Sunday, November 04, 2018

ആയുര്‍വേദാചാര്യനായ ധന്വന്തരി മൂര്‍ത്തി മഹാവിഷ്ണുവിന്റെ അവതാരമാണെന്നാണ് വിശ്വാസം. ദേവാസുരന്മാര്‍ അമൃതിനു വേണ്ടി പാലാഴി കടയവെ പാല്‍ക്കടലില്‍ നിന്ന് ഉയര്‍ന്നു വന്ന ദേവനാണ്  ധന്വന്തരി.  ജലത്തില്‍ നിന്ന് ഉണ്ടായവന്‍ എന്ന അര്‍ഥത്തില്‍ അബ്ജന്‍ എന്നൊരു പേരുകൂടി ധന്വന്തരി മൂര്‍ത്തിക്കുണ്ട്. ഒരു കൈയില്‍ അമൃതം നിറച്ച കുംഭവും മറു കൈയില്‍ ഔഷധച്ചെടിയുമായാണ് ധന്വന്തരി  പാലാഴിയില്‍ നിന്നുയര്‍ന്നു വന്നത്. 
പാലാഴിമഥനത്തിനു ശേഷം വീണ്ടും മഹാവിഷ്ണു ധന്വന്തരി മൂര്‍ത്തിയായി അവതാരം കൈക്കൊണ്ടത് രണ്ടാം ദ്വാപരയുഗത്തിലാണെന്നാണ് പുരാണങ്ങള്‍ പറയുന്നത്. കാശിരാജാവായിരുന്ന സുഹോത്രന്റെ പരമ്പരയിലെ ഒരു അംഗമാണ് ധന്വന്‍. ധന്വന് വളരെ കാലം സന്താനങ്ങളുണ്ടായില്ല. ദുഖിതനായ അദ്ദേഹം അബ്ജ ദേവനെ തപസ്സു ചെയ്തു. തപസ്സില്‍ പ്രസന്നനായ അബ്ജദേവന്‍ ധന്വന്റെ പുത്രനായി കാശിയില്‍ ജനിച്ചു. അവിടെവച്ച് ധന്വന്തരി ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ചു എന്നൊരു ഐതിഹ്യമുണ്ട്. 
സമ്മോവാഹിനി, സംജീവനി എന്നീ വിദ്യകള്‍ ഉപയോഗിച്ച് ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ധന്വന്തരി അദ്വിതീയനായിരുന്നുവത്രെ. ആയുര്‍വേദത്തില്‍ ശസ്ത്രക്രിയചികിത്സാവിഭാഗം ധന്വന്തരശാഖയെന്നാണ് അറിയപ്പെട്ടിരുന്നത്. കപ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്തോ
പദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുര്‍വേദത്തെ ഒരു ശാസ്ത്രമായി പരിപോഷിപ്പിച്ചതും ധന്വന്തരി തന്നെ. ആയുര്‍വേദത്തെ എട്ടുഭാഗങ്ങളായി വിഭജിച്ച് ധന്വന്തരി ശിഷ്യന്മാരെ പഠിപ്പിച്ചു കൊടുത്തു.
ഇന്നും ഭക്തര്‍ രോഗമുക്തിക്കായി ഭഗവാന്‍ ധന്വന്തരിയെ പ്രാര്‍ത്ഥിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം ധന്വന്തരി ക്ഷേത്രങ്ങള്‍ ഉള്ളതും കേരളത്തില്‍ തന്നെ. അവിടെയെല്ലാം ധന്വന്തരി ജയന്തി ആഘോഷപൂര്‍വം കൊണ്ടാടാറുണ്ട്.
നമാമി ധന്വന്തരിം 
ആദി ദേവം സുരാസുരൈര്‍
വന്ദിത പാദപത്മം ലോകേ
ജരാരുക ഭയമൃത്യു നാശം 
ദാദാര മീശം വിവിധൗഷധീ 
നാം 
ആദി ദേവനായ ധന്വന്തരിക്ക് നമസ്‌തേ. ദേവന്മാരും അസുരന്മാരും അങ്ങയുടെ പാദപത്മത്തെ വന്ദിക്കുന്നു. അങ്ങ് ലോകത്ത് ജരാനരകളെയും മൃത്യു ഭയത്തെയും ഇല്ലാതാക്കുന്നു. അങ്ങ് വിവിധ ഔഷധങ്ങള്‍ നല്‍കിയ ഈശ്വരനാണ്. തുലാമാസത്തിലെ കൃഷ്ണ പക്ഷത്രയോദശിയാണ് ധന്വന്തരീജയന്തി. ആയുഷ് മന്ത്രാലയം ധന്വന്തരീജയന്തി ഭാരതീയ ആരോഗ്യ ദിനമായി 2016 ല്‍ ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്തു. ഭോപ്പാല്‍ കേന്ദ്രമാക്കി അഖില ഭാരതീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഭാരതിയുടെ ജന്മദിനവും ഈ ദിനത്തില്‍ തന്നെ. നവംബര്‍ 5 ആണ് ഈ വര്‍ഷത്തെ ധന്വന്തരി ജയന്തി. ആരോഗ്യ യുക്തവ്യക്തി, കുടുംബം, ഗ്രാമം, രാഷ്ട്രം ഇതാണ് ആരോഗ്യ ഭാരതിയുടെ ലക്ഷ്യം. ആരോഗ്യകരമായി കഴിയുക എന്നത് ഓരോ വ്യക്തിയും തങ്ങളുടെ കര്‍ത്തവ്യവും അവകാശവും സ്വഭാവവുമായി കരുതണം.
ധര്‍മാര്‍ഥ കാമ മോക്ഷാണാം 
ആരോഗ്യ മൂലമുത്തമം. 
ശരീരമാദ്യം ഖലു ധര്‍മ സാധനം. 
ഈ ചൊല്ലുകള്‍ ആരോഗ്യ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു. പത്തു തലത്തിലുള്ള ആരോഗ്യം വേïതുï്. ശാരീരികവും മാനസികവും, ബൗദ്ധികവും ആത്മീയവും, സാമൂഹികവും സാംസ്‌കാരികവും, പാരിസ്ഥിതികവും സാമ്പത്തികവും, വൈകാരികവും വൈചാരികവും. ഇന്ന് സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ ആരോഗ്യത്തെ സംബന്ധിച്ച നിലപാടുകളും കാഴ്ചപ്പാടുകളും ഗൗരവമായി പരിഗണിക്കപ്പെടേïതുï്. ഈ സാഹചര്യത്തിലാണ് ധന്വന്തരി ജയന്തി 'ഭാരതീയ  ആരോഗ്യ ദിനം' എന്ന നിലയില്‍ ആചരിക്കുന്നത്.   
janmabhumi

No comments: