ബ്രഹ്മദേവന്റെ ചതുര്‍മുഖങ്ങളില്‍നിന്നാണ് വേദങ്ങള്‍ ഉണ്ടായതെങ്കില്‍ ബ്രഹ്മദേവന് സൃഷ്ടിയുടെ രഹസ്യം എങ്ങനെയാണ് അറിയാന്‍ കഴിഞ്ഞത്. സ്വാഭാവികമായും ഋഷിമാര്‍ക്ക് സംശയം തോന്നാം. സൃഷ്ടികര്‍മങ്ങള്‍ എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോയത്.
വേദങ്ങള്‍ അനേക കല്‍പങ്ങളായി നിലനില്‍ക്കുന്നതാണ് എന്നതുതന്നെയാണ് മൈത്രേയ മഹര്‍ഷിക്കും സൂതനും മറ്റും നല്‍കാന്‍ കഴിയുന്ന മറുപടി.മഹാപ്രളയത്തിലെ നിദ്രയ്ക്കുശേഷം ജാഗ്രദാവസ്ഥയിലേക്കെത്തിയ വേളയില്‍ ബ്രഹ്മദേവന് വേദങ്ങള്‍ ഓര്‍മയില്‍ വരുന്നില്ല. അതിനാല്‍ തന്നെ സൃഷ്ടിരഹസ്യങ്ങളും ഓര്‍ക്കാനാകില്ല. തുടര്‍ന്നാണ് അശരീരി വാക്കു കേട്ടതനുസരിച്ച് ബ്രഹ്മദേവന്‍ തപം
ചെയ്തത്. ഏറെ നേരത്തെ തപസ്സിനുശേഷം വേദങ്ങള്‍ ഓര്‍മയില്‍ വീണ്ടും തെളിഞ്ഞുവരികയായിരുന്നു. മുന്‍പേയുള്ള വേദങ്ങള്‍ തന്നെയാണ് പുനഃസൃഷ്ടിക്കപ്പെട്ടത്.ബ്രഹ്മാവ് മനുവിനെ സൃഷ്ടിച്ചതോടെ ദേവകള്‍ക്കെല്ലാം അതിശയമായി. അവര്‍ ബ്രഹ്മദേവനെ സ്തുതിച്ചു.
വേദങ്ങളില്‍ പ്രാവീണ്യമുള്ളതിനാലാണ് ബ്രഹ്മദേവന് ഋഷിമാരെ സൃഷ്ടിക്കാനായത്. അവര്‍ക്ക് യോഗവിദ്യകളും അണിമാദി സിദ്ധികളും പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹത്തിനു സാധ്യമായി.
സ്വായംഭുവമനുവിനെ സൃഷ്ടിച്ച ബ്രഹ്മദേവന്‍ വിഷ്ണുവിന്റെ വരാഹാവതാരത്തിന്റെ സഹായത്തോടെ ഹിരണ്യാക്ഷനില്‍ നിന്നും ഭൂമിയെ വീണ്ടെടുത്തു. അത് സ്വായംഭുവമനുവിനെ ഏല്‍പ്പിച്ചു.
മനുവിന് പ്രിയവ്രതന്‍, ഉത്താനപാദന്‍ എന്നീ രണ്ടു പുത്രന്മാരും ദേവഹൂതി, പ്രസൂതി, ആകുതി എന്നീ മൂന്നു പുത്രിമാരും ഉണ്ടായതായി മൈത്രേയ മഹര്‍ഷി വിശദീകരിച്ചപ്പോള്‍ അവരെക്കുറിച്ചു കൂടുതല്‍ അറിയാന്‍ വിദുരര്‍ക്കു താല്‍പര്യമുണ്ടായി.ജനങ്ങളുടെ പ്രിയത്തെ വ്രതമായി സ്വീകരിക്കുന്നവനും വ്രതജീവിതത്തില്‍ പ്രിയമുള്ളവനുമായ പ്രി
യവ്രതന്‍ ശ്രീനാരദരുടെ ഉപദേശപ്രകാരം തപോവൃത്തിക്കായിപോയി.ഉത്താനപാദന്‍ (പാദം ഉയരത്തില്‍ നില്‍ക്കുന്നവന്‍ എന്നും തലതിരിഞ്ഞ പ്രവൃത്തിയില്‍ പെടുന്നവന്‍ എന്നും ഒക്കെ കരുതാം.) സുനീതി, സുരുചി എന്നിങ്ങനെ രണ്ടു ഭാര്യമാരെ വരിച്ചു ജീവിച്ചു. കാലങ്ങളോളം കാത്തിരുന്നിട്ടാണ് സന്താനലബ്ധിയുണ്ടായത്.
ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം സുനീതിയില്‍ (നല്ല രീതിയനുസരിച്ച് ജീവിക്കുന്നവള്‍) ധൃവന്‍ എന്ന ഒരു പുത്രനുണ്ടായി. തുടര്‍ന്ന് സുരുചി (രുചിക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ചു ജീവിക്കുന്നവള്‍)ക്ക് ഉത്തമന്‍ എന്ന പേരില്‍ ഒരു പുത്രനും ഉണ്ടായി.
മനുപുത്രിയായ ആകുതിയെ രുചിപ്രജാപതിക്കും പ്രസൂതിയെ ദക്ഷപ്രജാപതിക്കും മനു കന്യാദാനമായി നല്‍കി.ദേവഹുതിയെ ബ്രഹ്മനിര്‍ദേശപ്രകാരം കര്‍ദ്ദമനെന്ന മഹായോഗിക്ക് കന്യാദാനം ചെയ്തുകൊടുത്തു. ഈ കര്‍ദ്ദമ മഹര്‍ഷിയില്‍ നിന്നും ദേവഹുതിക്കുണ്ടായ പുത്രനാണ് ഭഗവത് അവതാരമായ കപിലാചാര്യര്‍, സാംഖ്യശാസ്ത്രമെന്നറിയപ്പെടുന്ന ദര്‍ശനം പ്രകാശിപ്പിച്ചത് കപിലാചാര്യരാണ്.
jayasankar
No comments:
Post a Comment