Sunday, November 04, 2018

ഒരാള്‍ക്ക് ഈശ്വരനെ സാക്ഷാല്‍ക്കരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
ഈശ്വരനൊഴികെയുള്ള മറ്റാഗ്രഹങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട്.

ഒരു ഗൃഹസ്ഥന് കുടുംബത്തില്‍ സ്വസ്ഥത അനുഭവിക്കാന്‍ കഴിയാത്തത് എപ്പോള്‍ ?
കുടുംബം മറന്ന് മറ്റുവിഷയസുഖങ്ങളുടെ പുറകെ പോകുമ്പോള്‍.

ഒരു ഭരണാധികാരിക്കോ ഉദ്യോഗസ്ഥനോ തന്‍റെ നാട്ടില്‍ ശരിയായ ഭരണം നടത്തുവാനാകാത്തത് എപ്പോഴാണ്? അയാള്‍
സ്വാര്‍ത്ഥമായ താല്പര്യങ്ങളുടെ പുറകേ പോകുമ്പോള്‍.

ഇങ്ങനെ ഓരോ മേഖലയിലും നോക്കിയാല്‍ ഒരാളുടെ ശ്രദ്ധ എവിടെയാണോ അതാണ് ഒരാള്‍ സാധിക്കുന്നത് എന്നു കാണാം.  അതായത് ഏറ്റെടുത്ത ജോലി ഒന്ന്, ചെയ്യുന്നതാകട്ടെ മറ്റൊന്ന് എന്ന നില വരും!

 വനപരിപാലനത്തിനു പോയയാള്‍ പണത്തിനായി വനവിഭവങ്ങള്‍ മോഷ്ടിച്ചുവില്‍ക്കുന്നതായാലോ!  പൂവ് പറിക്കുവാന്‍ പറഞ്ഞുവിട്ടയാള്‍ ചെടിയും പിഴുതു വന്നാലോ!  വ്യക്തിയുടെ സ്വാര്‍ത്ഥതകളും രോഗങ്ങളും സമൂഹത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.  അതിനാല്‍ നാം ഏതു മേഖലയില്‍ ആണോ ജോലി ചെയ്യുന്നത് അവിടെ ഏറ്റെടുത്ത ജോലിയില്‍ മാത്രം ശ്രദ്ധ വയ്ക്കുന്നതാകും നല്ലത്. 

നാം സ്വയം ശുദ്ധീകരിക്കണം.  എന്നാല്‍ മാത്രമേ ഏറ്റെടുത്ത ജോലിയില്‍ മാത്രമായി മനസ്സിനെയും ബുദ്ധിയെയും സ്ഥിരപ്പെടുത്താന്‍ സാധിക്കൂ.
ഓം

No comments: