്‍ വധുവിന്‍റെ കഴുത്തില്‍ അണിയുന്ന താലിയ്ക്ക് മംഗല്യസൂത്രം എന്നും പേരുണ്ട്. ആലിലയുടെ ആകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള താലി മഞ്ഞച്ചരടില്‍ കൊരുത്താണ് ചാര്‍ത്തുന്നത്.
താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല്‍
വളരെയധികം നന്മയെന്നർത്ഥം. മംഗളത്തില്‍
നിന്നും മാംഗല്യം ( വിവാഹം )
എന്നർത്ഥമുണ്ടായി. സൂത്രമെന്നാല്‍ ചരട്
എന്നർത്ഥം. പുരുഷനാൽ ഒരു സ്ത്രീയുടെ കഴുത്തിൽ ചരടു കെട്ടുമ്പോള്‍
ധാരണാബലമനുസരിച്ച് ചരടു കെട്ടിയ
ആളും കെട്ടപ്പെട്ടവരും പരസ്പരം ബന്ധിക്കപ്പെട്ടു എന്നർത്ഥം.
അതോടെ സ്ത്രീ, തന്നെ താലി കെട്ടിയ ആളോട് വിധേയപ്പെട്ടു പോകുന്നു. ഇതിന്‍റെ ഒരറ്റത്ത്
ഒരു കെട്ട് ( കൊളുത്ത് ) ഉണ്ട്. അതിനു മുന്നില്‍ സ്വർണ്ണാദിയാൽ നിർമ്മിച്ച ഒരു
താലി ഉണ്ടായിരിക്കും.
ആലിലയുടെ ആകൃതിയിലുള്ള താലി ഒരു
ത്രികോണത്തിന്‍റെ പരിഷ്കൃത രൂപമാണ്.
താലിത്തുമ്പില്‍ ബ്രഹ്മാവും, താലിമദ്ധ്യത്തില്‍
വിഷ്ണുവും, താലിമൂലത്തില്‍
മഹേശ്വരനും സ്ഥിതി ചെയ്യുന്നു.
ഇതിന്‍റെ ചരട് മൂന്നു ഗുണങ്ങളുടെ ( സത്വം, രജസ്സ്, തമസ്സ് ) പ്രതീകമാണ്. താലിയുടെ കെട്ടില്‍ ( കൊളുത്ത് ) സർവ്വ ലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതി ചെയ്യുന്നു.
കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. അപ്പോള്‍
പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു
ഗുണങ്ങളും ( ചരട് ), ത്രിമൂർത്തികളും
( താലി ), മായാശക്തിയും ( കെട്ട് ) ഒന്നിച്ചു ചേരുമ്പോള്‍ താലിച്ചരട് പ്രപഞ്ചത്തിന്‍റെ സ്വരൂപമായി മാറുന്നു.
ഈ താലിച്ചരടിനെ ബന്ധിച്ചയാള്‍
ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിനു
തുല്യമാകയാല്‍ സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷന്‍
പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില്‍ നിക്ഷിപ്തമായിരിക്കുന്നത്.
സ്ത്രീ വിധവയാകുമ്പോള്‍ ഇതുവരെ പരമാത്മ സ്ഥാനത്തു നിന്നിരുന്ന അവളുടെ വ്യക്തമായ ഭർത്താവ് ഇല്ലാതാവുകയും അവ്യക്തനായ പരമാത്മാവ് ( ഈശ്വരന്‍ ) വ്യക്തമാവുകയും ആണ്. അപ്പോള്‍ ജീവാത്മാവായ സ്ത്രീയും പരമാത്മാവായ ഈശ്വരനും ഒന്നാണ് എന്നറിയുന്നു.
ഇതാണ് അദ്വൈത ബോധം. അതോടെ ജീവാത്മാവായ സ്ത്രീയുടെ സകല ബന്ധനങ്ങളും അവസാനിച്ചിരിക്കുന്നു എന്നു സാരം. ഇത് ഒരു മുക്താവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഈ മുക്തിയെ കാണിക്കുവാനാണ് വൈധവ്യത്തില്‍ അവള്‍ താലിച്ചരട് കഴുത്തില്‍ നിന്നും മാറ്റിക്കളയുന്നതും

No comments:
Post a Comment