ആത്മാവായ വൈശ്വാനരനെ ഉപാസിക്കേണ്ടത്.
സുതേജസ്,വിശ്വരൂപന്‍, പൃഥക് വര്ത്മാവ്, ബഹുലന്‍, രയി പ്രതിഷ്ഠ എന്നിങ്ങനെയാണ് ക്രമത്തില്‍ ഓരോ വൈശ്വാനരന്റെയും പേര്. ഇവ വൈശ്വാനര ആത്മാവിന്റെ തല മുതല്‍ പാദം വരെയുള്ള ഭാഗങ്ങളാണ്. സുതജസ് എന്ന ദ്യുലോകം മൂര്‍ദ്ധാവാണ്. വിശ്വരൂപനായ ആദിത്യന്‍ കണ്ണാണ്. പൃഥക് വര്ത്മാവായ വായു പ്രാണനാണ്. ബഹുലമായ ആകാശം ശരീരമാണ്. രയിയാകുന്ന അപ്പുകള്‍ മൂത്രാശയമാണ്. പൃഥ്വി പാദങ്ങളാണ്. ഉരസ്സ് വേദിയാണ്. രോമങ്ങള്‍ ദര്‍ഭയാണ്. ഹൃദയം ഗാര്‍ഹപത്യ അഗ്‌നിയും മനസ്സ് ദക്ഷിണാഗ്‌നിയും വായ് ആഹവനീയാഗ്‌നിയുമാണ്.
വൈശ്വാനര ഉപാസകന്റെ ഭക്ഷണത്തെ അഗ്‌നിഹോത്രമായി പറയുന്നു. കഴിക്കുമ്പോള്‍ അഗ്‌നിഹോത്രമായി സങ്കല്‍പിച്ച് ചെയ്യണം. ഭക്ഷണം കഴിക്കുമ്പോള്‍ ഇത് പാലിക്കണം. പ്രാണായസ്വാഹാ, വ്യാനായ സ്വാഹാ, അപാനായ സ്വാഹാ,സമാനായ സ്വാഹാ, ഉദാനായ സ്വാഹാ എന്നിങ്ങനെ ക്രമത്തില്‍ ഹോമിക്കണം. കണ്ണ്, കാത്, വാക്ക്, മനസ്സ്,ത്വക്ക് എന്നിവയെല്ലാം ഇതിനാല്‍ തൃപ്തരാകും. ഇങ്ങനെ ഹോമിക്കുന്നയാള്‍ പുത്ര പൌത്രപരമ്പരയാലും പശുക്കള്‍ മുതലായ സമ്പത്ത് കൊണ്ടും അന്നം, ശരീര കാന്തി, ബ്രഹ്മവര്‍ച്ചസം ഇവകൊണ്ടും തൃപ്തനാകും. വൈശ്വാനര ദര്‍ശനത്തെ അറിയാതെ അഗ്‌നിഹോത്രം ചെയ്താല്‍ ചാമ്പലില്‍ ഹോമിക്കും പോലെയാകും. പ്രാണാഗ്‌നി ഹോത്രത്തിന്റെ മഹത്ത്വമാണ് ഇവിടെ പറയുന്നത്. വൈശ്വാനര ദര്‍ശനത്തെ അറിഞ്ഞു ഹോത്രത്തെ ചെയ്യുന്നവന്റെ അന്നം കഴിക്കുന്നവന്റെ എല്ലാ പാപങ്ങളും തീയിലിട്ട ഇഷീകപ്പുല്ലുപോലെ ദഹിച്ച് പോകുന്നു. വൈശ്വാനരനെ അറിയുന്നയാള്‍ ചണ്ഡാലന് ഉച്ഛിഷ്ടം കൊടുത്താലും വൈശ്വാനര ആത്മാവിലെ ഹോമമാകും. അത് പുണ്യത്തിനു കാരണമാകും.
ഇത് സംബന്ഡിച്ച മന്ത്രം പറയുന്നു വിശപ്പുള്ള കുട്ടികള്‍ അമ്മയുടെ ചുറ്റും ഇരിക്കുന്നതുപോലെ എല്ലാ ഭൂതങ്ങളും അഗ്‌നിഹോത്രത്തെ ഉപാസിക്കുന്നു. വൈശ്വാനരജ്ഞന്റെ ഭോജനത്തെ ഭൂതങ്ങള്‍ കാത്തിരിക്കും. ഇദ്ദേഹത്തിന്റെ ഭോജനത്താല്‍ ലോകം മുഴുവന്‍ തൃപ്തരാകും...janmabhumi
No comments:
Post a Comment