പതിവുപോലെ തന്നെ മനസ്സ് അലയാൻ തുടങ്ങി. ശീലം കൊണ്ട് കുറച്ച് നേരം രാഷ്ട്രീയത്തിലും സമകാലിക പ്രശ്നങ്ങളിലും ചുറ്റി നടന്ന് ക്ഷീണിച്ച്, ഭഗവത് കാരുണ്യത്താൽ, ഭഗവാനിലേക്ക് തിരിഞ്ഞു. ഹാവൂ എന്തൊരു തണുപ്പ്! കണ്ണടച്ചപ്പോൾ അതാ
ഒരു മുഖാരവിന്ദം, അതി മനോഹരം. ആരാണത്? അരവിന്ദcലാചനൻ. ഒന്നുകൂടി നോക്കി! അതാ വിരിയുന്ന കമലദളശോഭയാർന്ന കവിൾത്തടങ്ങൾ ! താമരയിലയുടെ ശോഭയാർന്ന ചുണ്ടുകൾ! അതാ പാണിപങ്കജങ്ങൾ, പോര, പത്മം ഏന്തിയ പാണി. പിന്നെ അതാ നമുക്കേറ്റവും പ്രിയപ്പെട്ട പങ്കജാംഘ്രി അതിമനോഹരമായി പിണച്ചു വെച്ചിരിക്കുന്നു! വക്ഷസ്സിൽ പത്മപത്രവിശാലാക്ഷിയായ മഹാലക്ഷ്മി പത്മാസനം ഉപേക്ഷിച്ച് വിളങ്ങുന്നു. കൂടെ, മാറിൽ വാടാത്ത താമരമാല വനമാലയോടൊപ്പം ആടിക്കളിക്കുന്നു. പത്മനാഭൻ നാഭിയിലെ പത്മത്തേയും പത്മജനേയും തത്ക്കാലം മറച്ച് മഞ്ഞപ്പട്ട് ചാർത്തിയിരിക്കുന്നു.

ആ പാദപത്മങ്ങളിൽ വീണ് വീണ് ഞാൻ നമസ്ക്കരിച്ചു. ഭഗവാനോട് വിനയപൂർവ്വം ചോദിച്ചു: ഭഗവാന് എന്തുകൊണ്ടാണ് താമര ഇത്ര പ്രിയം ?
ഭഗവാൻ പറഞ്ഞു: താമര ഈ ദൃശ്യപ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്നു. അതിലെ ഇതളുകൾ ബ്രഹ്മാണ്ഡങ്ങൾ. അതിന്റെ നിറം മായ. കർണ്ണികയും പൂമ്പൊടിയും ഈ പ്രപഞ്ചത്തിലെ അസ്ഥിരമായ വിഷയങ്ങളും വാസനകളും. ഞാൻ ഈ പ്രപഞ്ചമാകുന്ന താമരയിൽ, മായയാൽ, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്നു. അതിനാൽ ആണ് എനിക്ക് താമര ഇത്ര ഇഷ്ടം' . താമര അനശ്വരമല്ലാത്ത പോലെ , ഞാനാകുന്ന ചൈതന്യത്തിന്റെ അഭാവത്തിൽ ഈ ലോകവും നശ്വരം! അതിനാൽ അറിവുള്ളവർ എന്നെ അരവിന്ദ മോഹനൻ എന്ന് വിളിക്കുന്നു!

ഞാൻ ആ പങ്കജാംഘ്രിയിൽ വീണു കിടന്നു !.
Savithri puram
No comments:
Post a Comment