നാരദമുനി തുടര്‍ന്നു:
അന്നെനിക്ക് അഞ്ചുവയസ്സായിരുന്നു പ്രായം. എല്ലാറ്റിനും ഞാന്‍ "അമ്മയെ ആശ്ര യിച്ചു കഴിഞ്ഞു പോന്നു. അങ്ങയ്ക്കാകട്ടെ അവരുടെ ഏകസന്താനമായിരുന്ന എന്നോട് വലിയ സ്‌നേഹ മായിരുന്നു. എനിക്കു നല്ലൊരു സുഖസമ്പന്നജീവിതം നല്‍കാന്‍ അവര്‍ പരിശ്രമിച്ചെങ്കലും അതുനടന്നില്ല. ദൈവനിയോഗത്തെ മാറ്റാന്‍ ആര്‍ക്കാണു കഴിയുക? എല്ലാവരും ഭഗവല്‍ക്കരങ്ങളിലെ കളിപ്പാവകളത്രേ. അങ്ങ യോടുളള ആദരവുനിമിത്തം മാത്രമാണ് ഞാന്‍ ഗ്രാമത്തില്‍ കഴിഞ്ഞുപോന്നത്. അല്ലാതെ അങ്ങയോടോ ഗ്രാമത്തിനോടോ അതിരറ്റ അടുപ്പമുണ്ടായിരുന്നതുകൊ

ണ്ടല്ല.
ഒരുരാത്രി അമ്മ പാമ്പിന്റെകടിയേറ്റ് തല്‍ക്ഷണം മരണപ്പെട്ടു. ഈ സംഭവത്തെ ഞാനാഗ്രഹിച്ചിരുന്നില്ലെങ്കില് ക്കൂടി ഒരു വരമായി കരുതി ഞാന്‍ ഗ്രാമം വിട്ടു വനത്തിലേക്ക് നടന്നു. അവിടെ ധ്യാനയോഗാഭ്യാസങ്ങള്‍ പരിശീലിച്ച് മഹാത്മാക്ക
ള്‍ പറയുന്നതുംകേട്ട് കഴിഞ്ഞുപോന്നു. ഭഗവല്‍പാദാരവിന്ദങ്ങളില്‍ ധ്യാനനിമഗ്‌ന നായിരിക്കേ എന്റെയുളളം പ്രേമത്താല്‍നിറയുകയും ഹൃദയത്തില്‍ അവിടുന്ന് ആമഗ്‌നനാവുകയുംചെയ്തു. ഞാന്‍ അതീവസന്തുഷ്ടനായി. ആ പരമാനന്ദം, എല്ലാ അറിവുകള്‍ക്കുമപ്പുറമുളള ശാന്തി , ഞാന്‍ അനുഭവിച്ചറിഞ്ഞു. പക്ഷേ ആ ദര്‍ശനം ക്ഷണനേരംകൊണ്ടു മാഞ്ഞുപോവുകയും എന്റെ ഹൃദയം വേദനിക്കുകയും ചെയ്തു. അപ്പോള്‍ കരുണാമയനായ അവിടുത്തെ ശബ്ദം കേള്‍ക്കുമാറായി.

