Saturday, November 03, 2018

കര്‍മ്മകൗശലം
പ്രായംചെന്ന ഒരു മുത്തശ്ശന്‍ കുട്ടികളുടെ കൂടെ ക്രിക്കറ്റു കളിക്കാന്‍ കൂടി; കുറെനേരം അവരോടൊപ്പം, അവരിലൊരാളായി തിമിര്‍ത്തുകളിച്ചു. കുറെ റണ്ണടിച്ചുകൂട്ടിയപ്പോഴും ഔട്ടായപ്പോഴും സ്വന്തം ടീം ജയിച്ചപ്പോഴും തോറ്റപ്പോഴും, ചിലസമയത്ത് കുട്ടികള്‍ കളിയെച്ചൊല്ലി തര്‍ക്കിച്ചപ്പോഴും കളിയിലുള്ള സന്തോഷം വിടാതെ കളിച്ചു.
കുറേക്കഴിഞ്ഞു കളിസ്ഥലത്തുനിന്നു കയറിപ്പോരുകയും ചെയ്തു.
കര്‍മ്മത്തെ ജയമോ തോല്‍വിയോ ഇല്ലാത്തതും, എന്നാല്‍ ചെയ്യുമ്പോള്‍ ആനന്ദമുള്ളതുമായ വെറുമൊരു കളിയായിച്ചെയ്യാന്‍ പഠിക്കണം; അതോടൊപ്പം ആ കളിയില്‍നിന്നും എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ പിന്‍വലിയാന്‍ തക്ക വിശേഷം ഉണ്ടാവുകയും വേണം. ഇതിന് കര്‍മ്മകൗശലം എന്നുപേര്. ഇങ്ങനെ ചെയ്യുമ്പോള്‍ കര്‍മ്മമോ കര്‍മ്മഫലമോ ഒരുതരത്തിലും അയാളെ ബാധിക്കുകയോ ബന്ധിക്കുകയോ ചെയ്യുന്നില്ല.

No comments: