ഈശ്വര സ്മരണ
--------------------
വിഷയങ്ങളിൽ ആസക്തിയും പ്രവർത്തിയും വളർന്നിരിയ്ക്കുമ്പോൾ ഒരാൾക്കീശ്വരനെ സ്മരിക്കാനോ സേവിയ്ക്കാനോ കഴിയില്ല. അതിനാൽ വിഷയങ്ങളിൽ നിന്നും കേവലം നിവർത്തിച്ച മനസ്സിൽ മാത്രമേ ഈശ്വര പ്രേമം അങ്കുരിയ്ക്കൂ. വിഷയങ്ങളിൽ നിന്നകലാനും വൈരാഗ്യം വളരാനും ഈശ്വരനോടടുക്കുവാനും പറ്റിയവയാണ് ആപത്തുകൾ .രോഗം. ദാരിദ്ര്യം, മറ്റു തരത്തിലുള്ള ക്ളേശങ്ങൾ എന്നിവയുണ്ടാവുമ്പോൾ സ്വാഭാവികമായിത്തന്നെ ഒരാളുടെ മനസ്സ് ഈശ്വരങ്കലേൽക്കുയരും. വിവേകിയായ മനുഷ്യന് പൌരുഷം കൊണ്ട് രക്ഷപ്പെടാൻ കഴിയാത്ത ആപത്തുകളുണ്ടാവുന്നുവെന്നതൊരനുഗ്രഹമാണ്. എന്തുകൊണ്ടെന്നാൽ വേഗത്തിൽ അയാളുടെ ചിത്തം ഈശ്വരനിൽ സമ്പൂർണ്ണ ശരണാഗതി ചെയ്യും. കുന്തീ ദേവി ഭഗവാനോട് തങ്ങൾക്കാപത്തുകളെ തരണേ എന്നു പ്രാർത്ഥിച്ചതായി ഭാഗവതത്തിൽ പറയുന്നു.നാരായണീയമെഴുതിയ മേൽപ്പത്തൂർ ഭട്ടതിരിപ്പാട് തനിയ്ക്കു നേരിട്ട രോഗങ്ങളെ അനുഗ്രഹങ്ങളായി അനുസ്മരിച്ചിട്ടുണ്ട്. വിവേകമുള്ള ഒരാൾക്ക് ആപത്തുകൾ ശാപമല്ല. ഈശ്വര ശരണാഗതിയ്ക്കുള്ള ഉപാധികളാണെന്നാണ് അതിൽ നിന്നും മനസ്സിലാവുന്നത്. അതിനാൽ അവിചാരിതങ്ങളായി വല്ല ആപത്തുകളും നേരിട്ടാൽ അതിൽ വ്യസനിയ്ക്കുകയോ പരിഭ്റമിയ്ക്കുകയോ ചെയ്യാതെ കൂടുതൽ ഈശ്വരഭജനം ചെയ്യുകയും ഈശ്വരനെ ശരണം പ്രാപിക്കുകയുമാണ് ചെയ്യേണ്ടത്. നിഷ്കളങ്ക ഭക്തിയോടു കൂടി ഭഗവാനെ ശരണം പ്രാപിക്കുമ്പോൾ ഭഗവദനുഗ്രഹം കൊണ്ട് ആപത്തിൽ നിന്നു രക്ഷപ്പെടുകയും കൂടുതൽ ഭഗവാനോടടുക്കുകയും ചെയ്യും.നിർഭയനാണ് ഭക്തൻ. ഈശ്വരനിലുള്ള സമ്പൂർണ്ണ വിശ്വാസം ഭക്തനെ ധീരനാക്കുന്നു. ഏതോരു വിഷമഘട്ടത്തിലും ഭക്തൻ ഭഗവാനെ മറക്കുന്നില്ല. ഈശ്വരവിശ്വാസത്താലും അപാരമായ ഭഗവൽ പ്രേമത്താലും അദ്ദേഹത്തിന്റെ സകല കരണങ്ങളും വികസിയ്ക്കുന്നു. ആപത്തുകളെ ധീര ധീരം എത്യക്കാനുള്ള കഴിവുണ്ടാവുന്നു. ജഗത്തിനെ ഭഗവാന്റെ മഹിമയായും ജഗത്തിലെ സംഭവങ്ങളെ തന്റെ ഈശ്വരന്റെ പ്രിയപ്പെട്ട ലീലകളായും മാത്രമേ ഭക്തനു കാണാൻ സാധിക്കു.അതിനാൽ ഏതൊരു സംഭവത്തിലും ആദരവും ബഹുമാനവുമല്ലാതെ ഒന്നിലും ഭക്തന് അവജ്ഞയോ, വെറുപ്പോ, ഭയമോ ഇല്ല.ജഗദ് വ്യവഹാരങ്ങളുടെ മദ്ധ്യത്തിലെത്തുമ്പോൾ ഈശ്വര ലീലകളിൽ മുങ്ങി ഉന്മത്തനാവുകയാണ് ഭക്തൻ.അവിടുത്തെ ഓരോ ലീലയേയും അമൃതായമാനമായ ദിവ്യാനുഭൂതിയായി അനുഭവിക്കുന്നു ഭക്തൻ. അതിനാൽ മരണത്തിനു പോലും ഭക്തനെ ഭയപ്പെടുത്താനോ, ചലിപ്പിക്കാൻ പോലുമോ സാധ്യമല്ല. സ്വർഗ്ഗ നരകങ്ങളും ഈശ്വരന്റെ വിഭൂതികളാണ്. അതിനാൽ അവയിൽ ഭേദബുദ്ധി പോലും ഭക്തനുണ്ടാവുന്നില്ല. അഹോ ഇതാണ് ഭക്തിയുടെ മഹിമ .ഒന്നിലും ഭേദബുദ്ധിയില്ലാത്ത ഭക്തനു ശത്രു മിത്ര ഭാവങ്ങളുണ്ടാവാത്തതിൽ അത്ഭുതപ്പെടാനില്ല.ആരിലും പ്രത്യേകമായ മമതയോ അവജ്ഞയോ ഇല്ല ഭക്തന് .എല്ലാവരിലും ഈശ്വര തത്വത്തെ കാണുന്നതിനാൽ ആദരവും ബഹുമാനവും സ്നേഹവും മാത്രമാണ് എല്ലാവരിലുമുള്ളത്. ഈ ഭാവം വളർന്നു വളർന്നു ക്റമേണ അഭേദമായ ഈശ്വരഭാവം എല്ലാറ്റിലും എല്ലാവരിലും കാണാൻ തുടങ്ങുന്നു.ഭക്തൻ ധന്യ ധന്യനും ചരിതാർത്ഥനുമാവുന്നു .യോഗത്തിന്റെയും ജ്ഞാനത്തിന്റെയുമെല്ലാം ഫലം ഭക്തി ഒന്നുകൊണ്ട് വന്നു ചേരുന്നു.കാലം കൊണ്ടു സിദ്ധനും മുക്തനും സാക്ഷാൽ ഈശ്വര സ്വരൂപൻ കൂടിയായിത്തീരുന്നു ഭക്തൻ.ഭക്തിയുടെയും ഈശ്വരവിശ്വാസത്തിന്റെയും മഹിമ അപാരം തന്നെ .
ഹരേ ഹരേ കൃഷ്ണ.

No comments:
Post a Comment