Saturday, November 10, 2018

ഒരേയൊരു വരം
സദാ സമയവും ഭഗവദ്നാമം ഉച്ചരിക്കുകയും ഭഗവാനെ ആശ്രയിച്ചുകൊണ്ടുമിരിക്കുന്ന പരമസാത്വികനായ ഒരു ഭക്തൻ; ഈ ഭക്തന്റെ നിസ്വാർത്ഥഭക്തിയിൽ പ്രീതനായ ഭഗവാൻ എന്തെങ്കിലും ഒരു വരം കൊടുക്കാൻ തീരുമാനിച്ചു. ഭക്തന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ ഇഷ്ടമുള്ള ഒരു വരം ചോദിച്ചുകൊള്ളാനാവശ്യപ്പെട്ടു. ഭഗവാനെയല്ലാതെ മറ്റൊന്നും വേണ്ടാത്ത ആ ഭക്തൻ എന്തു ചോദിക്കാൻ! എങ്കിലും ഭഗവാൻ വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ ആ ഭക്തൻ ഇങ്ങനെ പറഞ്ഞു:
"എന്നെ സമീപിക്കുന്ന ആർക്കും മനസാ വാചാ കർമ്മണാ എന്നിൽനിന്നും ഒരുവിധ വിഷമതകളും ഉണ്ടാവാൻ പാടില്ല; ഞാനാരുമായി ഇടപഴകുന്നുവോ, ഞാനുമായി ആരൊക്കെ സംബന്ധിക്കുന്നുവോ അവർക്കെല്ലാം സുഖവും ശാന്തിയും സമാധാനവുമുണ്ടാകണം. എന്നാൽ ഇതെല്ലാം ഞാൻ മുഖാന്തിരമാണ് നടക്കുന്നതെന്ന് എനിക്കും അറിയാൻ പാടില്ല, അവർക്കും അറിയാൻ പാടില്ല."
letting go

No comments: