*എരിക്കിലയുടെ മാഹാത്മ്യം*
ശരശയ്യയിൽ എരിഞ്ഞുയർന്ന പശ്ചാത്താപത്തിന്റെ ദുഃഖ:സ്മൃതികൾ. എരിഞ്ഞടങ്ങാൻ പ്രായശ്ചിത്തമായി എരിക്കിലയും...
ഭാരതയുദ്ധം അവസാനിച്ചു
പല വീരയോദ്ധാക്കളും കൊല്ലപ്പെട്ടു... കൗരവപ്പട അപ്പാടെ തകർന്നടിഞ്ഞു. അധർമ്മത്തിനെതിരെ ധർമ്മപക്ഷം തന്നെ വിജയിച്ചു.
എല്ലാം കണ്ട് ഭീഷ്മ പിതാമഹൻ ജീവനോടെ ശരശയ്യയിൽ കിടക്കയാണ്. താൻ ഇച്ഛിക്കുന്ന സമയത്തെ മരണം വരിക്കുവെന്നെ വരവുമുണ്ടല്ലോ.....!. അതു കൊണ്ടു തന്നെ ഉത്തരായണം പിറന്ന ശേഷം ജീവൻ വെടിയാമെന്നാണ് ഭീഷ്മപിതാമഹൻ കരുതിയിരുന്നത്.....
ശരശയ്യയിൽ എല്ലാം ഓർത്തുകൊണ്ട് അങ്ങിനെ വേദന കടിച്ചമർത്തി കിടക്കയാണ്... അതിനിടയിലാണ് വ്യാസമഹർഷി അവിടെയെത്തിയത്. ശരക്കുട്ടിൽ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭീഷ്മരെക്കണ്ട് വ്യാസഭഗവാൻ വിഷമിച്ചു അവിടെ തന്നെ നിൽക്കയാണ്...
മൗനത്തിലാണ്ട വിങ്ങിപ്പൊട്ടുന്ന ദുഃഖ നിമിഷങ്ങൾ... ഈ അവസ്ഥയിൽ ഭീഷ്മരോട് എന്ത് സുഖാന്വേഷണമാണ് വ്യാസഭഗവാന് നടത്താനാവുക... ആ നീണ്ട മൗനത്തിന് ഭംഗം വരുത്തിയത് പിതാമഹൻ തന്നെയാണ്.
അദ്ദേഹം ചോദിക്കുകയാണ്.....
വ്യാസാ,
എനിക്കു നിത്യ സൗഖ്യത്തിനുള്ള മാർഗ്ഗം ഇനി നിങ്ങൾക്കേ പറഞ്ഞു തരാനാകൂ എന്നത്
എനിക്ക് നന്നായറിയാം. കഴിഞ്ഞതെല്ലാം ഓർക്കുമ്പോൾ വല്ലാത്ത വേദന ആ വേദനയിൽ ഈ ശരങ്ങളുടെ കൂർത്ത മുനകളൊന്നും ഒന്നുമേയല്ലതാനും, എന്റെ ഈ മനോബലവും ക്ഷമയും കണ്ട് ലോകം അത്ഭുതപ്പെടുകയാണ്.
ഉത്തരായണം പിറക്കാനാണ് ഈ ശരശയ്യയിൽ ജീവൻ വെടിയാതെ ഇങ്ങനെ ഞാൻ കിടന്നത്
എന്നാൽ ഉത്തരായണം പിറന്നിട്ട് ഒരു മാസമായില്ലേ മകരം കഴിഞ്ഞു കുഭം പിറന്നില്ലേ
എന്നിട്ടും എന്റെ ആഗ്രഹമറിഞ്ഞിട്ടും ഈ മരണമെന്താണ് എന്നെ പുൽകാത്തത്.
എനിയും എത്ര കാലം ശരശയ്യയിൽ കിടന്ന് ഈ ദുരിതമിങ്ങനെ അനുഭവിക്കേണ്ടി വരും
വ്യാസഭഗവാൻ എന്തു പറയാനാണ് എല്ലാം കേട്ടുകൊണ്ടിരിക്കയാണ്.
ഹേ വ്യാസാ ,
ഞാൻ ചെയ്ത ഏത് പാപത്തിനാണ് ഇനിയും പരിഹാരം ചെയ്യേണ്ടത്? അതെനിക്ക് ദയവായി പറഞ്ഞു തന്നാലും " ഞാനെന്റെ കർമ്മങ്ങളെല്ലാം ഒന്നവസാനിപ്പിച്ചോട്ടെ." നിത്യസൗഖ്യം എനിക്ക് വിധിച്ചിട്ടില്ലേ ?"
എല്ലാം കേട്ട് വ്യാസൻ പറഞ്ഞു:
"നമ്മൾ ദുഷ്കർമ്മങ്ങൾ ഗരീരം കൊണ്ടോ മനസ്സുകൊണ്ടോ വാക്കു കൊണ്ടോ ഇന്ദ്രിയങ്ങൾ കൊണ്ടോ ഒന്നും ചെയ്യണമെന്നില്ല.....
അപരന്മാർ ചെയ്യുന്ന പാപകർമ്മങ്ങൾ കണ്ടിട്ടും കേട്ടിട്ടും അവസരമുണ്ടായിട്ടും അത് തടയാതെ കാഴ്ചക്കാരനായി 'കേൾവിക്കാരനായി നിന്നാലും മതി അതും മഹാപാപം തന്നെയാണ് "
വാസന്റെ വാക്കുകൾ കേട്ട പിതാമഹൻ എല്ലാം മനസ്സിലാക്കി കണ്ണീർ വാർത്തുകൊണ്ട് പറഞ്ഞു
തുടങ്ങി.
മഹർഷേ,
"എല്ലാം എനിക്ക് മനസ്സിലായി എന്തിനെല്ലാം ഞാൻ സാക്ഷിയായി അനങ്ങാതെ ഉരിയാടാതെ ചെറുവിരൽ അനക്കാതെ നിന്നിരിക്കുന്നു.
വല്ലതും ചെയ്യാൻ കഴിഞ്ഞോ?,
തടയാൻ ശ്രമിച്ചൊ?
ഒന്നിനും തുനിഞ്ഞില്ല.
ഇല്ല ഇല്ല എന്നു തന്നെയാണുത്തരം
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ എന്റെ മനസ്സിനെ ഉലയ്ക്കുകയാണ്
മഹർഷേ,
"പഞ്ചാലിയെ സഭയിൽ വച്ച് വലിച്ചിഴച്ചു വസ്ത്രമുരിയുമ്പോൾ അവൾ എന്നെയും ദ്രോണരെയും ധൃതരാഷ്ട്രരേയും മാറി മാറി നോക്കിയ ആ ദയനീയനോട്ടം,
അതിന് ഈ അമ്പുക്കളേക്കാൾ മൂർച്ചയുണ്ടായിരുന്നില്ലേ?
ആ പാവം രാജകുമാരിയെ ഞാനപ്പോൾ രക്ഷിച്ചില്ല ഞാൻ മൗനമായി ഇരിക്കകയല്ലേ ചെയ്തത്.
മഹാപാപമായിപ്പോയി.
എന്നാൽ വസുദേവൻ ദ്രൗപതിയുടെ മാനം ഞൊടിയിടയിൽ വിളി കേട്ട ക്ഷണം കാത്തു. അവിടെ അപ്പോൾ ശരിക്കും എന്റെ മാനമല്ലെ തൊലിയുരിക്കപ്പെട്ടത്.?
അന്ന് അത് അറിയേണ്ടതല്ലേ.?
ആ പാപത്തിന് എന്ത് പരിഹാരമാണുള്ളത്? ഈ ശരശയ്യയൊന്നും അതിന് മതിയാകില്ല... പിന്നെയെങ്ങിനെ എനിക്ക് നിത്യ സൗഖ്യം ലഭിക്കാനാണ് അല്ലേ മഹർഷേ?"
എല്ലാം കേട്ട വ്യാസഭഗവാൻ പറഞ്ഞു.
"വിഷമിക്കേണ്ട നിങ്ങളുടെ മനസ്സിൽ എരിയുന്ന ഈ പശ്ചാത്താപമെന്ന പ്രായശ്ചിത്തം ഒന്നു മാത്രം മതം ആ പാപക്കറകളെ വെന്തുവെണ്ണീറാക്കി വിശുദ്ധമാക്കാൻ എന്നാൽ. ശരീരം കൊണ്ടനുഭവിക്കേണ്ടത് അനുഭവിച്ചു തീർക്കുക തന്നെ വേണം. "
അതിന് പിതാമഹന്റെ മറുപടി ഇങ്ങനെ ആയിരുന്നു....
മഹർഷേ,
"എത്ര ശരിയാണ്, "കൃഷ്ണാ, ദ്വാരകനാഥാ " എന്നെ രക്ഷിക്കു "എന്ന ദ്രൗപതിയുടെ നിലവിളി കേട്ടുകൊണ്ടിരുന്ന എന്റെ ഇരുചെവികളും
അവളുടെ ആ ദയനിയാസ്ഥ കണ്ടു കൊണ്ടിരുന്ന എന്റെ രണ്ടു കണ്ണുകളും കൗരവരോട് അരുത് എന്ന് പറയാതെ നിശബ്ധമായിപ്പോയ എന്റെ നാക്കും, വായും ബലമുണ്ടായിട്ടും തടയാതിരുന്ന എന്റെ ഈരണ്ടു വീതമുള്ള കൈകാലുകളും എല്ലാം അടങ്ങിയ ഈ ശരീരം ആ പാപത്തിന്റെ ശിക്ഷ അനുഭവിച്ചേ മതിയാകൂ.....
ഹേ വ്യാസമഹർഷേ, "'ദയവായി ഈ ക്ഷണംതന്നെ എന്നെ ചുട്ടെരിക്കൂ. വെറും അഗ്നി പോരാ
അതിലും കഠിനമായ വലിയ സൂര്യതാപം തന്നെ വേണ്ടി വരും... അങ്ങയുടെ തപശക്തികൊണ്ട് സൂര്യതാപംകോരി ഒഴിക്കൂ: അതോടെ ഞാൻ തീർന്നുകൊള്ളാം...
വയ്യ ഇനിയും വയ്യ, ഓർക്കുന്തോറും കഠിനമായി ആ വേദന ഏറി വരികയാണ്.
ഭീഷ്മർക്ക് കാര്യങ്ങൾ എല്ലാം വ്യക്തമായി മനസ്സിലായി കഴിഞ്ഞിരിക്കുന്നുവെന്ന് വ്യാസ ഭഗവാന് ബോദ്ധ്യമായി....
അതിനാൽ അദ്ദേഹം ഉടനെ തന്നെ ഇങ്ങനെ പറഞ്ഞെഴുന്നേറ്റു " ഇതാ ഞാനിപ്പോൾ സൂര്യതാപം കൊണ്ടുവന്നേൽപ്പിക്കാം. സൂര്യതാപം പ്രതീക്ഷിച്ചുനിന്ന ഭീഷ്മരുടെ അടുത്തേക്ക് എരിക്കിന്റെ ഇലകളാണ് വ്യാസൻ കൊണ്ടുവന്നത്....
"എന്തിനാണീ ഇലകൾ, എന്താണിതിന്റെ പേര് " ഭീഷ്മർ ചോദിച്ചു.
"അർക്കപത്രം" ആണിത് അർക്കൻ എന്നാൽ സൂര്യൻ എന്നല്ലേ അർത്ഥം സൂര്യപത്രം എന്നും പറയാം...... ലോകരെല്ലാം എരിക്കിനെ കുപ്പച്ചെടിയെന്നാണ് പറയാറ്....., എന്നാൽ എരിക്കിലയിലാണ് സൂര്യന്റെ ശരിക്കുള്ള സാരം നിറത്തിരിക്കുന്നത്.
സൂര്യപ്രകാശം ശക്തിയായി ലഭിക്കുന്ന വരണ്ട ഉഷ്ണപ്രദേശങ്ങളാണ് എരിക്കിന്റെ ആവാസ കേന്ദ്രങ്ങൾ... സൂര്യന്റെ സാരമാണ് അതിൽ നിറയെ.
നല്ലൊരു മരുന്നാണ് വാതത്തിനും അസ്ഥിവേദനക്കും സന്ധിവേദനക്കും, ഉൻമാദത്തിനും മറ്റും ഇതൊരു ഉത്തമ ഔഷധമാണ്, സൂര്യാംശം നിറയെയുള്ള ഇലകളാണിതിന്റെ മഹനീയത.....
അതുകൊണ്ടാണ് സൂര്യചന്ദ്രൻമാർ കണ്ണുകൾ എന്നതിലുപരി എല്ലാവരെയും പ്രതീക്ഷത്തിൽ അറിയിക്കുന്നതിനായി ചന്ദ്രനെ ശിരസ്സിൽ ധരിക്കുന്ന പരമേശ്വരൻ സൂര്യനെ ധരിക്കുന്നതിന്റെ സൂചകമായി എരിക്കിന്റെ ഇല വസ്ത്രമായി ധരിക്കുന്നത്. അതിനാൽ പരമേശ്വരൻ ചന്ദ്രക്കലാധരൻ എന്ന പോലെ സൂര്യാധരനുമാണെന്ന് പറയാം"
ഹേ ഭീഷ്മാ ,
അങ്ങ് നൈഷ്ഠീക ബ്രഹ്മചാരിയാണ് ബ്രഹ്മചര്യത്തിന്റെ മൂർത്തിഭാവമായ ഗണപതിക്കും പ്രീയപ്പെട്ടതാണ് അർക്കപത്രം ഈ ഇലയാൽ അങ്ങയുടെ പാപങ്ങൾ ഞാൻ തുടച്ചുനീക്കുകയാണ്, എന്ന് പറഞ്ഞ് എരിക്കിൻ ഇലകളാൽ ഭീഷ്മരുടെ ശരീരം അലങ്കരിച്ചു...
ഈ സമയം ദീഷ്മർ ധ്യാനനിരതനായി കണ്ണടച്ചു കിടന്നു. ഇതെല്ലാം നടന്നത് ഒരു സപ്തമി നാളിലായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ഏകാദശി നാളിൽ ഭീഷ്മരുടെ ആത്മാവ് ശരീരത്തിൽ നിന്നും മോചനം നേടി. പാപമോചിതനായി അഷ്ടവസുക്കളിൽ ഒരാളായി സ്വയം പ്രകാശിച്ച് ആ മഹാനുഭവൻ സ്വർലോകം പ്രാപിച്ചു.
തിരുവോണം നക്ഷത്രത്തിന്‍റെ നക്ഷത്രവൃക്ഷമാണ് എരിക്ക്.
എരിക്കിനെ വെറും കുപ്പച്ചെടിയായി കാണേണ്ടതില്ല എന്ന് ഇവിടെ വ്യാസഭഗവാൻ നമ്മെ എല്ലാവരെയും തെര്യപ്പെടുത്തുകയാണ്. ശിവനും, ഗണപതിക്കും പ്രിയപ്പെട്ട എരിക്ക് സൂര്യന്റെ പേരുള്ള ചെടി ഏറ്റം പുണ്യമായ ഒരു സസ്യം തന്നെ...
കുറച്ചു വലിയ പോസ്റ്റ് ആണെ .എന്നാലും നല്ലൊരു അറിവ് ആയതു കൊണ്ട് ഇവിടെ പോസ്റ്റി .സമയം ഉള്ളവർക്കു വായിച്ചു മനസിലാക്കാൻ .

No comments:
Post a Comment