Thursday, November 15, 2018

ഗൗതമന് പ്രവാഹണ രാജാവിന്റെ ഉപദേശം തുടരുന്നു.....

സ്വാമി അഭയാനന്ദ (ചിന്മയ മിഷന്‍, തിരുവനന്തപുരം)
Friday 16 November 2018 2:10 am IST
അയം വൈ ലോകോള ഗ്‌നിര്‍ ഗൗതമ തസ്യ പൃഥിവ്യേവ സമിത്........
ഗൗതമ, ഈ ലോകം തന്നെ അഗ്‌നിയാണ്. അതിന് പൃഥിവി തന്നെയാണ് വിറക് . അഗ്‌നി പു
കയാണ്. രാത്രി ജ്വാലയാണ്.ചന്ദ്രന്‍ കനലാണ്. നക്ഷത്രങ്ങള്‍ തീപ്പൊരികളാണ്. ഈ അഗ്‌നിയില്‍ ദേവന്‍മാര്‍ വൃഷ്ടിയെ ഹോമിക്കുന്നു. ആ ആഹുതിയില്‍ നിന്ന് അന്നം ഉണ്ടാകുന്നു.
മൂന്നാമത്തെ അഗ്‌നിയിലുള്ള ആഹുതിയെയാണ് പറഞ്ഞത്. ഭൂലോകം മുഴുവന്‍ പ്രകാശിക്കുന്നത് ഭൂമി കാരണം ആകയാല്‍ ഭൂമിയെ വിറകായി പറയുന്നു.വിറകിനാല്‍ അഗ്‌നി പ്രകാശിക്കും പോലെയാണിത്. വിറകില്‍ നിന്ന് പുക ഉണ്ടാകുന്നത് പോലെയാണ്  ഭൂമിയിലുള്ള സാധനങ്ങളില്‍ നിന്ന് അഗ്‌നിയുണ്ടാകും. വിറക് കത്തുമ്പോള്‍ ആദ്യം പുകയും പിന്നെ തീയും ഉണ്ടാകുന്നത് പോലെ ഭൂമിയില്‍ നിന്ന് അഗ്‌നിപ്പോകുമ്പോള്‍ രാതി ഉണ്ടാകുന്നു.
ഇങ്ങനെ സാദൃശ്യം ഉള്ളതിനാലാണ് രാത്രിയെ തീജ്വാല എന്ന് പറയുന്നത്. ഇത്തരത്തിലുള്ള അഗ്‌നിയില്‍ ഹോമിക്കുമ്പോള്‍ മുമ്പ് വൃഷ്ടിയായിത്തീര്‍ന്ന ആഹുതികള്‍ ധാന്യങ്ങളായിത്തീരുന്നു.
പുരുഷോ വാ അഗ്‌നിര്‍ ഗൗതമ തസ്യ വ്യാത്തമേവ സമിത്.........
ഗൗതമ , പുരുഷന്‍ തന്നെയാണ് അഗ്‌നി. അയാളുടെ തുറന്ന വായ വിറകാണ്. പ്രാണന്‍ പുകയുമാണ്. വാക്ക് ജ്വാലയാണ്. കണ്ണ് തീക്കനലാണ്. ചെവി തീപ്പൊരികളാണ്.ഈ അഗ്‌നിയില്‍ ദേവന്‍മാര്‍ അന്നത്തെ ഹോമിക്കുന്നു. ആ ആഹുതിയില്‍ നിന്ന് ശുക്ലം ഉണ്ടാകുന്നു.
 നാലാമത്തെ അഗ്‌നിയിലുള്ള ആഹുതിയാണ്  ഇവിടെ പറഞ്ഞത്. വായ തുറന്ന് നന്നായി സംസാരിക്കുമ്പോള്‍ ഒരാള്‍ പ്രകാശിക്കുന്നതു പോലെയിരിക്കും. അതിനാല്‍ വിറകായി പറയുന്നു. കത്തുമ്പോള്‍ വിറകില്‍ നിന്ന് പുകവരും. അതുപോലെ തുറന്ന വായില്‍ പ്രാണവായു വരും.തീജ്വാല വസ്തുക്കളെ പ്രകാശിപ്പിക്കുന്നതു പോലെ വാക്കുകള്‍ വിഷയങ്ങളെ പ്രകാശിപ്പിക്കുന്നു. കണ്ണും തീക്കനലും പ്രകാശത്തെ സ്വീകരിക്കുന്നതാണ് സാമ്യം. തീപ്പൊരികള്‍ ചിതറക്കിടക്കുന്നത് പോലെ പല ഭാഗത്തു നിന്നുള്ള ശബ്ദങ്ങളെ ചെവി സ്വീകരിക്കുന്നു. ഈ അഗ്‌നിയില്‍ അന്നം ഹോമിക്കുമ്പോള്‍ പുരുഷ ബീജമായ രേതസ്സ് ഉണ്ടാകുന്നു .പുരുഷന്‍ കഴിക്കുന്ന അന്നമാണ് രേതസ്സായിത്തീരുന്നത്.
 യോഷാ വാ അഗ്‌നിര്‍ ഗൗതമ, തസ്യാ ഉപസ്ഥമേവ സമിത്........
ഗൗതമ, സ്ത്രീ അഗ്‌നിയാണ്. ഈ അഗ്‌നിയില്‍ ദേവന്‍മാര്‍ രേതസ്സിനെ ഹോമിക്കുന്നു.ആ ആഹുതിയില്‍ നിന്ന് പുരുഷന്‍ ഉണ്ടാകുന്നു. അയാള്‍ ആയുസ്സ് ഉള്ള കാലത്തോളം ജീവിക്കുന്നു. അതിന് ശേഷം മരിക്കുന്നു.
 അഞ്ചാമത്തെ അഗ്‌നിലുള്ള ആഹുതിയില്‍ അപ്പുകള്‍ ഇങ്ങനെയാണ് പുരുഷാകാരമായി ത്തീരുന്നത്.നാലാമത്തെ ചോദ്യത്തിന്റെ ഉത്തരം ഇവിടെ തീര്‍ന്നു.കര്‍മഫലം അനുസരിച്ചാകും ജീവിത കാലം. അത് അനുഭവിച്ചുതീര്‍ന്നാല്‍ മരണം.
അഥൈനമഗ്‌നയേ ഹരന്തി തസ്യാഗ്‌നിരേ- 
വാഗ്‌നിര്‍ ഭവതി.........
പിന്നെ ഇയാളെ അഗ്‌നിയിലേക്ക് കൊണ്ടു പോകുന്നു. അഗ്‌നി തന്നെ അയാള്‍ക്ക് അഗ്‌നിയാകുന്നു.. വിറക് തന്നെ വിറക്. പുക തന്നെ പുക. തീജ്വാല തന്നെ ജ്വാല. തീക്കനല്‍ തന്നെ കനല്‍. തീപ്പൊരികള്‍ തന്നെ തീപ്പൊരികള്‍. ഈ അഗ്‌നിയില്‍ ദേവന്‍മാര്‍ പുരുഷനെ ഹോമിക്കുന്നു. ആ ആഹുതിയില്‍ നിന്ന് ഏറ്റവും ശോഭിക്കുന്ന നിറത്തോടെ പുരുഷന്‍ ഉണ്ടാകുന്നു..
 മരിച്ചയാളെ ദഹിപ്പിക്കുന്നതാണ് ഇവിടത്തെ ആഹുതി.ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടി വരെയുള്ള ഷോഡശ സംസ്‌കാരങ്ങളിലൂടെ കടന്നു പോകുന്നതുമൂലമാണ്ട് വളരെ തിളങ്ങുന്ന നിറത്തോടു കൂടിയവനാകുന്നത്.

No comments: