ഹരേ ഗുരുവായൂരപ്പാ .. കണ്ണന്റെ ബാലമുകുന്ദ രൂപം .. കാലിൻമേൽ കാൽ കയറ്റി വെച്ച് പൊന്നോട കുഴൽ കൈയ്യിൽ പിടിച്ച ഭാവം .... ചുറ്റും വനമാലയാൽ അലങ്കരിച്ച അതി മനോഹര രൂപം ഹരേ ഹരേ......
പുറത്ത് ഏകാദശി സംഗീതോത്സവം .... ഗോപാല എന്ന കീർത്തനം മുഴങ്ങുന്നു ഹരേ ഹരേ......
ആറാമത്തെ മന്ത്രം ഈശാവാസ്യോപനിഷത്തിലെ.....
'യസ്തു സർവാണി ഭൂതാനി ആത്മന്യേവാനു പശ്യതി
സർവഭൂതേഷു ചാത്മാനം തതോ ന വിജുഗുപ്സതേ"
സർവഭൂതേഷു ചാത്മാനം തതോ ന വിജുഗുപ്സതേ"
ആര് സർവപ്രാണികളിലും പരമാത്മാവിനെ ദർശിക്കുകയും സർവപ്രാണികളെയും പരമാത്മാവിൽ ദർശിക്കുകയും ചെയ്യുന്നു അവർ ഒരാളെയും നിന്ദിക്കുന്നില്ല.....
ഇതാണ് ഭാഗവത തത്വം ... ഭാഗവതം നമ്മെ ഇങ്ങനെയാവാനാണ് പ്രേരിപ്പിക്കുന്നത്. ജീവിതം ഭയരഹിതമാവാൻ ഈ രഹസ്യം പരിശീലിച്ചാൽ മതിയാവും. ഗുരുവായൂരപ്പനും ഈ ഭാഗവത തത്വമാണ് നേരിൽ നമ്മൾക്ക് കാണിച്ചു തരുന്നത് ഗുരുവായൂർ ഏകാദശി മഹോത്സവത്തിന്റെ ചടങ്ങിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കും കേശവൻ എന്ന ആനക്കും തുല്യ പ്രാധാന്യം ആണ്. അമ്പലത്തിനുള്ളിൽ ആന മുതൽ പ്രാവ് വരെ ഭഗവാന്റെ ആശ്രിതൻമാരാണ്......
രമണാശ്രമത്തിൽ അടുത്തുള്ള വീട്ടിൽ അവർ ഒരു മയിലിനെ വളർത്തിയത്രെ! ചെറു പ്പത്തിൽ എല്ലാവരോടും അടുത്ത മയിൽ ക്രമേണ വിട്ടിൽ വരുന്നവരെ ആക്രമിക്കാൻ തുടങ്ങി. ഉടമസ്ഥന്റെ അപേക്ഷ പ്രകാരം ആശ്രമത്തിൽ നിന്നും പോയ ജീവനക്കാർ അതിനെ വളരെ ലാഘവത്തോടെ പിടിച്ചു ആശ്രമത്തിൽ എത്തിച്ചു. അവിടെ ആ മയിൽ വളരെ ശാന്തനായി കറങ്ങി നടക്കുന്നുവത്രെ! ....
ചട്ടമ്പിസ്വാമികളും സർവപ്രാണികളോടും സുഹൃത്ത് ഭാവം കൊണ്ടു നടന്ന മഹാത്മാവായിരുന്നു. ഒരു വീട്ടിൽ ശല്യക്കാരനായ എലിയെ ശാസിച്ച് അവിടെ എലി ശല്യം ഇല്ലാതാക്കിയ ചരിത്രം പ്രസിദ്ധമാണ്.....
ഹരേ ഗുരുവായൂരപ്പാ ഞങ്ങളെയും ഭക്തിയുടെ പരമോന്നത ഭാവത്തിലേക്ക് ഉയർത്തണമ്മേ ....ഗോവിന്ദാ....
sudhir chulliyil
No comments:
Post a Comment