മറ്റൊരാളിന്‍റെ സംസ്കാരത്തിലെ കുഴപ്പത്തെ അനുകരിക്കുകയല്ല, സ്വന്തം സാംസ്ക്കാരികഗുണത്തെ നിലനിര്‍ത്താന്‍ കഴിയുക എന്നതിലാണ് ഒരാളുടെ ആന്തരികബലവും ഗുണവും പ്രകടമാകുന്നത്.
വൃത്തിയായി സൂക്ഷിക്കുന്ന ഒരു സ്ഥാപനത്തില്‍ 'ചെരുപ്പ് പുറത്തിടുക' എന്ന് എഴുതിവച്ചിരിക്കും. എന്നാലും ചിലര്‍ ചെരുപ്പ് അഴിക്കാതെ അകത്തുകടക്കും! പുറകേ വരുന്നവരോ? അകത്ത് പലരും ചെരുപ്പ് ഉപയോഗിക്കുന്നുണ്ടല്ലോ എന്നുകാണുമ്പോള്‍ അപ്പോള്‍ നമുക്കും അതുതന്നെ ചെയ്യാം എന്നു കരുതണോ? അത് അവരുടെ സംസ്ക്കാരം എന്ന് കണ്ട് സ്വന്തം സംസ്കാരം അനുവദിക്കുമെങ്കില്‍ ആ സ്ഥാപനത്തിലെ നിര്‍ദ്ദേശം അനുസരിച്ച് കയറുകയാകും നല്ലത്. മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ആര്‍ക്കും ബുദ്ധിമുട്ട് ആകാതിരിക്കുക എന്നതാകും നല്ല സംസ്കാരം. ശാന്തമായിരിക്കുന്ന സമൂഹത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് ചീത്തസംസ്ക്കാരമാണ്. അത് സ്വയം ചികിത്സിച്ച് പരിഹരിക്കേണ്ടതുമായിരിക്കും.
കുടുംബത്തിലായാലും നാട്ടിലായാലും മറ്റുള്ളവരുടെ ശാന്തിയെ സ്വന്തം മാനസികപ്രശ്നങ്ങള്‍ കാരണം ഇല്ലാതാക്കാതിരിക്കുക, അവരുടെ സന്തോഷത്തില്‍ പങ്കുകൊള്ളുക എന്നതാണ് നന്മ. അതാണ് സമൂഹത്തില്‍ ഓരോ വ്യക്തിയുടെയും പങ്ക്. നന്നായി അലക്കി വിരിച്ചിരിക്കുന്ന വെള്ള വസ്ത്രത്തില്‍ കാലുകളില്‍ ചെളിയുമായി പറന്നുവന്നിരിക്കുന്ന പക്ഷികളെ പോലെ ചിന്താശൂന്യമോ ഉപദ്രവകരമോ ആയിപ്പോകരുത് നമ്മുടെ വാക്കുകളും പ്രവൃത്തികളും.
krishnakumar..kp
No comments:
Post a Comment