'ഈ ജന്മത്തില്‍ നിനക്ക് ആത്മസാക്ഷാത്കാരത്തിന് സാദ്ധ്യതയില്ല. ധ്യാനയോഗ ങ്ങളും പരിപൂര്‍ണ്ണത നേടിയവനും ഹൃദയംപരിശുദ്ധീകരിച്ചവനും മാത്രമേ അതു സാദ്ധ്യമാവൂ. എന്നിലേക്കെത്താന്‍ ത്വരയുളളവന്റെ സകലമാന ആഗ്രഹങ്ങളും ക്രമേണനീങ്ങി സ്വയം സ്വതന്ത്രനാവും എന്ന സത്യം നിന്നെ മനസിലാക്കാനായി മാത്രമാണ് ഞാന്‍ നിനക്കൊരു ദര്‍ശനം തന്നത്. നീ മഹാത്മാക്കളായ ബ്രാഹ്മണരെ കുറച്ചു. കാലത്തേക്കാണെങ്കില്‍കൂടി സേവിച്ചുശുശ്രൂഷിക്കയാല്‍ നിന്റെ ഹൃദയം എന്നില്‍ ശ്രദ്ധാഭക്തിയുളളതായിത്തീര്ന് നു. താമസംവിനാ നീ ഈ ശരീരം ഉപേക്ഷിക്കുകയും എന്റെ സേവകരിലൊരാളാ യിത്തീരുകയും ചെയ്യും. നീയൊരിക്കലും എന്നെ മറക്കാനിട വരികയില്ല. വരാന്‍ പോകുന്ന പ്രളയകാലത്തിലും നിനക്കെന്റെ അനുഗ്രഹാശിസ്സുകള്‍ തുടര്‍ന്നുമുണ്ടാവും. ഈ ജന്മത്തിലെ സംഗതികള്‍ നിനക്ക് ഓര്‍മ്മയുണ്ടായിരിക്കുകയും ചെയ്യും'. ഇങ്ങിനെ പറഞ്ഞ് അപ്രത്യക്ഷനായ അവിടുത്തെ തീരുമാനത്തെ ഞാന്‍ ശിരസ്സുനമിച്ച്‌സ്വീകരിച്ചു.
ആ ജന്മമെടുക്കാന്‍ കാരണമായ കര്‍മ്മഭാരം തീര്‍ന്നപ്പോള്‍ എനിക്കു മരണം സംഭവിക്കുകയും ഞാന്‍ ഭഗവല്‍ പാര്‍ഷദ ന്മാരിലൊരാളായിത്തീരുകയും ചെയ്തു. സര്‍വ്വ ചരാചരങ്ങളും ബ്രഹ്മാവുതന്നെയും ഭഗവാനില്‍വിലീനമായി. ഞാനുമാദേഹത്തില്‍ കുടിയേറി. പിന്നീട് കുറേക്കാലം കഴിഞ്ഞ് ഭഗവാന്‍ സ്വപ്രേരണയാല്‍ സൃഷ്ടിയാഗ്രഹിച്ചപ്പോള്‍ ബ്രഹ്മാവെന്നെ മറ്റ് ഋഷിമാരോടൊപ്പം സൃഷ്ടിച്ചു. അന്നുമുതല്‍ ഞാന്‍ അണ്ഡകഠാഹം മുഴുവന്‍ ഈ വീണയും വായിച്ചുകൊണ്ട്, അവിടുത്തെ നാമം ജപിച്ചുകൊണ്ട്, ആ മഹിമകളെ വര്‍ണ്ണിച്ചുകൊണ്ട്, സ്വതന്ത്രനായി സഞ്ചരിക്കുകയാണ്. അങ്ങനെ ആ ഭഗവല്‍രൂപം എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. ഭഗവാന്റെ നാമാലാപനവും കഥാകഥനവും തന്നെയാണ് സാക്ഷാത്കാര പ്രാപ്തിക്കുളള, ഈ സംസാരസാഗരം കടക്കുന്നുതിനുളള, ഏകമാര്‍ഗ്ഗം ഇഹലോകസുഖസമ്പത്തുകളും മുഴുകിക്കിടക്കുന്നു ഹൃദയത്തെ മറുകരയടുപ്പിക്കുവാന്‍ ഉതകുന്നു തോണിയെന്ന നിലയില്‍ ഭഗവദവതാരകഥകളെ എഴുതി അവതരിപ്പിക്കാന്‍ ഞാന്‍ അങ്ങയെ ആഹ്വാനം ചെയ്യുന്നു.
നാരദന്റെ ബ്രഹ്മപുത്ര അവതാരം ഭാഗവതം (6)
No comments:
Post a Comment