭക്തി തോന്നി ഒരാള്‍ ആദരിക്കുന്നത് രാജ്യത്തോടുള്ള സ്നേഹംകൊണ്ടാണ്.  അത് അന്ധവിശ്വാസം അല്ലാതാകുന്നത് സ്നേഹം സത്യം ആയി ഉള്ളില്‍ അനുഭവപ്പെടുന്നതിനാലാണ്.

 സ്നേഹിക്കുന്ന വ്യക്തിയുടെ സ്മരണയുണര്‍ത്തുന്ന അടയാളങ്ങള്‍ കാണുമ്പോള്‍ ഉള്ളില്‍ സ്നേഹം നിറയുന്നു. അത് ഭക്തിയായും ആദരവായും പ്രകടമാകും. ലോകം മുഴുവന്‍ സ്വന്തം ആത്മാവില്‍ പ്രകാശിക്കുന്നതായി ദര്‍ശിച്ച ഋഷിമാര്‍ സ്വന്തം ശരീരത്തെ എന്നപോലെ സര്‍വ്വതിനെയും കണ്ടാരാധിക്കുകവഴി തന്നെത്തന്നെ സ്നേഹിച്ചിരുന്നതായി കാണാം. 

ഉള്ളില്‍ സ്നേഹം ഉളവാകുമ്പോള്‍ നാം എല്ലാ വിഗ്രഹങ്ങളെയും പൂജിക്കും.  ഉള്ളില്‍ സ്നേഹം ഇല്ലാതാകുമ്പോഴാണ് കണ്ണില്‍ കാണുന്ന വിഗ്രഹങ്ങളെ നിര്‍ദ്ദയം അരിഞ്ഞുവീഴ്ത്താന്‍ ഒരാള്‍ക്ക് സാധിക്കുന്നത്.  ആസ്തികന് ഒന്നിനെയും കൊല്ലാനാകില്ല.  എന്നാല്‍ നാസ്തികനത് സാധിക്കുന്നു!

സൂര്യനില്‍ പിതാവായ ശിവനെയും ചന്ദ്രനില്‍ മാതാ ശ്രീ പാര്‍വ്വതിയെയും കണ്ടാരാധിക്കുന്ന ഭക്തര്‍ക്ക് ശീതോഷ്ണങ്ങള്‍ ഒരുപോലെ  ഭക്തിപൂര്‍ണ്ണമായിരിക്കുന്നു.  ശീതോഷ്ണങ്ങളുടെ സമ്മേളനത്തില്‍ മണ്ണില്‍ ഉയിര്‍ക്കൊള്ളുന്ന ഒരു ചെറു പ്രാണിയില്‍പോലും അവര്‍ അര്‍ദ്ധനാരീശ്വരനെ കണ്ടാരാധിക്കുന്നു.  ഭക്തിയാകട്ടെ സ്നേഹമാകട്ടെ ജ്ഞാനമാകട്ടെ അത് ഒരാളുടെ സ്വാനുഭവത്തിലാണ് സത്യമായിരിക്കുന്നത്.  മറ്റൊരാളിന്‍റെ അനുഭവത്തെ നിര്‍ണ്ണയിക്കുവാന്‍ യുക്തിയ്ക്ക് സാധിക്കില്ല.
ഓം.krishnakumar kp

No comments: