ചിന്താ ചിതാ സമാനാസ്തി
ബിന്ദുമാത്രവിശേഷതഃ
സജീവം ദഹതേ ചിന്താ
നിര്ജീവം ദഹതേ ചിതാ
ബിന്ദുമാത്രവിശേഷതഃ
സജീവം ദഹതേ ചിന്താ
നിര്ജീവം ദഹതേ ചിതാ
ദഹിപ്പിയ്ക്കുന്ന കാര്യത്തില്
ചിതയും ചിന്തയും സമം
ജീവന് പോയാല് ചിതാ, ചിന്ത
ജീവനോടെയുമെപ്പൊഴും.
ചിതയും ചിന്തയും സമം
ജീവന് പോയാല് ചിതാ, ചിന്ത
ജീവനോടെയുമെപ്പൊഴും.
'ചിന്ത' എന്ന വാക്കിന് സംസ്കൃതഭാഷയില് 'thought' എന്നല്ല, മറിച്ച് 'worry' എന്നാണ് അര്ത്ഥം. 'വിഷമിയ്ക്കണ്ട' എന്ന് ആശ്വസിപ്പിച്ച് പറയുന്നത് 'ചിന്താ മാ അസ്തു' എന്നാണ്. എന്നാല്മലയാളഭാഷയില് അതിന് 'വിചാരം', 'ആലോചന' എന്നെല്ലാം പറയും. ഈ അര്ത്ഥവ്യത്യാസം ആദ്യം ഗ്രഹിച്ചാലേ ഈ സുഭാഷിതത്തിന്റെ സാരം ശരിയ്‌ക്ക് മനസ്സിലാകൂ. ഉത്കണ്ഠയും ഭയവും വ്യാകുലതയും ഉണ്ടാക്കുന്ന മനസ്സിന്റെ ഒരു അസ്വസ്ഥാവസ്ഥ. അതാണ് 'ചിന്ത'.
'ചിത' എന്ന വാക്കും 'ചിന്ത' എന്ന വാക്കും തമ്മില്ബാഹ്യതലത്തിലെന്ന പോലെ അര്ത്ഥതലത്തിലും ചെറിയ ഒരു വ്യത്യാസമേ ഉള്ളൂ. ജീവന് പോയ ശരീരത്തിനെയാണ് ചിത ദഹിപ്പിയ്ക്കുന്നത് എങ്കില് ചിന്ത നമ്മെ ജീവനോടെത്തന്നെ ദഹിപ്പിയ്ക്കുന്നു. ജീവിതം തന്നെ ഒരു താപഗ്നിയായി മാറുന്നു.
എന്നാല് ചിന്ത എന്ന അവസ്ഥയില് നിന്നും നമുക്ക് എപ്പോഴും പരിപൂര്ണ്ണമായി മാറി നില്ക്കുവാനാകുമോ? ശ്രീമദ് ഭഗവദ്ഗീതയില് ഭഗവാന് പറയുന്നു: ''തസ്മാദപരിഹാര്യേര്ത്ഥേ
ന ത്വം ശോചിതുമര്ഹസി''
അനുഭവങ്ങളുടെ നിരന്തരമായ ഒരു പരമ്പരയാണല്ലോ നമ്മുടെ ജീവിതം. ഇതില് സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്നങ്ങളില്നിന്ന് നമുക്ക് ഒരിയ്ക്കലും ഒളിച്ചോടാന് കഴിയില്ല. അതിനു ശ്രമിയ്ക്കരുതു താനും. സധൈര്യം അഭിമുഖീകരിയ്ക്കുക തന്നെ വേണം. എങ്ങനെ? ആ പ്രശ്നത്തിനു മുമ്പില് ആഘാതമേറ്റവനെപ്പോലെ സ്തബ്ധനായി തളര്ന്നുപോകാതെ ധീരതയോടും മനസ്സാന്നിദ്ധ്യത്തോടും കൂടി അതിനെ അപഗ്രഥിച്ചു വിശകലനം ചെയ്ത് പരിഹാരം കണ്ടെത്താന് ശ്രമിയ്ക്കണം. അതിനു പരിഹാരമില്ലെന്നാണ് കണ്ടെത്തലെങ്കില് അതുടനെ മറന്നുകളയുകയും വേണം. പിന്നെ അതിനെക്കുറിച്ചു ചിന്തിച്ചു ചിന്തിച്ച് മനസ്സും ബുദ്ധിയും നശിപ്പിയ്ക്കരുത്.
''അപരിഹാര്യവും അനിവാര്യവുമായ കാര്യത്തില് നീ വ്യാകുലപ്പെടുവാന് അര്ഹിയ്ക്കുന്നില്ല അര്ജ്ജുനാ'' എന്നാണ് ഭഗവാന് പറഞ്ഞത്.
ഒരല്പമാലോചിച്ചാല് മനസ്സിലാകും നാം പലപ്പോഴും വളരെ നിസ്സാരമായ കാര്യത്തിനാണ് മനസ്സു വിഷമിപ്പിയ്ക്കുന്നതെന്ന്. 'ഇതൊന്നും ഒരു വിഷയമല്ല' എന്ന ധീരഭാവം പുലര്ത്തി നമ്മെ ജീവനോടെ ദഹിപ്പിയ്ക്കാന് ചിന്തയെ അനുവദിയ്ക്കാതെ ജീവിതപ്രശ്നങ്ങളെ നമുക്ക് കൈകാര്യം ചെയ്ത് വിജയപൂര്വ്വം മുന്നേറാം!.ന ത്വം ശോചിതുമര്ഹസി''
അനുഭവങ്ങളുടെ നിരന്തരമായ ഒരു പരമ്പരയാണല്ലോ നമ്മുടെ ജീവിതം. ഇതില് സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്നങ്ങളില്നിന്ന് നമുക്ക് ഒരിയ്ക്കലും ഒളിച്ചോടാന് കഴിയില്ല. അതിനു ശ്രമിയ്ക്കരുതു താനും. സധൈര്യം അഭിമുഖീകരിയ്ക്കുക തന്നെ വേണം. എങ്ങനെ? ആ പ്രശ്നത്തിനു മുമ്പില് ആഘാതമേറ്റവനെപ്പോലെ സ്തബ്ധനായി തളര്ന്നുപോകാതെ ധീരതയോടും മനസ്സാന്നിദ്ധ്യത്തോടും കൂടി അതിനെ അപഗ്രഥിച്ചു വിശകലനം ചെയ്ത് പരിഹാരം കണ്ടെത്താന് ശ്രമിയ്ക്കണം. അതിനു പരിഹാരമില്ലെന്നാണ് കണ്ടെത്തലെങ്കില് അതുടനെ മറന്നുകളയുകയും വേണം. പിന്നെ അതിനെക്കുറിച്ചു ചിന്തിച്ചു ചിന്തിച്ച് മനസ്സും ബുദ്ധിയും നശിപ്പിയ്ക്കരുത്.
''അപരിഹാര്യവും അനിവാര്യവുമായ കാര്യത്തില് നീ വ്യാകുലപ്പെടുവാന് അര്ഹിയ്ക്കുന്നില്ല അര്ജ്ജുനാ'' എന്നാണ് ഭഗവാന് പറഞ്ഞത്.
ചിന്തയാ ജായതേ ദു:ഖം ചിതായാ നശ്യതേ ദേഹം ചിന്താ ദഹതി ഇദം ദേഹം ചിതാ ദഹതി മ്ര്‌തം ദേഹം. ചിന്ത ഈ ദേഹത്തിനെ ദഹിപ്പിക്കുന്നു, ചിത മ്ര്‌തദേഹത്തിനെ ദഹിപ്പിക്കുന്നു. ചിന്തകള്‍ കര്‍മ്മങ്ങളാണ്. ചിത്തത്തിനുണ്ടാകുന്നു .
No comments:
Post a Comment