ഹിമഗിരിവിഹാരം രചിച്ച തപോവനസ്വാമികളുടെ മറ്റൊരു ക്ലാസിക് കൃതിയാണ് കൈലാസ യാത്ര. പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം വായിക്കാം.
തക്ലാക്കോട്ടു മണ്ടി എന്നത് പശ്ചിമ ടിബറ്റിലെ പ്രധാനപ്പെട്ട ഒരു വിപുലമായ വ്യാപാരസ്ഥാനമാകുന്നു. സാധാരണജനങ്ങളുടെ കുറേയധികം വസതികളും താഴത്തുനിന്നും വന്ന് നാലഞ്ചുമാസം വ്യാപാരത്തിനായി അവിടെ നിവസിക്കുന്ന വ്യാപാരികളുടെ ഇരുനൂറിലധികം കൂടാരങ്ങളും അവിടെ കാണപ്പെട്ടിരുന്നു. മലഞ്ചെരിവുകളിൽ പ്രാകൃതികവും കൃത്രിമവുമായുള്ള കന്ദരങ്ങളിൽ അവിടത്തെ സ്ഥിരവാസികളായ ടിബറ്റുകാരിൽ പലരും ആനന്ദപൂർവം നിവസിക്കുന്നതായി കാണപ്പെട്ടു. ലാമമാരുടെ വലിയ വിശാലമായ ഒരു മഠവും ജൂങ് എന്നു വിളിക്കപ്പെടുന്ന അവിടത്തെ വലിയ അധികൃതനായ രാജകർമചാരിയുടെ ഒരു പ്രാസാദവും അവിടെ ഒരു ചെറുപർവതത്തിന്റെ ശിഖരത്തിൽ വിരാജിച്ചിരുന്നു.
കർണാലിയുടെ ഇക്കരയിൽ തമ്പടിച്ച് താമസിച്ചിരുന്ന ചന്ദനനാഥത്തുകാരനായ ഒരു നേപ്പാളി ഉദ്യോഗസ്ഥനോടൊരുമിച്ച് രണ്ടുമൂന്നു ദിവസം ഞാനവിടെ വിശ്രമിച്ചു. ജ്വരാദികൾ നിമിത്തമുള്ള ശരീരത്തിന്റെ അസ്വസ്ഥതയാൽ വിശ്രമമെന്നത് കേവലം നാമമാത്രമായിരുന്നു. വാസ്തവത്തിൽ ശരീരം പൂർവാധികം ശിഥിലതയെയും ക്ഷീണതയെയും പ്രാപിച്ചുകൊണ്ടിരുന്നു. ഈദൃശമായ ശരീരക്ലേശത്തെപ്പറ്റി ആരോട് ആവലാതിപ്പെടാനാണ്? പോരെങ്കിൽ ഒരു സന്ന്യാസി! പ്രേമികളോ പരിചയക്കാരോ ഒന്നുംതന്നെയില്ലാത്ത അത്രയും വിദൂരദേശം. അവിടെ ചിന്തയ്ക്കോ വിലാപത്തിനോ അവകാശമെവിടെ?
സഹനം സർവദുഃഖാനാം അപ്രതീകാരപൂർവകം
ചിന്താവിലാപരഹിതം സാ തിതിക്ഷാ നിഗദ്യതേ.
പ്രതികാരം ചെയ്വാനിച്ഛിക്കാതെയും ചിന്തയോ ഹാഹാകാരമോ കൂടാതെയും സർവപ്രകാരമായ ദുഃഖങ്ങളെയും സഹിക്കുക എന്നതിനെ തിതിക്ഷയെന്ന് വിദ്വാന്മാർ പറയുന്നു. ഈ തിതിക്ഷ, വിശേഷിച്ച് സന്ന്യാസികളുടെ അത്യുത്തമനായ ഒരു ബന്ധുവാണ്. തിതിക്ഷാബലമില്ലാത്ത ഒരുവന്റെ ചിത്തം ശരീരചിന്തകളെക്കൊണ്ടും പ്രതികാരചിന്തകളെക്കൊണ്ടും സദാ വ്യഗ്രിതമായി, ചഞ്ചലിതമായിത്തീരുന്നു. അങ്ങനെയുള്ള ചിത്തം ഏകാഗ്രതയോടെ നിത്യനിരന്തരമായ ബ്രഹ്മചിന്തനം ചെയ്വാനും ബ്രഹ്മരതിയെ അനുഭവിപ്പാനും സമർഥമാകുന്നതല്ല. അതുകൊണ്ടാണ്, തിതിക്ഷ എന്നുള്ള വിശിഷ്ടഗുണം വ്യവച്ഛേദം കൂടാതെ ബ്രഹ്മചിന്തനം ചെയ്യേണ്ടുന്ന ചതുർഥാശ്രമികൾക്ക് അപരിഹാര്യമായ ഒരു മുഖ്യസാധനമായി വേദാന്തശാസ്ത്രം വിധിച്ചിരിക്കുന്നത്.
എന്നാൽ, തിതിക്ഷ എവിടെയും നിരതിശയമല്ല, സാതിശയമാണ്. ഒരു പുരുഷനെ അപേക്ഷിച്ച്, വേറൊരു പുരുഷനിൽ തിതിക്ഷ കുറെയധികമായി കണ്ടുവെന്നുവരാം. അവനെ അപേക്ഷിച്ച് മറ്റൊരുവനിൽ അതിലുമധികം കാണാവുന്നതാണ്. എങ്കിലും ശരീരശക്തി അനുവദിക്കുന്നേടത്തോളം സന്ന്യാസി മാത്രമല്ല, മറ്റെല്ലാ ആശ്രമികളും തിതിക്ഷയെ അഭ്യസിക്കുന്നത് എത്രയോ ഉപയുക്തമാണ്. വലിയ തിതിക്ഷയോടുകൂടിത്തന്നെ ശാരീരികമായ ദുഃഖങ്ങളെ അവിടെ ഞാൻ സഹിച്ചുകൊണ്ടിരുന്നു.
അരി, ഗോതമ്പുമാവ് മുതലായ നല്ല ഭക്ഷണപദാർഥങ്ങൾതന്നെ അവിടെ ആയാസംകൂടാതെ ലഭിച്ചിരുന്നതുകൊണ്ട് അവിടെ താമസിച്ചിരുന്ന ദിവസങ്ങളിൽ ചോറും മറ്റും പാകം ചെയ്ത് ആഹരിക്കാൻ സാധിച്ചിരുന്നു. അവിടെ കൂടാരങ്ങളിൽ നിവസിച്ചിരുന്ന വ്യാപാരികൾ ഹിന്ദിഭാഷ നല്ലപോലെ അറിയുന്നവരും സാധുക്കളിൽ അസാധാരണമായ ഭക്തിയും സേവാബുദ്ധിയുമുള്ള ശ്രദ്ധാലുക്കളുമായിരുന്നു. ശരീരം രുഗ്ണമെങ്കിലും കൈലാസഗിരിയെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന ഈ ഞാൻ അവിടെത്തന്നെ അധികദിവസങ്ങളെ പോക്കുന്നതെങ്ങനെ? മുന്നോട്ടു യാത്ര തുടരാനുറച്ചു.
ഒരുമിച്ച് യാത്രചെയ്തിരുന്ന ചന്ദനനാഥത്തുകാരനായ ബ്രാഹ്മണസേവകന് അവിടെനിന്നുതന്നെ പിന്തിരിഞ്ഞുപോകാൻ വേണ്ടുന്ന ഏർപ്പാടുകൾ ചെയ്കയും ഗിരിഭിക്ഷുവിനാൽ മാത്രം അനുഗതനായ ഞാൻ തക്ലാക്കോട്ടു നിന്ന് പ്രഭാതവേളയിൽ മാനസസരസ്സിനെ ലക്ഷീകരിച്ചുകൊണ്ട് പ്രസ്ഥാനമാരംഭിക്കയും ചെയ്തു. ഇതേവരെ ചന്ദനനാഥത്തുകാരായി ഇടയ്ക്കിടെ ഞങ്ങളോടൊന്നിച്ച് യാത്രചെയ്തുകൊണ്ടിരുന്ന ആ സാധുക്കളെയും ഞങ്ങൾ അവിടെവെച്ച് സർവഥാ സന്ത്യജിച്ചു.
സമുദ്രനിരപ്പിൽനിന്ന് 13,100 അടി ഉയരമുള്ള തക്ലാക്കോട്ടിൽനിന്ന് സുമാർ 25,500 അടി ഉയരമുള്ള ഗുർലാമാന്ഥാതാ എന്നു പേരായ ഉച്ചപർവതത്തിന്റെ താഴ്വരയിൽക്കൂടി ഞങ്ങൾ മന്ദംമന്ദം മുന്നോട്ടു പദന്യാസം ചെയ്തുതുടങ്ങി. പുലർകാലത്തു വീശുന്ന കുളിർകാറ്റിനോട് എതിരിട്ടുകൊണ്ടും ശരീരബലത്താലല്ല, മാനസ-കൈലാസങ്ങളുടെ ദർശനോത്കണ്ഠാബലത്താൽ മാത്രം നടത്തപ്പെട്ടുകൊണ്ടും ഒരു ബാലകനെപ്പോലെ അതിയായ കുതുകത്തോടും ഉത്സാഹത്തോടുംകൂടി ഞാൻ ആ കഠിനമാർഗത്തെ അതിലംഘിച്ചുതുടങ്ങി. ഒന്നുരണ്ടു നാഴിക ദൂരം അവിടവിടെ ടിബറ്റുകാരുടെ ചില ചെറുവസതികളും പട്ടാണിക്കടല മുതലായ ചില ധാന്യങ്ങൾ വിതച്ച്, മുളച്ച് ചെടിയായി പൊങ്ങിനില്ക്കുന്ന അവരുടെ കൃശാവകാശമായ കുറേ കൃഷിസ്ഥലങ്ങളും മനോഹരമായി കാണപ്പെട്ടിരുന്നു.
വഴിക്കരികെ അവിടവിടെ അതുമിതും നോക്കി വിസ്മയിച്ച് കുറേസമയംകൊണ്ട് മെല്ലെമെല്ലെ ആ ഗ്രാമപരിസരങ്ങളെ അതിക്രമിച്ചതിൽ മുന്നിലായി തുറന്നു വിശാലമായി ജലശൂന്യമായ മൈതാനദേശം ഉപലഭിക്കപ്പെട്ടു. ാലുപാടും ധവളധവളമായി പ്രകാശിക്കുന്ന ഹിമശിഖരങ്ങളെ മതിവരാതെ നോക്കിനോക്കി വിസ്മയിച്ചും അതുവഴിക്ക് ശാരീരികമായ ക്ലേശങ്ങളെയും ദുഃഖങ്ങളെയുമൊക്കെ നിശ്ശേഷം വിസ്മരിച്ചും മുന്നോട്ടു പദന്യാസം ചെയ്തുകൊണ്ട് മധ്യാഹ്നവേളയിൽ ഒരു ജലധാരയ്ക്കരികെ ചെന്നെത്തി. റൊട്ടിയോ ചോറോ പാകം ചെയ്യാനുള്ള സൗകര്യം അവിടെ എന്തുണ്ട്? വിറകെവിടെ? പാത്രമെവിടെ? ഒരു ചെടി കണികാണാൻപോലുമില്ലാത്ത ശുദ്ധമേ നഗ്നമായ മൈതാനം. ചായവെള്ളമെങ്കിലും ഭിക്ഷചെയ്തു കുടിക്കാൻ അടുത്തൊന്നും ആരുടെയും ഒരു കൂടാരമെങ്കിലും കാണപ്പെട്ടിരുന്നില്ല. ഏതായാലും ഹിമശീതളമായ അവിടത്തെ പച്ചവെള്ളത്തിൽ സക്തുമാവിനെ കുഴച്ച് ആഹരിക്കുകയല്ലാതെ അവിടെ വേറൊരു ഗതിയും കാണാതിരുന്നതുകൊണ്ട് അങ്ങനെതന്നെ ചെയ്ത് ഞങ്ങൾ തൃപ്തരായി.
ജ്വരാക്രാന്തവും ശിഥിലിതവുമായ ശരീരത്തിൽ ഇങ്ങനെയുള്ള ആഹാരം വിഷതുല്യവും എത്രയോ അപഥ്യവും അഹിതവുമാണെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ, ശത്രുക്കൾ കൊടുത്തതായ വിഷത്തെ അമൃതമായി മാറ്റി എത്രയെത്ര ഭക്തന്മാരെയാണ് കരുണാവരുണാലയമായ പരമപിതാവ് രക്ഷിച്ചിരിക്കുന്നത്. ആ വമ്പിച്ച കരുണയിൽ അനുനിമിഷം ആറാടുന്ന ഈ എനിക്ക് ഭയമെന്ത്? ചിന്തയെന്ത്? ഭക്തവത്സലന്റെ ആ കരുണയില്ലെങ്കിൽ ഈ ശരീരം ഇതിനു മുൻപുതന്നെ പർവതമാർഗത്തിൽ എവിടെയെങ്കിലും പതിച്ചിരിക്കുമായിരുന്നു. മഹാശക്തിശാലിയായ ആ കരുണയുടെ സഹായത്താൽ മാത്രം എത്രയെത്ര വിപത്തുകളെയാണ് ഞങ്ങൾ പ്രതിദിനമെന്നപോലെ അതിക്രമിക്കുന്നത്? അഗതികഗതിയായി ചെയ്യേണ്ടിവരുന്ന എല്ലാ പ്രതികൂല പ്രവൃത്തികളിൽനിന്നും സാഹസ പ്രവൃത്തികളിൽനിന്നും ആ പരമേശ്വരകാരുണ്യംതന്നെ അനന്യശരണമായ ഈ ശരീരത്തെ എപ്പോഴും രക്ഷിച്ചുപോന്നുവെന്ന് സംക്ഷേപത്തിൽ പറഞ്ഞുകൊള്ളാം.
ഒന്നുരണ്ടു മണിക്കൂറുനേരം സൂര്യകിരണങ്ങളേറ്റുകൊണ്ട് ഞങ്ങൾ ആ സ്ഥലത്തിരുന്നു വിശ്രമിച്ചു. അനന്തരം പിന്നെയും മുന്നോട്ടു നട തുടർന്നു. ആട്, കുതിര, ചമരിമൃഗം ഇതുകൾ നടന്നുതേഞ്ഞ് ചിലേടത്ത് സ്പഷ്ടവും ചിലേടത്ത് അസ്പഷ്ടവുമായി കാണപ്പെടുന്ന ചെറുമാർഗത്തിൽക്കൂടിയും മാർഗം തീരേ കാണാത്ത ദിക്കിൽ അനുമാനംവഴിക്ക് മാർഗനിശ്ചയം ചെയ്ത് അതിൽക്കൂടിയും ഞങ്ങൾ മന്ദമായി നടന്നുനടന്ന് കുറേദൂരം അതിക്രമിച്ചു. പളപളെ പ്രകാശിക്കുന്ന വെള്ളിമാമലകളല്ലാതെ ഞങ്ങളുടെ മഹാകൃച്ഛ്രമായ ഈ നിസ്തുലതപസ്യയുടെ ദ്രഷ്ടാക്കളായി വേറാരെയും അവിടെ കണ്ടിരുന്നില്ല.
സമയം സന്ധ്യയാകാറായി. ആകാശമണ്ഡലം മുഴുവനും മേഘമണ്ഡലത്താൽ ആവൃതമായി. ഇടയ്ക്കിടെ മഴചാറിത്തുടങ്ങി. തക്ലാക്കോട്ടിൽനിന്ന് മാനസസരസ്സിന്റെ തടത്തിലേക്ക് ഇരുപത്തിയഞ്ചു നാഴിക ദൂരമാകുന്നു. പകുതിവഴി ഞങ്ങൾ അതിക്രമിച്ചിരിക്കുന്നു. പിടിച്ചുപറിക്കാരുടെ ആക്രമണം നിമിത്തം കുഖ്യാതി നേടിയ ഗൗരിഗുഹ എന്ന ദീർഘവിശാലമായ മൈതാനത്തിന്റെ താഴത്തെ അംശത്തെ കടന്ന് നടുവിലെ അംശത്തിൽ ഞങ്ങൾ എത്തിക്കഴിഞ്ഞിരിക്കുന്നു. അവിടെ സന്ധ്യയ്ക്ക് മുൻപായിത്തന്നെ രാത്രി വിശ്രമിക്കാനായി വഴിക്കരികെ ഒരു സ്ഥാനത്തിൽ ഞങ്ങൾ ആസനം വിരിച്ചു.
ധവളശൃംഗങ്ങളാൽ പരിവൃതമായ ആ നഗ്നഭൂമിയിൽ വിറക് ലഭിക്കുന്നതെങ്ങനെ? എങ്കിലും അവിടെ വിറകിന്റെ സ്ഥാനത്തിൽ വഴിയാത്രക്കാർ സാധാരണമായി ഉപയോഗിക്കാറുള്ള ആട്, കഴുത, കുതിര, ചമരിമൃഗം ഇതുകളുടെ ഉണങ്ങിയ മലത്തെ ഗിരിഭിക്ഷു സമീപത്തിൽ അവിടെയുമിവിടെയും നടന്നുനോക്കി കുറേ ശേഖരിക്കുകയുണ്ടായി. എന്നാൽ, തീവ്രമായി അടിച്ചുകൊണ്ടിരിക്കുന്ന കാറ്റിൽ ആ തുറന്ന മൈതാനത്തിൽ അതിനെക്കൊണ്ട് അഗ്നി ജ്വലിപ്പിക്കുന്നതെങ്ങനെ? വളരെനേരം കൊണ്ട്, വളരെ പണിപ്പെട്ട് ഒരുവിധം അഗ്നി ഉണ്ടാക്കുന്നതിൽ ഗിരിഭിക്ഷു സഫലപ്രയത്നനാകയും അതിൽ വെള്ളം ചൂടാക്കാൻ ആരംഭിക്കയും ചെയ്തു.
ഞാനാകട്ടെ, എന്റെ ആസനത്തിൽ ചുമ്മാ ഇരുന്നുകൊണ്ടിരിക്കുന്നു. കുതിരപ്പുറത്ത് ഇരുന്നുകൊണ്ട് ഒരു ദേഹം കുറേ ദൂരത്തുള്ള പർവത താഴ്വരയിൽനിന്ന് ഇങ്ങോട്ട്, ഞങ്ങളുടെ നികടത്തിലേക്ക് വരുന്നതായി കാണപ്പെട്ടു.

No comments:
Post a Comment